Nammude Arogyam
General

പൈൽസ് എന്ന വില്ലൻ ഉറക്കം കെടുത്തുമ്പോൾ..How do you get rid of piles.

പൈൽസ് എന്ന വില്ലൻ ഉറക്കം കെടുത്തുമ്പോൾ..How do you get rid of piles.

മൂലക്കുരു അഥവ പൈല്‍സ്‌ എന്നത്‌ മലദ്വാരത്തിന്‌ അകത്തും ചുറ്റുമായും ഉണ്ടാകുന്ന വീക്കമാണ്‌. കോശങ്ങള്‍ നിറഞ്ഞ ഇതില്‍ രക്ത കുഴലുകളും പേശികളും അടങ്ങിയിരിക്കും. പല വലുപ്പത്തില്‍ കാണപ്പെടുന്ന മൂലക്കുരു മലദ്വാരത്തിന്‌ പുറത്തും ഉണ്ടാകാം. വളരെ സങ്കീര്‍ണമായ ഒരു പ്രശ്‌നമായി ഇതിനെ കാണേണ്ടതില്ല. സാധാരണയായി ഇത്‌ തനിയെ അപ്രത്യക്ഷമാകാറുണ്ട്‌. എന്നിരുന്നാലും ചിലപ്പോള്‍ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ട അവസ്ഥകളും ഉണ്ടാകാറുണ്ട്. ജനിതക ഘടകങ്ങളും സാധാരണ പൈല്‍സിന്‌ കാരണമാകാം. അതായത്, പാരമ്പര്യമായി പൈൽസ് ഉണ്ടാകാനുള്ള സാധ്യതയും വളരെയേറെയാണ് എന്ന്. പ്രായം കൂടും തോറും പൈല്‍സ്‌ വരാനുള്ള സാധ്യത കൂടുതലാണ്‌ . ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്കും പൈല്‍സ്‌ വരാനുള്ള സാധ്യത ഏറെയാണ്‌. ഉദരത്തില്‍ നിന്നുള്ള അമിതമായുള്ള സമ്മര്‍ദ്ദം മലദ്വാരത്തിന്‌ ചുറ്റും വീക്കം വരാനും അത്‌ പൈല്‍സ്‌ ആയി മാറാനും സാധ്യത ഉണ്ട്‌. അമിത വണ്ണം ഇതിന്റെ ഒരു പ്രധാന ഘടകമാണ്‌.

പൈൽസ് എന്ന വില്ലൻ ഉറക്കം കെടുത്തുമ്പോൾ..How do you get rid of piles. മലദ്വാരത്തിനകത്ത് മലദ്വാരത്തിന്റെയും മലാശയത്തിന്റെ കീഴ്ഭാഗത്തെയും ലൈനിങ്ങിൽ പൈൽസ് രൂപപ്പെടുന്ന അവസ്ഥയെയാണ് ഇന്റേണൽ പൈൽസ് എന്നുപറയുന്നത്. അകത്തുള്ള പൈൽസിനെ കാണാനോ സ്പർശിച്ച് മനസ്സിലാക്കാനോ സാധിക്കില്ല. പലപ്പോഴും വേദനയും ഉണ്ടാകാറില്ല. രക്തസ്രാവമുണ്ടാകുന്നതാണ് ഇന്റേണൽ പൈൽസിന്റെ ലക്ഷണം. ചിലപ്പോൾ ഈ പൈൽസ് വലുതായി മലദ്വാരത്തിൽനിന്ന് പുറത്തേക്കിറങ്ങുകയും വീണ്ടും സ്വയം ഉള്ളിലേക്ക് കയറിപ്പോവുകയും ചെയ്യും. ഈഘട്ടത്തിൽ വേദനയും അസ്വസ്ഥതയും ഉണ്ടാകും. മലദ്വാരത്തിനുപുറത്ത്, മലദ്വാരത്തിനുചുറ്റുമുള്ള ചർമത്തിൽ രൂപപ്പെടുന്ന പൈൽസാണ് എക്സ്റ്റേണൽ പൈൽസ്. കടുത്തവേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകുന്നതാണിത്. ഇവ കാണാനും തൊട്ടുനോക്കാനും സാധിക്കും. രക്തസ്രാവവുമുണ്ടാകാം.

