Nammude Arogyam
General

അനസ്തേഷ്യ ; നിങ്ങൾ അറിയേണ്ടത് എന്തെല്ലാം..

ഇന്ന് ആരോഗ്യ രംഗത്ത് ഒഴിച്ച് കൂടാനാവാത്ത ഒരു മേഖലയായി വളര്‍ന്നിരുക്കുകയാണ് ഈ മയക്കൽ പ്രക്രിയ അഥവാ അനസ്തേഷ്യ. ചെറുതും വലുതുമായ ശസ്ത്രക്രിയകൾ ഏതുമാകട്ടെ ഏതുമാകട്ടെ അനസ്തേഷ്യ നൽകാതെ ചെയ്യാൻ സാധിക്കില്ല എന്നതാണ് ഇന്നത്തെ അവസ്ഥ…….

അനസ്തേഷ്യ നൽകുന്നു എന്ന് കേട്ടിട്ടുണ്ട് നമ്മളെല്ലാവരും. ചിലർ അത് അനുഭവിച്ചിട്ടുമുണ്ടാവും. എന്നാൽ എന്താണ് അനസ്തേഷ്യ. ഇത് നൽകുമ്പോൾ എന്ത് സംഭവിക്കുന്നു എന്ന് നിങ്ങൾക്കറിയുമോ?

ശസ്ത്രക്രിയക്ക് മുൻപേ ബോധം ഇല്ലാതാക്കുന്ന അവസ്ഥയാണ് ഇത്. ചെറുതും വലുതുമായ ഏത് ശസ്ത്രക്രിയക്കു മുൻപും അനസ്തേഷ്യ നൽകുന്നുണ്ട്. പണ്ട് കാലത്ത് അനസ്തേഷ്യയുടെ സ്വീകാര്യതയെപ്പറ്റി പലർക്കും സംശയം നിലനിന്നിരുന്നു. എന്നാൽ ശാസ്ത്രം പുരോഗമിക്കുന്നതിലൂ‌‌‌ടെ പല തെറ്റിദ്ധാരണകളും മാറി വന്നു.

അനസ്തേഷ്യക്ക് വിധേയമാകുന്ന രോഗികൾക്ക് നിരവധി സംശയങ്ങളും പേടിയും ഉണ്ടാവുന്നു. എന്നാൽ ഇതിന് ഉത്തരം കൊടുക്കാൻ പലര്‍ക്കും സമയം ഉണ്ടാവുന്നില്ല. അനസ്തേഷ്യ നൽകുന്നതിലൂ‌ടെ രോഗി മയങ്ങിപ്പോവുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷമായിരിക്കും രോഗിയുടെ ബോധം തിരിച്ച് കിട്ടുന്നത്. എന്തൊക്കെയാണ് അനസ്തേഷ്യയെക്കുറിച്ചുള്ള കാര്യങ്ങൾ എന്ന് നോക്കാം.

