പ്രമേഹമുള്ളവരില്‍ ചര്‍മ്മത്തില്‍ വ്യത്യാസം ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? എന്നാല്‍ സത്യമതാണ്. കാരണം ചര്‍മ്മ പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ പ്രമേഹമുള്ളവരില്‍ ഉണ്ടാവുന്നു. പ്രമേഹം അതിഭയങ്കരമായി കൂടുതലുള്ളവരെങ്കില്‍ അവരില്‍ ചര്‍മ്മം വരണ്ടതായിരിക്കുന്നതിനും, ചര്‍മ്മം പൊട്ടുന്നതിനും അതിഭീകരമായ ചൊറിച്ചിലും ചര്‍മ്മത്തില്‍ കറുപ്പ് നിറം, കക്ഷത്തിലും കഴുത്തിലും കറുപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. എത്രയൊക്കെ ചികിത്സിച്ചിട്ടും ചര്‍മ്മത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയാണ് എന്നുണ്ടെങ്കില്‍ പ്രമേഹം ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഇതിനെക്കുറിച്ച് വിശദമായി വായിക്കാം.
പ്രമേഹം മൂലം ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുമോ! Diabetes and Related Skin Conditions
രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്ന ഒരു അവസ്ഥയാണ് പ്രമേഹം എന്ന് നമുക്ക് അറിയാം. ഇതിന്റെ ഫലമായി പലപ്പോഴും രക്തചംക്രമണത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. അത് നിങ്ങളുടെ ശരീരത്തിലേക്ക് ആവശ്യത്തിന് പോഷകങ്ങളും മറ്റും എത്തുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ രക്തത്തിലെ വെളുത്ത രക്താണുക്കള്‍ക്ക് അണുബാധയെ ചെറുക്കാനുള്ള കഴിവ് നഷ്ടപ്പെടും. അതിന്റെ ഫലമായി ചര്‍മ്മത്തിലും പാര്‍ശ്വഫലങ്ങള്‍ കാണപ്പെടുന്നു.
പ്രമേഹം മൂലം ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുമോ! Diabetes and Related Skin Conditions
ചര്‍മ്മത്തിന് താപനിലയിലും സമ്മര്‍ദ്ദത്തിലും എല്ലാം മാറ്റം ഉണ്ടാവുന്നു. ഇതിന്റെ ഫലമായി കഴുത്തിലോ കക്ഷങ്ങളിലോ പാടുകള്‍ രൂപപ്പെടാവുന്നതാണ്. ചിലരില്‍ ചര്‍മ്മം വിളറിയത് പോലെ കാണപ്പെടുന്നു. രക്തചംക്രമണം മോശമാവുന്നതിന്റെ ഫലമായി ചര്‍മ്മത്തില്‍ അതികഠിനമായ ചൊറിച്ചിലും ഉണ്ടാവുന്നു. ഇത് പിന്നീട് വ്രണങ്ങളായി മാറുന്നതിനും മുറിവുകള്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നു.
