Nammude Arogyam
General

സ്വിമ്മിംഗ് പൂളില്‍ നിന്ന് വന്നാല്‍ കുളിക്കേണ്ടതുണ്ടോ?

സ്വിമ്മിംഗ് പൂളില്‍ നീന്തിത്തുടിക്കുവാന്‍ പലര്‍ക്കും ഇഷ്ടമാണ്. കുറേ സമയം പുളില്‍ ചിലവഴിക്കുമ്പോള്‍ മൂത്രം ഒഴിക്കുവാന്‍ തോന്നുന്നവരും, ആരും കാണുകയില്ല എന്നു കരുതി അതില്‍ മൂത്രം ഒഴിക്കുന്നവരും ഉണ്ട്. എന്നാല്‍, ഇത്തരത്തില്‍ സ്വിമ്മിംഗ് പൂളില്‍ മൂത്രമൊഴിക്കുന്നത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റേയും ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ചൈനയിലെ ബെയ്ജിംഗ് പ്രവര്‍ത്തിക്കുന്ന ചൈന അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയും അതുപോലെ തന്നെ അമേരിക്കയിലെ പര്‍ഡ്യു യൂണിവേഴ്‌സിറ്റിയും ഇതേക്കുറിച്ച് പഠനം നടത്തുകയുണ്ടായി. ഇവര്‍ നടത്തിയ പഠനപ്രകാരം സ്വിമ്മിംഗ് പൂളില്‍ മൂത്രമൊഴിക്കുമ്പോള്‍ മൂത്രത്തിലെ യൂറിക് ആസിഡും അതുപോലെ സ്വിമ്മിംഗ് പൂളിലെ ക്ലോറിനും ചേര്‍ന്ന് പ്രവര്‍ത്തിച്ച് സിയാനജന്‍ ക്ലോറൈഡ് രൂപപ്പെടുന്നു. ഇത് ഹൃദയത്തേയും ശ്വാസകോശത്തേയും കാര്യമായി അസുഖത്തിലാക്കുന്നതിന് കാരണമാകുന്നു എന്ന് ഇവര്‍ കണ്ടെത്തി.

സാധാരണയായി പട്ടാളക്കാര്‍ മിലിട്ടറി പോയ്സൺ ഗ്യാസായി ഉപയോഗിക്കുന്ന കെമിക്കലാണ് ഇത്. കൂടാതെ രാസവള നിര്‍മ്മാണത്തിനും ഇത് കാര്യമായി ഉപയോഗിച്ച് വരുന്നുണ്ട്. ഇത് മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നതിനും അതുപോലെ ശ്വാസകോശങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു.

പൂളില്‍ സിയാനജന്‍ ക്ലോറൈഡ് രൂപപ്പെടുന്നുണ്ടോ എന്നറിയാനായി ആദ്യം യൂറിക് ആസിഡും പിന്നീട് ക്ലോറിനും ഇവര്‍ എടുത്തു. ഇവ തമ്മില്‍ മിക്‌സ് ചെയ്തതിനു ശേഷം നിരീക്ഷിച്ച ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അതായത്, ഒരു ലിറ്റര്‍ മിശ്രിതത്തില്‍ നിന്നും ഏകദേശം 30 മൈക്രോഗ്രാം സിയാനജന്‍ ക്ലോറൈഡ് രൂപപ്പെടുന്നുണ്ട് എന്നാണ്. ഒരു ലബോറട്ടറിയില്‍ കുറച്ച് വെള്ളത്തില്‍ ഇത്ര കെമിക്കല്‍ രൂപപ്പെടുന്നുവെങ്കില്‍ സ്വിമ്മിംഗ് പൂളില്‍ എത്രത്തോളം രൂപപ്പെടാം.

മാത്രവുമല്ല ഇത്തരത്തില്‍ മൂത്രവും ക്ലോറിനും കലരുമ്പോള്‍ ട്രൈക്ലോറമൈന്‍ രൂപപ്പെടുന്നുണ്ടെന്നും ഇത് ശ്വാസകോശങ്ങളെ കൂടുതല്‍ അസ്വസ്ഥമാക്കുമെന്നും കണ്ടെത്തി. അതുകൊണ്ടു തന്നെ ആസ്ത്മ രോഗമുള്ളവര്‍, തുടര്‍ച്ചയായി സ്വിമ്മിംഗ് പൂളില്‍ നീന്തുന്നവര്‍ എന്നിവർക്ക് ശ്വസനത്തെ സംബന്ധിക്കുന്ന പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതിന് ഇത് കാരണമാകാം.

മൂത്രമൊഴിക്കുന്നതിലൂടെ മാത്രമല്ല, നന്നായി വിയര്‍പ്പ് പൂളില്‍ ആയാലും ഇത് കെമിക്കല്‍ റിയാക്ഷന്‍സ് നടക്കുന്നതിന് കാരണമാകും. അതുപോലെ കുട്ടികളെ ഇറക്കുന്നതും പ്രത്യേകിച്ച് ചെറിയ കുട്ടികളെ ഡയപ്പറോടെ ഇറക്കുന്നതുമെല്ലാം സ്വിമ്മിംഗ് പൂള്‍ മലിനമാക്കുന്നുണ്ട്. അതുകൊണ്ട് നല്ല വൃത്തിയുള്ള സാഹചര്യത്തില്‍ മാത്രം പൂളില്‍ ഇറങ്ങുക. സ്വിമ്മിംഗ് പൂള്‍ വൃത്തികേടാക്കാത്ത വിധത്തില്‍ വേണം അത് ഉപയോഗിച്ച് പോരേണ്ടത്. അല്ലാത്ത പക്ഷം അത് ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നതിന് കാരണമാകും.

അതുകൊണ്ടു തന്നെ സ്വിമ്മിംഗ് പൂളില്‍ കുളിക്കാം എന്ന് പറഞ്ഞ് പോകുന്നവര്‍ പൂളില്‍ ഇറങ്ങി ആസ്വദിച്ചതിനു ശേഷം റൂമില്‍ വന്ന് കുളിച്ചാല്‍, സ്വിമ്മിംഗ് പൂളില്‍ നിന്ന് വരുന്ന അസുഖങ്ങള്‍ ഒരു പരിധി വരെ തടയാവുന്നതാണ്. സ്വയം മൂത്രമൊഴിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയാലും ചിലപ്പോള്‍ കൂടെ ഉള്ളവരോ അല്ലെങ്കില്‍ മുന്‍പ് ഉപയോഗിച്ചവരോ മൂത്രമൊഴിച്ചിട്ടുണ്ടെങ്കില്‍ അത് ദേഹത്ത് പറ്റിപിടിച്ചിരിക്കുവാൻ കാരണമാകും. അതിനാല്‍ കുളിക്കുന്നത് നല്ലതാണ്.

Related posts