വിവിധ തരത്തിലുള്ള അനസ്തേഷ്യ ഉണ്ട്. ജനറൽ അനസ്തേഷ്യയാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. ഇതില്‍ രോഗിയെ പൂർണമായും അബോധാവസ്ഥയിൽ ആക്കുന്നു. മാത്രമല്ല രോഗിയുടെ പേശികളുടെ ചലന ശേഷിയും അനസ്തേഷ്യ നൽകുന്നതിലൂടെ നഷ്ടപ്പെടുന്നു. ഇത് ശരീരത്തിന് വേദന രഹിതമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷമാണ് രോഗിക്ക് സാധാരണ ശാരീരികാവസ്ഥ തിരിച്ച് കിട്ടുന്നത്. ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ, കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട ചില ശസ്ത്രക്രിയകൾ എന്നിവക്ക് വേണ്ടിയാണ് പലപ്പോഴും ഇത്തരം അനസ്തേഷ്യ ചെയ്യുന്നത്. ബോധം പൂർണമായും നഷ്ടപ്പെടുന്ന രോഗിയുടെ ശ്വാസോച്ഛ്വാസം പോലും ഉപകരണങ്ങൾ വഴിയാണ് സാധ്യമാവുന്നത്. ഓർമ്മ നഷ്‌ടപ്പെടുകയും പൂർണമായും വേദന രഹിതമായ അവസ്ഥയായിരിക്കും ഉണ്ടാവുക. ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിൽ മാത്രം അനസ്തേഷ്യ നൽകുന്നതാണ് റീജിയണല്‍ അനസ്തേഷ്യ. ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളാണ് ഈ ശസ്ത്രക്രിയക്ക് വേണ്ടി മരവിപ്പിക്കുന്നത്. നാഡി സംവേദനം നഷ്‌ടപ്പെടുത്തിയാണ് ഇത്തരം രീതിയിൽ അനസ്തേഷ്യ നൽകുന്നത്. ഇത്തരം അനസ്തേഷ്യ നൽകുന്നതിനായി അൾട്രാ സൗണ്ട്, നെർവ് ലൊക്കേറ്റർ എന്നിവയാണ് ഉപയോഗിക്കാറുള്ളത്. ഇവരിൽ അബോധാവസ്ഥയുടെ ആവശ്യമില്ല. ശസ്ത്രക്രിയ നടത്തേണ്ട ഭാഗം മാത്രം മരവിപ്പിച്ചാൽ മതിയാവും. സാധാരണ പ്രസവം നടക്കാത്ത അവസ്ഥയിൽ സിസേറിയൻ വഴി കുഞ്ഞിനെ പുറത്തെടുക്കുന്നതിന് വേണ്ടി ശസ്ത്രക്രിയ നടത്താൻ ശ്രമിക്കുന്നു. ഇതിന് നൽകുന്നത് റീജിയണൽ ശസ്ത്രക്രിയയാണ്. സാധാരണ പ്രസവം നടക്കാതെ വരുമ്പോൾ കുഞ്ഞിനും അമ്മക്കും അപകടം ഉണ്ടാവുന്ന അവസ്ഥയിലാണ് ജനറൽ അനസ്തേഷ്യ നൽകുന്നത്. എന്നാൽ അനസ്തേഷ്യ കൊടുക്കുമ്പോൾ അത് വളരെയധികം ശ്രദ്ധയോടെ വേണം. ഏതു തരത്തിലുള്ള അനസ്തേഷ്യയിലും അപകടങ്ങൾ ഒളിഞ്ഞ് കിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം മുൻകരുതലുകൾ എപ്പോഴും അനസ്തേഷ്യ നൽകുന്നതിന് മുൻപ് വിദഗ്ധർ നൽകുന്നുണ്ട്. സാധാരണക്കാര്‍ക്ക് പലപ്പോഴും ഇതിന്റെ അപകടങ്ങളെക്കുറിച്ച് അറിയേണ്ടതില്ല.

അനസ്തേഷ്യ ചെയ്യും മുന്‍പ് ഡോക്ടർമാരും അനസ്തേഷ്യ നൽകുന്ന വിദഗ്ധൻമാരും മാത്രമല്ല ശ്രദ്ധിക്കേണ്ടത്. ഓരോ രോഗിയും ഡോക്ടറോട് പറയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. രോഗികൾ അൽപം അശ്രദ്ധ കാണിക്കുമ്പോൾ അത് പലപ്പോഴും ആരോഗ്യത്തിന് ഭീകര ആഘാതം ആണ് ഉണ്ടാക്കുന്നത്. രോഗി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്. അനസ്തേഷ്യക്ക് വിധേയമാകുന്നതിന് മുൻപ് ആദ്യം എന്തെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയ നടത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് ഡോക്ടറെ ബോധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല രക്തസമ്മർദ്ദം, കരൾ രോഗങ്ങൾ , കിഡ്നി പ്രശ്നങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയെല്ലാം അനസ്തേഷ്യ നൽകുന്നതിന് മുൻപ് ഡോക്ടറോട് പറയേണ്ടതാണ്. കൂർക്കം വലി പോലും ഡോക്ടറെ അറിയിക്കണം. വെപ്പു പല്ല്, മറ്റ് ദന്ത പ്രശ്നങ്ങൾ, മരുന്നിന്റെ അലർജി, ചില പ്രത്യേക തരം രോഗങ്ങൾ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

Related posts