“കുറച്ച് ചോറു തിന്നെടാ …”
“വേണ്ട..”
“സോസ് വേണം “
“ചോറ് തിന്നാൻ സോസോ ..
ഫ്രഞ്ച് ഫ്രൈസ് കഴിക്കുമ്പോ സോസ് തരാടാ
ഇപ്പോ ഇത് തിന്ന് …”
“എനിക്ക് ന്യൂഡിൽസ് മതി … “
മലയാളികൾക്കിപ്പോൾ പ്രിയം ഇൻസ്റ്റന്റ് ഫുഡിനോടും ജങ്ക് ഫുഡിനോടുമെല്ലാം ആണ്.
ജങ്ക് ഫുഡും മറ്റ് പുതിയ ഭക്ഷണ ശീലങ്ങളും എല്ലാം പലപ്പോഴും രോഗങ്ങളെ കൂടെക്കൂട്ടുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരം ജങ്ക്ഫുഡുകളോടൊപ്പം അൽപം രുചി വർദ്ധിപ്പിക്കാൻ തക്കാളി സോസ് കൂടി നൽകുന്നുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് എത്രത്തോളം പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട് എന്ന് നിങ്ങൾക്കറിയാമോ?
എന്തൊക്കെയെന്ന് നോക്കാം.
അമിതവണ്ണം, അസിഡിറ്റി
ഫ്രക്ടോസ് കോണ്‍ സിറപ്പ് ഒട്ടും അരോഗ്യകരമല്ല. ഇതില്‍ കലോറി വളരെ കൂടുതലാണ്.അമിതവണ്ണമുള്‍പ്പടെയുള്ള പ്രശ്നങ്ങളിലേക്ക് ഇത് വഴിവെയ്ക്കുന്നു. അമിതവണ്ണവും കൊളസ്ട്രോളും ഇത് മൂലം ഉണ്ടാകുമെന്ന കാര്യത്തിൽ ഇതിന്റെ ഭാഗമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഫ്രക്ടോസ് വയറിനെ പ്രകോപിക്കുകയും അസിഡിറ്റി
അല്ലർജി വർദ്ധിപ്പിക്കുന്നു
പലരും തക്കാളി സോസിന് നിറം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ചുവന്ന കളർ ചേര്‍ക്കുന്നു. എന്നാൽ നിറത്തിനായി ചേര്‍ക്കുന്ന കളര്‍ എത്രത്തോളം അപകടകരിയാണ് എന്നത് പലര്‍ക്കും അറിയില്ല. ക്യാന്‍സറും നിരവധി തരത്തിലുള്ള അലര്‍ജിയും ഇത് മൂലം ഉണ്ടാകാം. അതുകൊണ്ട് തന്നെയാണ് തക്കാളി സോസ് കഴിച്ച് കൈ കഴുകുമ്പോൾ അതിന്റെ നിറം കൈയ്യിൽ നിന്ന് പോവാത്തത്. ഹിസ്റ്റമിൻ ഉയർന്ന അളവിൽ കാണുന്നത് കൊണ്ട് അലർജി പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ ഒരിക്കലും തക്കാളി സോസ് കഴിയ്ക്കാതിരിക്കുന്നതാണ് നല്ലത്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
തക്കാളി സോസിന്റെ ഉപയോഗം രക്തസമ്മര്‍ദ്ദം ഉയരാനും അതുവഴി അപകടങ്ങള്‍ ഉണ്ടാവാനും ഇത് കാരണമാകുന്നു. പലപ്പോഴും ഇത്തരത്തില്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതില്‍ തക്കാളി സോസ് മുന്നിലാണ്. അതുകൊണ്ട് തക്കാളി സോസ് കഴിക്കുമ്പോൾ അത് വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്നു.
പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു
ജീവിത ശൈലീ രോഗങ്ങളിൽ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് പ്രമേഹം. തക്കാളി സോസ് ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് ആക്കം കൂട്ടുകയാണ് ചെയ്യുക. പ്രമേഹം വര്‍ദ്ധിപ്പിക്കുന്നതിന് തക്കാളി സോസിലെ ഉയർന്ന അളവിൽ ചേർത്ത പഞ്ചസാര കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് തക്കാളി സോസ് കഴിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്.
തക്കാളി എന്തുകൊണ്ടും ആരോഗ്യം നൽകുന്നതാണ്. എന്നാൽ തക്കാളി സോസ് ആയി മാറുമ്പോള്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ നിരവധിയാണ്. എന്നാല്‍ തക്കാളി സോസ് ആവുമ്പോള്‍ അതിന്റെ എല്ലാ വിധത്തിലുള്ള ഗുണങ്ങളും നഷ്ടപ്പെടുന്നു. ഇതിലടങ്ങിയിട്ടുള്ള ഫൈബറും വിറ്റാമിനുകളും എല്ലാം ഇല്ലാതാവുന്നു. അതുകൊണ്ട് ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ അത് പലപ്പോഴും ഗുരുതരമായ അവസ്ഥകൾ ഉണ്ടാക്കുന്നു.