“ചർമ്മത്തിലെ ചുളിവുകൾ , ഇരുണ്ട കൺതടം, കരുവാളിപ്പ്, ക്ഷീണം…”
ദിവസേനയുള്ള സമ്മർദ്ദം നിറഞ്ഞ ഓട്ടത്തിനിടയിൽ ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?
എന്നാൽ യുവത്വം നിലനിർത്താൻ എളുപ്പത്തിലുള്ള മാർഗമാണ് മിറക്കിൾ ജ്യൂസായ എബിസി (ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് ) ജ്യൂസ്.ശരീരഭാരം നിയന്ത്രിക്കാനും ചുളിവുകൾ കുറച്ച് ശരീരം യുവത്വത്തോടെ നിലനിർത്തുന്നതിലും പഴങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ധാരാളമായി പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
ഇതൊരു വെറും ജ്യൂസായി തള്ളിക്കളയാൻ വരട്ടെ. വിറ്റമിൻ എ, സി എന്നിവയാൽ സമ്പന്നമായ ക്യാരറ്റ് ചർമ്മത്തിലെ ചുളിവുകൾ മാറ്റി തിളക്കം പ്രദാനം ചെയ്യാൻ സഹായിക്കും. ആന്റി ഓക്സിഡന്റുകൾ നിറഞ്ഞ ആപ്പിളും നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കും. രക്തത്തിലെ ഹീമോ ഗ്ലോബിന്റെ അളവ് കൂട്ടാനാണ് ബീറ്റ്റൂട്ട് സഹായകരമാകുന്നത്.
ഹൃദയാരോഗ്യ സംരംക്ഷണത്തിനും തിളക്കമുള്ള ചർമ്മത്തിനും കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കാനും രോഗപ്രതിരോധശേഷി കൂട്ടാനുമെല്ലാം എബിസി ജ്യൂസ് സഹായിക്കും.
ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ കണ്ണിന്റെ ആരോഗ്യത്തിനും എബിസി പതിവായി ഡയറ്റിൽ ഉൾപ്പെടുത്താം.
ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേർത്ത് തയ്യാറാക്കുന്നത് കൊണ്ടാണ് ഈ ജ്യൂസ് ‘എബിസി’ (ABC) ജ്യൂസ് എന്നാണ് അറിയപ്പെടുന്നത്. ഈ ജ്യൂസ് ചർമ്മസംരക്ഷണത്തിന് മികച്ചൊരു ടോണിക്കാണ്.