പ്രമേഹത്തിനുള്ള പരിഹാരം ഭക്ഷണ ക്രമീകരണത്തിലാണ്. എന്ത് കഴിക്കാം, എന്ത് കഴിക്കരുത് എന്നതാണ് പ്രമേഹ രോഗികള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. നിങ്ങള്‍ പ്രമേഹരോഗത്തിന്‍റെ ആരംഭ ദശയിലോ, അതിന് സാധ്യതയുള്ള അവസ്ഥയിലോ ആണെങ്കിലും, കുടുംബത്തിലാര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കിലും അതിനെ പ്രതിരോധിക്കാന്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ഇന്ത്യയിലെ പ്രമേഹരോഗികളുടെ ഭക്ഷണ നിയന്ത്രണം 60:20:20 എന്ന തോതില്‍ കാര്‍ബണ്‍, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയതാവണം.
ഉലുവ
ഒരു ടീസ്പൂണ്‍ ഉലുവ തലേന്ന് 100 മില്ലി വെള്ളത്തിലിട്ട് വെച്ച് അത് പിറ്റേന്ന് കഴിക്കുക.
തക്കാളി
വെറും വയറ്റില്‍ രാവിലെ തക്കാളി ജ്യൂസ് ഉപ്പും, കുരുമുളകും ചേര്‍ത്ത് കഴിക്കുക.
ബദാം
തലേന്ന് രാത്രി കുതിര്‍ത്ത് വെച്ച ആറ് ബദാം രാവിലെ കഴിക്കുക.
ധാന്യങ്ങള്‍
ധാന്യങ്ങള്‍, ഓട്ട്സ്, കടലമാവ്, ചോളം തുടങ്ങി ഫൈബര്‍ ധാരാളമായി അടങ്ങിയ സാധനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പാസ്ത, നൂഡില്‍സ് എന്നിവ കഴിക്കുമ്പോള്‍ അതോടൊപ്പം പച്ചക്കറികളും,മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങളും ഉപയോഗിക്കുക.
പാല്‍
കാര്‍ബോഹൈഡ്രേറ്റ്സും, പ്രോട്ടീനുകളും ധാരാളമായി അടങ്ങിയ പാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ കഴിവുള്ളതാണ്. ദിവസേന രണ്ട് നേരം പാല് കുടിക്കുന്നത് അനുയോജ്യമാണ്.
ഫൈബറുകള്‍
ഫൈബറുകള്‍ ധാരാളമായി അടങ്ങിയ കടല, കോളിഫ്ലവര്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, ചീര, ഇലക്കറികള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. പയര്‍ വര്‍ഗ്ഗങ്ങള്‍ തൊണ്ടോടുകൂടി കഴിക്കുന്നതും, ഇവയുടെ തളിര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഉത്തമമമാണ്.
പച്ചക്കറികള്‍
രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് ഫൈബറുകള്‍ ധാരാളമായി അടങ്ങിയ പച്ചക്കറികള്‍.
പയര്‍ വര്‍ഗ്ഗങ്ങള്‍
മറ്റ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങളേക്കാള്‍ രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ കഴിവുള്ളവയാണ് പയര്‍ വര്‍ഗ്ഗങ്ങള്‍.
ഒമേഗ 3
ഒമേഗ 3 പോലുള്ള നല്ല കൊഴുപ്പുകളും, മോണോ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളും (MUFA) ശരീരത്തിന് നല്ലതാണ്. കടുകെണ്ണ, ചണവിത്ത് എണ്ണ, അണ്ടി വര്‍ഗ്ഗങ്ങള്‍, കൊഴുപ്പുള്ള മീന്‍ എന്നിവ ഇത്തരം കൊഴുപ്പ് അടങ്ങിയവയാണ്. ഇവയില്‍ കുറഞ്ഞ തോതിലേ കൊളസ്ട്രോള്‍ അടങ്ങിയിട്ടുള്ളൂ എന്നതിന് പുറമേ ദോഷകരമായ കൊഴുപ്പുകളുമില്ല.
ഫലങ്ങള്‍
ഫൈബര്‍ ധാരാളമായി അടങ്ങിയ പപ്പായ, ആപ്പിള്‍, ഓറഞ്ച്, പിയര്‍ തുടങ്ങിയവ കഴിക്കുക. മാങ്ങ, വാഴപ്പഴം, മുന്തിരി തുടങ്ങിയവയില്‍ ധാരാളമായി പഞ്ചസാര അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ആവശ്യമാണ്.കൂടുതലായി ആഹാരം കഴിക്കുമ്പോള്‍ ഏറെ പഞ്ചസാര രക്തത്തിലെത്തും. അധികമാവാതെയും, കുറയാതെയും രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാന്‍ ലഘുഭക്ഷണങ്ങള്‍ വഴി സാധിക്കും. പഴങ്ങള്‍, ഫൈബര്‍ ധാരാളമടങ്ങിയ ബിസ്കറ്റുകള്‍, ബട്ടര്‍ മില്‍ക്ക്, തൈര്, ഉപ്പുമാവ്, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കാം.
കൊഴുപ്പും, മധുരവും
കൊഴുപ്പും, മധുരവും കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം.
ലഘുഭക്ഷണം
പ്രമേഹരോഗമുള്ളയാള്‍ ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ്സ് കുറഞ്ഞവയും, ഫൈബര്‍ ധാരാളം അടങ്ങിയതുമായ ഭക്ഷണം കഴിക്കണം. പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍സ് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നതോടൊപ്പം ഇടക്കിടക്ക് ലഘുഭക്ഷണം കഴിക്കാന്‍ രോഗികള്‍ ശ്രദ്ധിക്കുക (അഞ്ച് തവണ)
കൃത്രിമ മധുരങ്ങള്‍
കേക്കുകളിലും, മധുരപലഹാരങ്ങളിലും അടങ്ങിയ കൃത്രിമ മധുരങ്ങള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക.
മദ്യം
മദ്യത്തിന്‍റെ ഉപയോഗം നിയന്ത്രിക്കുക.
നോണ്‍ വെജിറ്റേറിയന്‍
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ മത്സ്യവിഭവങ്ങളും, കോഴിയിറച്ചി പോലുള്ള മാംസ ഇനങ്ങളും കഴിക്കുക. ചുവന്ന നിറമുള്ള മാംസത്തില്‍ കൊഴുപ്പ് വലിയ തോതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ അവ ഒഴിവാക്കുക. കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു, ചുവന്ന മാംസം എന്നിവ ഒഴിവാക്കണം.
ഭക്ഷണരീതികള്‍
ഇന്ത്യാക്കാരായ പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ്സും, പ്രോട്ടീന്‍സും, കൊഴുപ്പുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. നിയന്ത്രിതമായതും, ആസുത്രണം ചെയ്തതുമായ ഭക്ഷണരീതികള്‍ ആരോഗ്യം സംരക്ഷിക്കാനുതകുന്നതാണ്. നിയന്ത്രിതമായ ഈ ഭക്ഷണക്രമത്തിലും ആസ്വാദ്യമായ രുചി പകരാന്‍ നല്ല പാചകത്തിന് കഴിയും.