Nammude Arogyam
Children

കുഞ്ഞ് ദിവസവും എത്ര വെള്ളം കുടിക്കണം?

കുഞ്ഞിന്‍റെ ആരോഗ്യം അമ്മമാർക്ക് വളരെയധികം ശ്രദ്ധ വേണ്ട ഒന്നാണ്.കുഞ്ഞിന് കൊടുക്കുന്ന ഭക്ഷണം, കുഞ്ഞിന് കൊടുക്കുന്ന വെള്ളം, കുഞ്ഞിന്‍റെ ഉറക്കം ഇതെല്ലാം അമ്മമാര്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒന്നാണ്. എന്നാൽ ഇടക്കെങ്കിലും ശ്രദ്ധ അല്‍പം മാറിയാൽ അത് കുഞ്ഞിന്‍റെ ആരോഗ്യത്തെ വളരെയധികം നെഗറ്റീവ് ആയിട്ടാണ് ബാധിക്കുന്നത്. കുഞ്ഞിന് കൊടുക്കുന്ന വെള്ളത്തിന്‍റെ കാര്യത്തിലും അമ്മമാർ വളരെയധികം ശ്രദ്ധിക്കണം. കാരണം കുഞ്ഞ് കുടിക്കുന്ന വെള്ളത്തിന്‍റെ കാര്യത്തിൽ അളവ് അല്‍പം കുറഞ്ഞാൽ അത് കുഞ്ഞിന് തന്നെ പ്രശ്നം ഉണ്ടാക്കുന്നുണ്ട്.

കുഞ്ഞ് കുടിക്കുന്ന വെള്ളം കുറവാണെങ്കിൽ അത് നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തെ വളരെയധികം തകർക്കുന്നുണ്ട്. നിങ്ങൾ കുഞ്ഞിന് കുടിക്കാൻ കൊടുക്കുന്ന വെള്ളം കുറവാണ് എന്നുണ്ടെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം കുഞ്ഞിന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ അത് പിന്നീട് പല വിധത്തിലുള്ള പ്രതിസന്ധികൾ കുഞ്ഞിന് ഉണ്ടാക്കുന്നുണ്ട്. ദിവസവും എത്ര വെള്ളം കുടിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പ്രത്യേകിച്ച് കുഞ്ഞിന് എത്ര വെള്ളം കൊടുക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

കുഞ്ഞ് ദിവസവും എത്ര വെള്ളം കുടിക്കണം?

ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കുമ്പോൾ കുഞ്ഞിന് ദിവസവും മൂന്നോ നാലോ ഗ്ലാസ്സ് വെള്ളം കൊടുക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കാവുന്നതാണ്. കുഞ്ഞിന്‍റെ വെള്ളം കുടി കുറവാണെങ്കിൽ അത് കുഞ്ഞിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഇത്തരത്തിൽ വെള്ളം കുടി കുറവാകുമ്പോൾ ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് നിർജ്ജലീകരണം. ഒരാളുടെ ശരീരത്തിൽ വെള്ളത്തിൻ്റെ അളവ് കുറയുന്ന അവസ്ഥയാണ് നിർജലീകരണം. ഇത്തരം അവസ്ഥയിൽ മരണം വരെ സംഭവിക്കാവുന്നതാണ്.

നിർജ്ജലീകരണം ഉണ്ടെങ്കിൽ എത്ര വെള്ളം കുടിക്കണം?

കുഞ്ഞിന്‍റെ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടെങ്കിൽ പല വിധത്തിലുള്ള ലക്ഷണങ്ങൾ ശരീരം കാണിക്കുന്നുണ്ട്. അത് എന്താണെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഡയറിയ പോലുള്ള അവസ്ഥകൾ കുഞ്ഞിന് ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും വെള്ളത്തിന്‍റെ അളവ് കുറയുന്നതിലൂടേയും കുടിക്കുന്ന വെള്ളത്തിന് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആണ് സംഭവിക്കുന്നത്. നിർജ്ജലീകരണം ശരീരത്തിൽ സംഭവിക്കുമ്പോള്‍ അത് കൂടുതൽ ആരോഗ്യ പ്രതിസന്ധികൾ കുഞ്ഞിന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഉണ്ടാക്കുന്നുണ്ട്.

കുഞ്ഞിന്‍റെ വായ വരണ്ടിരിക്കുന്നത് ഇത്തരം അവസ്ഥകൾക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. ഇത് കുഞ്ഞില്‍ നിർജ്ജലീകരണം നടക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് കുഞ്ഞിന് ധാരാളം വെള്ളം കൊടുക്കാൻ ശ്രദ്ധിക്കുക. മൂന്ന് ഗ്ലാസ്സ് വെള്ളമെങ്കിലും ദിവസവും കുഞ്ഞിന് നൽകേണ്ടതാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതുകൊണ്ടുണ്ടാവുന്ന മാറ്റങ്ങൾ ചില്ലറയല്ല.

കുഞ്ഞിന് എങ്ങനെയെല്ലാം വെള്ളം നല്‍കാം

കുഞ്ഞിന് ദാഹിക്കുന്നു എന്നത് എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ കുഞ്ഞിന് ഇടക്കിടക്ക് വെള്ളം കൊടുത്ത് കൊണ്ടേ ഇരിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വെള്ളത്തിന് പകരം ജ്യൂസ് കൊടുക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന് ഇഷ്ടപ്പെട്ട രീതിയിൽ ആവുമ്പോൾ കുഞ്ഞ് അതു കുടിക്കുന്നുണ്ട്. നിർജ്ജലീകരണം എന്ന അവസ്ഥ നടക്കുകയും ഇല്ല. മുന്തിരി, ഓറഞ്ച്, ആപ്പിൾ എന്നിവയെല്ലാം കുഞ്ഞിന് നൽകാവുന്നതാണ്. ഇത് കുഞ്ഞിന്‍റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

Related posts