Nammude Arogyam
General

ഇനി താരൻ ഒരു പ്രശ്നമേ അല്ല!

എന്തൊക്കെ പരീക്ഷണം നടത്തിയിട്ടും ഈ താരന്‍ മാറുന്നിലല്ലോ എന്ന് പലരും പരാതി പറയുന്നത് കേള്‍ക്കാറുണ്ട്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന വ്യത്യസ്തമായ പലതരം ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും ഫലം ലഭിക്കാത്തവരാണ് ഭൂരിഭാഗം പേരും. വിപണിയില്‍ ലഭിക്കുന്ന ഇത്തരം ഉത്പന്നങ്ങളില്‍ മിക്കതും കെമിക്കലുകള്‍ നിറഞ്ഞതാണ് ഇവയൊന്നും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. അമിതമായ ഇത്തരം ഉത്പ്പന്നങ്ങളുടെ ഉപയോഗം പലപ്പോഴും തലയോട്ടിക്കും മുടിക്കും ദോഷം ചെയ്‌തേക്കാം. വരണ്ട തലയോട്ടിയിലാണ് പൊതുവെ താരന്‍ കാണപ്പെടുന്നത്. ശൈത്യ കാലത്ത് ശിരോചര്‍മ്മം വരണ്ടതാകുന്നതോടെ താരന്‍ ഉണ്ടാകാന്‍ കാരണമാകുന്നു. മുടിയിലെ താരന്‍ കളയാന്‍ ആഴ്ചയില്‍ ഒരിക്കലോ അല്ലെങ്കില്‍ മാസത്തില്‍ ഒരിക്കലോ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ചില മികച്ച ചികിത്സകള്‍ ഇതാ..

ചൂട് എണ്ണ തലയ്ക്ക് തേയ്ക്കുന്നത് താരൻ ഇല്ലാതാക്കാൻ സഹായിക്കും. തലയോട്ടിയിലെ ചര്‍മ്മത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഇങ്ങനെ എണ്ണ തേയ്ക്കുന്നത് വളരെ നല്ലതാണ്.

നാരങ്ങയുടെ ബാക്ടീരിയയെ പ്രതിരോധിക്കാനുള്ള കഴിവും ​ഗുണവും തലയോട്ടി വൃത്തിയാക്കാന്‍ സഹായിക്കും. അല്‍പം നാരങ്ങ നീര്‌ തലയില്‍ തേച്ച്‌ 20 മിനുട്ടിരിക്കുന്നത്‌ വളരെ നല്ലതാണ്. ഇതിന്‌ ശേഷം ഇളം ചൂട്‌ വെള്ളത്തില്‍ നാരങ്ങ നീര്‌ തലയില്‍ നിന്നും കഴുകിക്കളയാം. തലയോട്ടിയില്‍ നിന്നും താരന്‍ അകലുന്നതോടെ ചര്‍മ്മം വൃത്തിയായി തുടങ്ങും. അതുപോലെ മുടി ചീകി ഒതുക്ക് വെക്കാം.

പതിവായി മുടി ചീകുന്നത്‌ തലയോട്ടിയിലെ നശിച്ച കോശങ്ങള്‍ നീക്കം ചെയ്യുന്നതിനും രക്തയോട്ടം ഉയര്‍ത്തുന്നതിനും സഹായിക്കും. ദിവസം രണ്ട്‌ നേരം മുടി ചീകാന്‍ ശ്രമിക്കുക. മുഖത്ത് എണ്ണ മയം ഉണ്ടാകുന്നത് മുഖക്കുരു ഉണ്ടാവാൻ കാരണം ആകും. ഇടയ്‌ക്കിടെ മുഖം കഴുകുക. ദിവസം രണ്ട്‌ നേരം എങ്കിലും മുഖം കഴുകാൻ ശ്രദ്ധിക്കുക. താരന്റെ ശകലങ്ങള്‍ നീക്കി മുഖത്തെ എണ്ണ കളഞ്ഞ് വൃത്തിയായിരിക്കാൻ സഹായിക്കും.

ആന്റി-ഡാന്‍ഡ്രഫ്‌ ഷാമ്പു താരനെ ഇല്ലാതാക്കാൻ പ്രധാനമായി ഉപയോ​ഗിക്കാൻ കഴിയുന്ന ഒന്നാണ് ആന്റി ഡാൻഡ്രഫ് ഷാമ്പു. ആഴ്‌ചയില്‍ രണ്ട്‌ തവണ എങ്കിലും മുടിയില്‍ ആന്റി-ഡാന്‍ഡ്രഫ്‌ ഷാമ്പു തേയ്‌ക്കാൻ ശ്രമിക്കുക. തലയോട്ടി, ചെവി, മുഖം തുടങ്ങി താരന്‍ വരാൻ സാധ്യത ഉള്ള എല്ലാ സ്ഥലങ്ങളും നന്നായി കഴുകിയെന്ന്‌ ഉറപ്പ്‌ വരുത്തുക. തലകുനിച്ച്‌ നിന്ന്‌ മുടി കഴുകുന്നത്‌ ഒഴിവാക്കുക. തലയോട്ടിയില്‍ നിന്നും ഒഴുകി എത്തുന്ന താരന്‍ മുഖത്തും നെറ്റിയിലും വന്നടിയാൻ കാരണമാകും

താരൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും മുടി മുഖത്ത് വീഴുന്നത് ഒഴിവാക്കണം. ഇങ്ങനെ മുടി വീഴുന്നത് മുഖക്കുരു ഉണ്ടാവാൻ കാരണമാകും. താരൻ മുഖത്തെ ചർമത്തിൽ എത്തിയാൽ അത് മുഖക്കുകരുവിന് കാരണം ആകും. അതുകൊണ്ട് ഇക്കാര്യം വളരെയധികം ശ്രദ്ധിക്കുക. ആഴ്‌ചയില്‍ ഒരിക്കല്‍ ചൂടെണ്ണ എണ്ണ മുടിയിൽ തേയ്‌ക്കുന്നത്‌ താരന്‍ മൂലമുണ്ടാകുന്ന മുഖക്കുരു വരാതിരിക്കാനും സഹായിക്കും. താരൻ കളയാനുള്ള മറ്റൊരു മാർ​ഗം ആണ് നാരങ്ങ.

താരൻ എന്നത് ദീർഘകാലം (ചിലപ്പോൾ ജീവിതകാലം മുഴുവനായും) നീണ്ടുനിൽക്കുന്ന അവസ്ഥയാണ്. ഇടവിട്ടോ തുടർച്ചയായോ ചികിത്സ ആവശ്യമായിവന്നേക്കാം. രോഗത്തെക്കുറിച്ച് അറിയുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് ആദ്യപടി. സ്വയംചികിത്സ ഒഴിവാക്കി, ഡോക്ടറുടെ സേവനം തേടുക എന്നത് ഏത് രോഗാവസ്ഥയ്ക്കും ആവശ്യമാണ്. അങ്ങനെതന്നെ താരനെയും നേരിടുക.

Related posts