Nammude Arogyam
General

കുഞ്ഞിക്കണ്ണുകൾക്കുള്ള പ്രശ്നങ്ങൾ നേരത്തെ അറിയാം..How to Take Care of Eye of New Born

കുഞ്ഞിക്കണ്ണുകൾക്കുള്ള പ്രശ്നങ്ങൾ നേരത്തെ അറിയാം..How to Take Care of Eye of New Born

കുട്ടികൾ പരിമിതമായ കാഴ്ചയോടെയാണ് ജനിക്കുന്നത് എന്നാൽ ആദ്യത്തെ കുറച്ചു മാസങ്ങളിൽ കാഴ്ച കഴിവുകൾ അതിവേഗം വികസിക്കുന്നു. സാധരണയായി 8 മുതൽ 10 ഇഞ്ച് വരെ അകലത്തിൽ ഉള്ള വസ്തുക്കളിൽ മാത്രമാണ് ഇവർക്ക് ശ്രെദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നത്. ആയതിനാൽ നവജാത ശിശുക്കളിൽ ദൂരക്കാഴ്ച കുറവായിരിക്കും.

കുഞ്ഞിന്റെ കാഴ്ചക്ക് യാതൊരു പ്രശ്നവുമില്ലെന്നു മാതാപിതാക്കൾ കഴിയുന്നത്ര നേരത്തെ ഉറപ്പ് വരുത്തണം. കുഞ്ഞുങ്ങളെ കൃത്യമായി നിരീക്ഷിച്ചു കൊണ്ടിരിക്കണം. കൂടാതെ കാഴ്ച വികസിക്കാനായി ഒാരോ പ്രായത്തിലും ചെയ്യേണ്ട വ്യായാമമുറകൾ പോലെയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യണം.

കുഞ്ഞിക്കണ്ണുകൾക്കുള്ള പ്രശ്നങ്ങൾ നേരത്തെ അറിയാം..How to Take Care of Eye of New Born

6 മാസം പ്രായമാകുമ്പോൾ മിക്ക ശിശുക്കളും സാധാരണ കാഴ്ച ശക്തിക്കടുത്ത് വികാസം പ്രാപിക്കാം. ചുറ്റുമുള്ള ലോകവുമായി പരിചയം നേടി തുടങ്ങിയാൽ വസ്തുക്കളുടെ ദൂരം, ആഴത്തിലുള്ള ധാരണ (Depth Perception) തുടങ്ങിയ കഴിവുകൾ വികസിക്കുന്നതാണ്. ഇത് ഏകദേശം 2 മുതൽ 4 മാസം പ്രായമാകുമ്പോൾ പ്രത്യക്ഷപ്പെട്ടു തുടങ്ങാം.

അഞ്ചാം മാസം മുതൽ നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവ് വികസിച്ചു തുടങ്ങും. എട്ട് മാസം ആവുന്നതോടെ കുഞ്ഞുങ്ങൾ നല്ല രീതിയിൽ ഇഴഞ്ഞുനടക്കാൻ തുടങ്ങുന്നു. അത് കയ്യും കാലും കണ്ണും പാദങ്ങളും ശരീരവും തമ്മിലുള്ള ഏകോപനം വികസിക്കാൻ സഹായിക്കുന്നു. പെട്ടെന്നു നടക്കാൻ ശീലിക്കുന്ന കുഞ്ഞുങ്ങളിൽ ഈ ഏകോപനം കുറവായിരിക്കും. അതുകൊണ്ടു കുഞ്ഞുങ്ങൾ ഇഴഞ്ഞുനടക്കുന്നതിനെ പ്രോൽസാഹിപ്പിക്കുക.

കുഞ്ഞിക്കണ്ണുകൾക്കുള്ള പ്രശ്നങ്ങൾ നേരത്തെ അറിയാം..How to Take Care of Eye of New Born

അച്ഛനമ്മമാർ കുഞ്ഞുങ്ങളെ പെട്ടെന്നു നടക്കാൻ നിർബന്ധിക്കരുത്. ഒൻപതു മാസം ആകുന്നതോടെ കുഞ്ഞുങ്ങൾ മെല്ലെ മെല്ലെ നിൽക്കാൻ ശീലിക്കുന്നു. പത്താം മാസത്തോടെ കുഞ്ഞുങ്ങൾ തള്ള വിരലും ചൂണ്ടുവിരലും കൊണ്ട് വസ്തുക്കൾ പിടിക്കാൻ പഠിക്കുന്നു. ഒരു വയസ്സാകുന്നതോടെ മിക്കവാറും എല്ലാ കുഞ്ഞുങ്ങളും നന്നായി ഇഴയാൻ ശീലിച്ചിട്ടുണ്ടാകും. നടക്കാൻ ശ്രമിച്ചു തുടങ്ങുകയും ചെയ്യും. ഈയവസരത്തിൽ കുഞ്ഞുങ്ങൾക്ക് ദൂരം കൃത്യമായി കണക്കു കൂട്ടാൻ കഴിയും. കൂടാതെ കണിശമായി വസ്തുക്കൾ എറിയാനും അവർക്ക് കഴിയും.

ആറാം മാസം മുതൽ ചെയ്യേണ്ട കാഴ്ച വിലയിരുത്തൽ കൃത്യമായി ചെയ്യാൻ ശ്രദ്ധിക്കണം. കാരണം ഇത്തരം പരിശോധനകളിൽ നിന്നും കുഞ്ഞിനു എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പെട്ടെന്നു അറിയാൻ കഴിയും. കുഞ്ഞിന്റെ കണ്ണുകളുടെ ആരോഗ്യവും വികാസവും നിരീക്ഷിക്കുന്നതിനും മനസ്സിലാക്കുന്നതിനും നേത്ര പരിശോധന പ്രധാനമാണ്. അഞ്ചു മുതൽ എട്ടു മാസങ്ങളിൽ കണ്ണുകളുടെ ചലനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൈവരും. കണ്ണും ശരീരവും തമ്മിലുള്ള ഏകോപനവും നല്ല രീതിയിൽ മെച്ചപ്പെടും.

രണ്ടു വയസ്സാകുന്നതോടെ കുഞ്ഞുങ്ങൾ തങ്ങളുടെ ചുറ്റുപ്പാടിനെ ക്കുറിച്ച് നല്ല രീതിയിൽ ബോധമുള്ളവരായിരിക്കും. അവർ നിരീക്ഷിക്കാനും ശ്രദ്ധാപൂർവം കേൾക്കാനും ആരംഭിക്കുന്നു. പരിചയമുള്ള വസ്തുക്കളും പുസ്തകങ്ങളിലെ പടങ്ങളും തിരിച്ചറിയാൻ തുടങ്ങുന്നു. പെൻസിൽ കൊണ്ടോ ക്രയോൺ കൊണ്ടോ കോറി വരക്കാനും ആരംഭിക്കുന്നു.

കുഞ്ഞിക്കണ്ണുകൾക്കുള്ള പ്രശ്നങ്ങൾ നേരത്തെ അറിയാം..How to Take Care of Eye of New Born

  • കണ്ണുകളിൽ നിന്നും വല്ലാതെ കണ്ണുനീരു പ്രവഹിക്കുന്നത് കണ്ണീർഗ്രന്ഥി അടഞ്ഞു കിടക്കുന്നത് കൊണ്ടാകാൻ സാധ്യതയുണ്ട്.
  • കൺപോളകളിലെ ചുവന്ന നിറം കണ്ണുകളിലെ അണുബാധ കൊണ്ടാകാൻ സാധ്യതയുണ്ട്.
  • നിരന്തരമായി കണ്ണു ചിമ്മുന്നത് കണ്ണുകളിലെ മസിൽ നിയന്ത്രണത്തിലെ പ്രശ്നങ്ങൾ കൊണ്ടാവാം.
  • കൃഷ്ണമണിയിലെ വെളുത്ത നിറം കാൻസറിന്റെ ലക്ഷണമാകാം. ഇതിൽ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും താമസിക്കാതെ ശിശുരോഗവിദ്ഗ്ദനെയോ കണ്ണുരോഗവിദഗ്ധനെയോ കാണണം.