പൈൽസ് എന്ന വില്ലൻ ഉറക്കം കെടുത്തുമ്പോൾ..How do you get rid of piles.

പൈല്‍സിന്റെ പ്രശ്‌നമാണ്‌ എന്ന്‌ തിരിച്ചറിയാന്‍ ചില പ്രകടമായ ലക്ഷണങ്ങള്‍ സഹായിക്കും. വേദനയും മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവവും സാധാരണ ലക്ഷണമാണ്‌. മലദ്വാരത്തിന്‌ ചുറ്റുമായി വീക്കം ഉണ്ടാകുന്നതായി കാണാം , ഇതും പൈല്‍സിന്റെ ലക്ഷണമാണ്‌. ചൊറിച്ചിലും മലദ്വാരത്തില്‍ നിന്നുള്ള ഡിസ്‌ചാര്‍ജും ആണ്‌ മറ്റൊരു ലക്ഷണം. മലവിസർജനസമയത്ത് മലദ്വാരത്തിൽനിന്ന് വേദനയില്ലാതെ രക്തസ്രാവം ഉണ്ടാകുന്നതാണ് പൈൽസിന്റെ പ്രധാന ലക്ഷണം. കൂടാതെ മറ്റ് ചില ലക്ഷണങ്ങൾ കൂടിയുണ്ട്. മലദ്വാരത്തിൽനിന്ന് മാംസം വളർന്നിറങ്ങുക. മലദ്വാരത്തിനുചുറ്റും ചൊറിച്ചിലും പുകച്ചിലും അസ്വസ്ഥതയും. മലവിസർജനസമയത്തും അതിനുശേഷവും അസ്വസ്ഥത.

പൈൽസ് എന്ന വില്ലൻ ഉറക്കം കെടുത്തുമ്പോൾ..How do you get rid of piles. മലാശയപരിശോധന: മലദ്വാരത്തിലൂടെ വിരൽ കടത്തി വീർത്ത രക്തക്കുഴലുകളെ തിരിച്ചറിയുന്ന രീതിയാണിത്. അനോസ്കോപ്പി: അനോസ്കോപ്പ് (Anoscope) ഉപയോഗിച്ച് മലാശയവും മലദ്വാരവും പരിശോധിക്കുന്ന രീതിയാണിത്. സിഗ്മോയിഡോസ്കോപ്പി: ലൈറ്റും ക്യാമറയും ഘടിപ്പിച്ച ട്യൂബ് പോലെയുള്ള ഒരു ഉപകരണമാണ് സിഗ്മോയിഡോസ്കോപ്പ്. വൻകുടലിന്റെ കീഴ്ഭാഗവും മലാശയവും പരിശോധിക്കാൻ ഇത് സഹായിക്കും.

പൈൽസ് എന്ന വില്ലൻ ഉറക്കം കെടുത്തുമ്പോൾ..How do you get rid of piles.

ഏതുപ്രായക്കാർക്കും സ്ത്രീപുരുഷഭേദമെന്യേ പൈൽസ് വരാം. ഗർഭിണികളിലും പ്രായമായവരിലും ഇത് കൂടുതൽ കാണുന്നു. ഗർഭിണികളിൽ രക്തക്കുഴലുകൾ വികസിക്കുന്നതാണ് കാരണം. ഗർഭകാലത്തിന്റെ അവസാനത്തെ ആറുമാസമാണ് പൈൽസ് മൂലമുള്ള അസ്വസ്ഥതകൾ കൂടുന്നത്. സ്ഥിരമായി മലബന്ധവും വയറിളക്കവും ഉള്ളവർക്ക്, മലവിസർജ്ജനത്തിനായി കൂടുതൽ സമയം ചെലവഴിക്കുന്നവർക്ക്, മലബന്ധം മൂലം മലവിസർജനത്തിന് അമിതമായി മുക്കുന്നവർക്ക്, കൂടുതൽ സമയം ഇരിക്കുന്നത്, കൂടാതെ അമിതവണ്ണവും അമിതഭാരവും ഉള്ളവരിൽ പൈൽസ് സാധ്യത കൂടുതലാണ്.

