Nammude Arogyam
General

ഗർഭാവസ്ഥയിലെ അണുബാധകൾ കുഞ്ഞുങ്ങളെ ബാധിക്കുമോ? Infections during pregnancy..

ഗർഭാവസ്ഥയിലെ അണുബാധകൾ കുഞ്ഞുങ്ങളെ ബാധിക്കുമോ? Infections during pregnancy..

ഗര്‍ഭകാലത്തെന്നപോലെ, അമ്മ കഴിക്കുന്നതെല്ലാം പ്രസവശേഷം കുഞ്ഞിന് ലഭിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് രോഗങ്ങളും. ഗര്‍ഭാവസ്ഥയില്‍ നിങ്ങളില്‍ ചില വൈറല്‍ അണുബാധകളോ രോഗങ്ങളോ ഉണ്ടായാല്‍ അത് കുട്ടിയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഗര്‍ഭകാലത്ത് കൃത്യമായ ചെക്കപ്പുകളിലൂടെ ഗൈനക്കോളജിസ്റ്റുകള്‍ ഗര്‍ഭിണികളെ സാധാരണമായ അണുബാധകളെ പ്രതിരോധിക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. അതിനാല്‍ ഗര്‍ഭകാലത്ത് അണുബാധയ്ക്കുള്ള സാധ്യത വളരെ കുറയുന്നു. മിക്ക അണുബാധകളും കുഞ്ഞിനെ ബാധിക്കുന്നില്ല എന്നിരുന്നാലും, ജനനസമയത്ത് അല്ലെങ്കില്‍ മറുപിള്ളയിലൂടെ ചില അണുബാധകൾ പകരാനുള്ള സാധ്യതയുണ്ട്. എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മക്കൾക്കും ഇത് സംഭവിക്കുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ചില സമയങ്ങളിൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുകയും മാസം തികയാതെയുള്ള പ്രസവം പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യും.

ഗർഭാവസ്ഥയിലെ അണുബാധകൾ കുഞ്ഞുങ്ങളെ ബാധിക്കുമോ? Infections during pregnancy..

വരിക്കെല്ല-സോസ്റ്റര്‍ എന്ന വൈറസ് മൂലമുണ്ടാകുന്ന വൈറല്‍ അണുബാധയാണ് ചിക്കന്‍പോക്‌സ്. ഗര്‍ഭാവസ്ഥയുടെ ആദ്യ സമയത്തില്‍ ഒരു ഗര്‍ഭിണിയായ സ്ത്രീക്ക് ചിക്കന്‍പോക്‌സ് ബാധിക്കുമ്പോള്‍, വൈറസ് മറുപിള്ളയെ മറികടന്ന് കുഞ്ഞിനെ ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം. ഇത് തലച്ചോറിന്റെ സെറിബ്രല്‍ കോര്‍ട്ടക്‌സിന്റെ കോശനഷ്ടം, കാലിലെ വൈകല്യങ്ങള്‍, ഹൈഡ്രോനെഫ്രോസിസ് എന്നറിയപ്പെടുന്ന വൃക്ക പ്രശ്‌നം, റെറ്റിനയിലെ അസാധാരണതകള്‍ എന്നിവ പോലുള്ള കുട്ടികളില്‍ ജനന വൈകല്യങ്ങള്‍ക്ക് കാരണമാകും. പ്രസവസമയത്ത് കുഞ്ഞ് ചിക്കന്‍പോക്‌സിന് വിധേയമായാല്‍, ഇത് കേന്ദ്ര നാഡീവ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ഗർഭാവസ്ഥയിലെ അണുബാധകൾ കുഞ്ഞുങ്ങളെ ബാധിക്കുമോ? Infections during pregnancy..

ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവ സാധാരണ വൈറല്‍ അണുബാധയാണ്, അവ ആദ്യ ഘട്ടത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ അപകടകരമാണ്. ഹെപ്പറ്റൈറ്റിസ് എ അണുബാധ ഹെപ്പറ്റൈറ്റിസ് ബി യുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഹെപ്പറ്റൈറ്റിസ് എ മലിനമായ മലമൂത്ര വിസര്‍ജ്ജനം എന്നിവയിലൂടെയാണ് മനുഷ്യ ശരീരത്തിലേക്ക് പകരുന്നത്. ഗര്‍ഭകാലത്ത് ഈ വൈറല്‍ അണുബാധയുടെ സാധാരണ ലക്ഷണങ്ങളില്‍ ക്ഷീണം, മഞ്ഞപ്പിത്തം, വിശപ്പ് കുറയല്‍, വയറുവേദന, പനി, വയറിളക്കം, ഓക്കാനം എന്നിവ ഉള്‍പ്പെടുന്നു. ഈ അണുബാധ അമ്മയ്ക്കും കുഞ്ഞിനും ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നതാണ് എടുത്തു പറയേണ്ടത്. ഹെപ്പറ്റൈറ്റിസ് എ വാക്‌സിന്‍ ഉപയോഗിച്ച് അമ്മയ്ക്ക് രോഗപ്രതിരോധം നല്‍കുന്നത് വഴി പ്രതിരോധം തീര്‍ക്കാന്‍ സാധിക്കുന്നുണ്ട്.

ഗർഭാവസ്ഥയിലെ അണുബാധകൾ കുഞ്ഞുങ്ങളെ ബാധിക്കുമോ? Infections during pregnancy..

ഹെപ്പറ്റൈറ്റിസ് ബി വൈറല്‍ അണുബാധ വളരെ ഗുരുതരമായ വൈറല്‍ അണുബാധയാണ്, ഇത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ലക്ഷണങ്ങള്‍ ഹെപ്പറ്റൈറ്റിസ് എ യോട് ഏതാണ്ട് സമാനമാണ്. എന്നിരുന്നാലും, ഹെപ്പറ്റൈറ്റിസ് ബിയില്‍ ഇവ കൂടുതല്‍ കഠിനമാണ്. ഹെപ്പറ്റൈറ്റിസ് ബിക്ക് അടിയന്തിര ചികിത്സ ആവശ്യമാണ്, അല്ലെങ്കില്‍ കരള്‍ കാന്‍സര്‍, കരള്‍ തകരാറ്, മരണം എന്നിവയുള്‍പ്പെടെ അമ്മയില്‍ നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് തന്നെയാണ് ശ്രദ്ധിക്കേണ്ടതും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

ഗർഭാവസ്ഥയിലെ അണുബാധകൾ കുഞ്ഞുങ്ങളെ ബാധിക്കുമോ? Infections during pregnancy..

സൈറ്റോമെഗലോവൈറസ് അല്ലെങ്കില്‍ സിഎംഡബ്ല്യു എന്ന ഹെര്‍പ്പസ് വൈറസ് സാധാരണയായി നവജാതശിശുക്കളെയും ചെറിയ കുട്ടികളെയും ബാധിക്കുന്നു. നഴ്‌സറികളിലും ഡേ കെയര്‍ സെന്ററുകളിലും ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ അപകടസാധ്യതയുണ്ട്. 0.5% -1.5 ശതമാനം ജനനങ്ങളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ വൈറസാണ് ഇത്. സിഎംഡബ്ല്യുവിന്റെ 40% അണുബാധകള്‍ ഉണ്ടാകുന്നത് ഇത്തരത്തിലുള്ള അമ്മയില്‍ ഉണ്ടാകുന്ന അണുബാധ മൂലമാണെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

ഗർഭാവസ്ഥയിലെ അണുബാധകൾ കുഞ്ഞുങ്ങളെ ബാധിക്കുമോ? Infections during pregnancy..

നിങ്ങളുടെ ഗര്‍ഭാവസ്ഥയില്‍ അണുബാധ ഉണ്ടാകാനിടയുള്ള ഉറവിടങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നല്ല ശുചിത്വം പാലിക്കുകയും രോഗ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെയും നിങ്ങള്‍ക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയും. മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും വൈറസ് ബാധയുടെ ആദ്യ ലക്ഷണത്തില്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

Related posts