കുഞ്ഞിക്കണ്ണുകൾക്കുള്ള പ്രശ്നങ്ങൾ നേരത്തെ അറിയാം..How to Take Care of Eye of New Born

കുഞ്ഞിന്റെ മുറിയിൽ തെളിച്ചം കുറഞ്ഞ ഏതെങ്കിലും ലൈറ്റ് കത്തിക്കുക. കുഞ്ഞിന്റെ തൊട്ടിലിന്റെ സ്ഥാനം ഇടക്കിടക്ക് മാറ്റണം. കുഞ്ഞിനെ അതിൽ കിടത്തുന്ന രീതിയും മാറ്റണം. കുഞ്ഞിനു എത്തിപ്പിടിക്കാവുന്ന അകലത്തിൽ കളിപ്പാട്ടങ്ങൾ ക്രമീകരിക്കണം. അതായത് എട്ടിഞ്ചിനും പന്ത്രണ്ടിഞ്ചിനും ഇടയിലായിരിക്കണം അകലം. കുഞ്ഞിനോടു മുറിയിൽ ചുറ്റിനടന്നു കൊണ്ട് സംസാരിക്കണം. കുഞ്ഞിനെ ഇഷ്ടം പോലെ സമയം നിലത്ത് കളിക്കാൻ അനുവദിക്കണം. പ്ലാസ്റ്റിക്ക് കൊണ്ടോ മരം കൊണ്ടോ ഉള്ള കട്ടകൾ കുഞ്ഞിനു കളിക്കാൻ കൊടുക്കണം. കുഞ്ഞുമായി ധാരാളം കളികളിൽ ഏർപ്പെടണം. ഒൻപതാം മാസം മുതൽ ഒരു വയസ്സു വരെയുള്ള സമയങ്ങളിൽ കുഞ്ഞുമായി ഒളിച്ചേ കണ്ടേ കളിയിലേർപ്പെടണം. കുഞ്ഞിനു എപ്പോഴും സാധനങ്ങളുടെ പേര് പറഞ്ഞ് പരിചയപ്പെടുത്തി സംസാരിക്കാൻ ശ്രദ്ധിക്കണം. ഇത് കുഞ്ഞിന്റെ സംസാരശക്തി വികസിക്കാനും സഹായിക്കുന്നു. ഇഴഞ്ഞു നടക്കാൻ പ്രോൽസാഹിപ്പിക്കണം. കഥകൾ വായിച്ചു കൊടുക്കണം ഒരു വയസ്സു മുതൽ രണ്ടു വയസ്സു വരെയുള്ള കാലഘട്ടത്തിൽ കുഞ്ഞിനു ധാരാളം കഥകൾ വായിച്ചു കൊടുക്കണം. ഇത് കുഞ്ഞിനു വായനാശക്തിയും പഠനശക്തിയും വർദ്ധിപ്പിക്കുന്നു. കുഞ്ഞിനു ധാരാളം ബിൽഡിങ് ബ്ലോക്കുകൾ കൊടുക്കണം. ഇത് മസിൽ വികാസത്തിനു സഹായിക്കും. കുഞ്ഞിന്റെ കൂടെ പന്തുരുട്ടി കളിക്കണം. ഇത് കുഞ്ഞിന് വസ്തുക്കളെ കണ്ണു കൊണ്ട് പിന്തുടരാൻ സഹായിക്കും. കുഞ്ഞിന്റെ കാഴ്ച ശക്തി വികസിച്ചു വരുന്ന ഒന്നാണെന്നു മാതാപിതാക്കൾ മനസ്സിലാക്കണം. അത് വളർത്തിയെടുക്കാൻ അവർ നന്നായി പരിശ്രമിക്കണമെന്നും മനസ്സിലാക്കണം.

കോങ്കണ്ണ് /മറുകണ്ണ് (Strabismus ), അലസമായ കണ്ണ് (Amblyopia)പോലുള്ള നേത്ര പ്രശ്നങ്ങൾ തുടക്കത്തിലെ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുക, ശരിയായ നേത്ര പരിചരണം കുട്ടിയുടെ കാഴ്ച വികാസത്തിലും ദീർഘകാല നേത്രാരോഗ്യത്തിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു.

Related posts