പൈൽസ് എന്ന വില്ലൻ ഉറക്കം കെടുത്തുമ്പോൾ..How do you get rid of piles.

വെയ്റ്റ് ലിഫ്റ്റിങ് പോലുള്ള കഠിനവ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കിയവർക്ക് രോഗസാധ്യതയുണ്ട്. ഇത്തരം വ്യായാമങ്ങൾ കുടലിനും ശരീരത്തിന്റെ കീഴ്ഭാഗത്തിനും ക്ഷതമേൽപ്പിക്കാനിടയാക്കാം. ശക്തമായ ചുമ, ഛർദി, തുമ്മൽ, ശ്വാസംപിടിച്ചുള്ള വ്യായാമങ്ങൾ എന്നിവയും പൈൽസിന് കാരണമാകാം. ജീവിതശൈലിയിലെ അനാരോഗ്യകരമായ മാറ്റങ്ങൾ പൈൽസ് വർധിക്കാനിടയാക്കും. ഇതിൽ പ്രധാനപ്പെട്ടതാണ് അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ. മലം കട്ടിയായി വിസർജനം ബുദ്ധിമുട്ടിലാവുന്ന അവസ്ഥയാണ് പൈൽസ് രോഗികളിൽ പൊതുവേ കാണാറുള്ളത്. പ്രായമായവർ, ഗർഭിണികൾ എന്നിവരിലാണ് ഈ പ്രശ്നം കൂടുതൽ. കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും ഈ രോഗാവസ്ഥയുടെ തീവ്രത വർധിപ്പിക്കും.

പൈൽസ് എന്ന വില്ലൻ ഉറക്കം കെടുത്തുമ്പോൾ..How do you get rid of piles.

പൈൽസ് മൂലമുള്ള ബുദ്ധിമുട്ടുകൾ കുറയുവാൻ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉചിതമാണ്. തവിട് കളയാത്ത അരി, മുഴുധാന്യങ്ങൾ, മുത്താറി, മുളപ്പിച്ച പയർവർഗങ്ങൾ, പച്ചക്കറി സാലഡുകൾ, നാരുകൾ ധാരാളമടങ്ങിയ ആപ്പിൾ, മുന്തിരി, സ്ട്രോബറി, പേരയ്ക്ക, പപ്പായ, പൂവൻപഴം, മാങ്ങ തുടങ്ങിയ പഴവർഗങ്ങൾ, ചീര, കാബേജ്, മുരിങ്ങയില, കോളിഫ്ലവർ തുടങ്ങിയ ഇലവർഗങ്ങൾ, ദിവസവും രണ്ട് ലിറ്ററിൽ കൂടുതൽ വെള്ളം കുടിക്കുക.

പൈൽസ് എന്ന വില്ലൻ ഉറക്കം കെടുത്തുമ്പോൾ..How do you get rid of piles.

മുളക്, മസാലകൾ എന്നിവ കൂടുതലടങ്ങിയ ഭക്ഷണങ്ങൾ, പൊറോട്ട പോലെ മൈദയടങ്ങിയ ഭക്ഷണങ്ങൾ, ബേക്കറിപ്പലഹാരങ്ങൾ, അച്ചാറുകൾ, ചുവന്ന മാംസം തുടങ്ങി മലബന്ധത്തിനിടയാക്കുന്ന ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കണം. പൈൽസിന്റെ വേദനയും ചൊറിച്ചിലും കുറയ്ക്കാനുള്ള ഓയിന്റ്മെന്റുകൾ, ക്രീമുകൾ എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം പുരട്ടാം.

Related posts