പ്രമേഹം മൂലം ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുമോ! Diabetes and Related Skin Conditions
1. മഞ്ഞ, ചുവപ്പ് അല്ലെങ്കിൽ തവിട്ടുനിറത്തിലുള്ള ശൽക്കങ്ങൾ
2. ചില ചർമഭാഗങ്ങൾ വെൽവെറ്റ് പോലെ അനുഭവപ്പെടുക
3. ഉറച്ച, കട്ടിയേറി ചർമം
4. പരുക്കൾ
5. ചർമത്തിലുണ്ടാകുന്ന അണുബാധകൾ
6. തുറന്ന വ്രണങ്ങളും മുറിവുകളും
7. ഷിൻ സ്പോട്ട്സ്
8. ചുവന്നതോ മഞ്ഞയോ ആയ ചെറിയ കുരുക്കൾ
9. ചുവന്നതോ ചർമത്തിന്റെ നിറത്തിലോ ഉള്ള മുഴകൾ
10. ഏറെ വരണ്ട ചൊറിച്ചിലുള്ള ചർമം
11. കൺപോളക്ക് സമീപം മഞ്ഞ ശൽക്കങ്ങൾ
12. സ്കിൻ ടാഗ്സ്
പ്രമേഹം മൂലം ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുമോ! Diabetes and Related Skin Conditions
പ്രമേഹമുണ്ടെങ്കിലും അത് മൂലം ഉണ്ടാവുന്ന ചര്‍മ്മ പ്രശ്‌നങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം.ആരോഗ്യകരമായ ജീവിത ശൈലിയാണ് പിന്തുടരേണ്ടത്. ഇത്തരം ജീവിത ശൈലികള്‍ പ്രമേഹം കുറക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിലെ അസ്വസ്ഥതയും കുറക്കുന്നതിന് സഹായിക്കുന്നു. പ്രമേഹം നിയന്ത്രണ വിധേയമാക്കുന്നതിന് വേണ്ടി മരുന്ന്, ഭക്ഷണം, വ്യായാമം എന്നിവ ശീലമാക്കണം. ഇത് കൂടാതെ ചര്‍മ്മത്തെ എപ്പോഴും ശുചിത്വത്തോടെ സംരക്ഷിക്കുന്നതിനും ശ്രദ്ധിക്കണം. നിങ്ങളുടെ ചര്‍മ്മം വൃത്തിയുള്ളതും വരണ്ടതുമായി സൂക്ഷിക്കുക. പ്രത്യേകിച്ച് ചര്‍മ്മത്തിലെ ഇടുക്കുകള്‍, കക്ഷം എന്നിവ. ഇത് പ്രമേഹം മൂലമുണ്ടാവുന്ന ചര്‍മ്മപ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
പ്രമേഹം മൂലം ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുമോ! Diabetes and Related Skin Conditions
ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് നിങ്ങള്‍ക്ക് വരണ്ട ചര്‍മ്മമാണ് എന്നുണ്ടെങ്കില്‍ വളരെയധികം ശ്രദ്ധ വേണം. ഇനി തണുപ്പ് വെള്ളത്തില്‍ കുളിക്കാന്‍ പറ്റാത്തവരാണ് എന്നുണ്ടെങ്കില്‍ ഇളം ചൂടുവെള്ളം ഉപയോഗിക്കാവുന്നതാണ്. മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ചര്‍മ്മം എപ്പോഴും ഈര്‍പ്പത്തോടെ സംരക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ചര്‍മ്മത്തെ വരള്‍ച്ചയില്‍ നിന്ന് പ്രതിരോധിക്കാന്‍ ഒരു പരിധി വരെ ഇത് സഹായിക്കുന്നു. കൈകാലുകള്‍ നല്ലതുപോലെ സംരക്ഷിക്കുന്നതിനും ശ്രദ്ധിക്കണം. പലപ്പോഴും ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അതിന് എപ്പോഴും ശ്രദ്ധ വേണം എന്നതാണ് ഓര്‍ത്തിരിക്കേണ്ട കാര്യം.
പ്രമേഹം മൂലം ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുമോ! Diabetes and Related Skin Conditions
മുറിവുകള്‍ ഉണങ്ങുന്നതിന് പ്രമേഹ രോഗികളില്‍ കാലതാമസം എടുക്കുന്നു. അതുകൊണ്ട് മുറിവ് ആയിക്കഴിഞ്ഞാല്‍ അതിനെ നിസ്സാരമായി വിടാതെ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിനും വേണ്ട പരിഹാരവും പ്രതിരോധവും എടുക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ സണ്‍സ്‌ക്രീന്‍ എപ്പോഴും ഉപയോഗിക്കണം. ജലാംശം നിലനിര്‍ത്തുന്നതിനായി നല്ലതുപോലെ വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കണം. കറുവപ്പട്ട, ഞാവല്‍, കറ്റാര്‍ വാഴ, സിട്രസ് ഫ്രൂട്‌സ്, തക്കാളി, നെല്ലിക്ക, തൈര്, ചെറുനാരങ്ങ മുതലായവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക.