ഫാറ്റി ലിവര്‍ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്നും അറിയപ്പെടുന്നു. കരളില്‍ കൊഴുപ്പ് വര്‍ദ്ധിക്കുന്ന അവസ്ഥയിലാണ് കരളിലെ വീക്കം എന്ന അപകടാവസ്ഥ സംഭവിക്കുന്നത്. നിങ്ങളുടെ കരളില്‍ കൊഴുപ്പ് ചെറിയ അളവില്‍ അടങ്ങിയിരിക്കുന്നത് സാധാരണമാണ്, പക്ഷേ ആ കൊഴുപ്പ് കൂടുതലായാല്‍ അത് വളരെയധികം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. നിങ്ങളുടെ ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമാണ് നിങ്ങളുടെ കരള്‍. ഭക്ഷണം, പാനീയങ്ങള്‍ എന്നിവയില്‍ നിന്നുള്ള പോഷകങ്ങള്‍ പ്രോസസ്സ് ചെയ്യുന്നതിനും നിങ്ങളുടെ രക്തത്തില്‍ നിന്ന് ദോഷകരമായ വസ്തുക്കള്‍ ഫില്‍ട്ടര്‍ ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. നിങ്ങളുടെ കരളില്‍ വളരെയധികം കൊഴുപ്പ് കരള്‍ വീക്കം ഉണ്ടാക്കുന്നു, ഇത് നിങ്ങളുടെ കരളിനെ തകരാറിലാക്കുകയും കരളിന് അനാരോഗ്യം സൃഷ്ടിക്കുകയും ചെയ്യും. ഇത് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാവുന്നുണ്ട്.
ധാരാളം മദ്യം കഴിക്കുന്ന ഒരാളില്‍ ഫാറ്റി ലിവര്‍ വികസിക്കുമ്പോള്‍, അതിനെ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (AFLD) എന്ന് വിളിക്കുന്നു. മദ്യം കഴിക്കാത്ത ഒരാളില്‍, ഇത് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) എന്നറിയപ്പെടുന്നു. വേള്‍ഡ് ജേണല്‍ ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജിയിലെ ഗവേഷകരുടെ അഭിപ്രായത്തില്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെയും യൂറോപ്പിലെയും 25 മുതല്‍ 30 ശതമാനം വരെ ആളുകളെ NAFLD ബാധിക്കുന്നു. എന്താണ് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളുടെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.
കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍
കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ശരീരത്തില്‍ പ്രകടമാവുന്നുണ്ട്. ഇതിനെ പല വിധത്തില്‍ തിരിച്ചറിയാതെ പോവുന്നതാണ് രോഗത്തെ ഗുരുതരമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണേണ്ടത് ആദ്യം ലക്ഷണങ്ങള്‍ മനസ്സിലാക്കിയാണ്. എന്തൊക്കെയാണ് കരള്‍ വീക്കം നിങ്ങളിലുണ്ടെങ്കില്‍ പ്രകടമായി ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.
വിശപ്പില്ലായ്മ
പല കാരണങ്ങള്‍ കൊണ്ടും നിങ്ങള്‍ക്ക് വിശപ്പില്ലായ്മ അനുഭവപ്പെടാവുന്നതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും നിങ്ങളില്‍ വിശപ്പില്ലായ്മ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം കരള്‍ രോഗങ്ങളുടെ തുടക്കത്തില്‍ വിശപ്പില്ലായ്മ വളരെയധികം വെല്ലുവിളി ഉയര്‍ത്തേണ്ടതാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വിശപ്പില്ലായ്മ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതും.
ശരീരഭാരം കുറയുന്നത്
ശരീരഭാരം കുറയുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് പലര്‍ക്കും അറിയില്ല. ശരീരഭാരം കുറക്കുന്നതിന് വേണ്ടി ശ്രമിക്കാതെ തന്നെ നിങ്ങളില്‍ അമിതമായി ഭാരം കുറയുന്ന അവസ്ഥയുണ്ടാവുന്നുണ്ടോ, എങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കരള്‍ രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ശരീരഭാരം കുറയുന്നത്.
ചര്‍മ്മത്തിലെ ചൊറിച്ചില്‍
ചര്‍മ്മത്തില്‍ പല കാരണങ്ങള്‍ കൊണ്ടും ചൊറിച്ചില്‍ ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ ആന്തരാവയവങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നുള്ളത്. കരള്‍ വീക്കമുണ്ടെങ്കില്‍ ചര്‍മ്മത്തിന്റെ ആരോഗ്യം വളരെയധികം മോശമാവുന്നതിനുള്ള സാധ്യതയുണ്ട്.
ചര്‍മ്മത്തിനും കണ്ണിനും മഞ്ഞനിറം
ചര്‍മ്മത്തിനും കണ്ണിനും മഞ്ഞനിറം വര്‍ദ്ധിക്കുന്നതും അല്‍പം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്നതിന്റെ സൂചനയാണ്. മഞ്ഞപ്പിത്തം ഉള്ളവരിലും അത് കരളിനെ ബാധിക്കുന്ന തരത്തില്‍ എത്തിയെങ്കിലും ചര്‍മ്മത്തിലും കണ്ണിലും മഞ്ഞ നിറത്തിനുള്ള സാധ്യതയുണ്ട്.
അടിവയറ്റിലെ വേദന
അടിവയറ്റിലെ വേദനയാണ് ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് കാണിക്കുന്ന മറ്റൊരു ലക്ഷണം. ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണാന്‍ സ്വയം ശ്രമിക്കും മുന്‍പ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
കാല്‍പ്പാദത്തിലെ നീര്
കാല്‍പ്പാദത്തിലെ നീര് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ നിങ്ങളില്‍ അപകടാവസ്ഥ ശരീരത്തില്‍ നടക്കുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ വിട്ടാല്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അനാവശ്യമായി ഇത്തരം കാര്യങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ചില്ലറയല്ല. ശ്രദ്ധിക്കാതെ വിടുമ്പോള്‍ അത് നിങ്ങളെ അപകടത്തിലേക്ക് എത്തിക്കുന്നുണ്ട്.
പുരുഷന്‍മാരില്‍ സ്തനവലിപ്പം
പുരുഷന്‍മാരില്‍ സ്തനവലിപ്പം വര്‍ദ്ധിക്കുന്നതും ഇത്തരത്തിലുള്ള അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം അപകടങ്ങള്‍ക്ക് അതിന്റേതായ പ്രാധാന്യം നല്‍കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ ശ്രദ്ധിച്ച് മുന്നോട്ട് പോവണം. കരള്‍രോഗ സാധ്യതയെ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
കാരണങ്ങള്‍
നിങ്ങളുടെ ശരീരം വളരെയധികം കൊഴുപ്പ് ഉല്‍പാദിപ്പിക്കുമ്പോഴോ കൊഴുപ്പ് ഉപാപചയമാക്കാതിരിക്കുമ്പോഴോ ഫാറ്റി ലിവര്‍ വികസിക്കുന്നു. അധിക കൊഴുപ്പ് കരള്‍ കോശങ്ങളില്‍ സൂക്ഷിക്കുന്നു, അവിടെ അത് അടിഞ്ഞു കൂടുകയും കൊഴുപ്പ് കരള്‍ രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. ഈ കൊഴുപ്പ് വര്‍ദ്ധിക്കുന്നത് പലതരം കാര്യങ്ങളാല്‍ സംഭവിക്കാം. ഉദാഹരണത്തിന്, അമിതമായി മദ്യപിക്കുന്നത് മദ്യപാനിയായ ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകും. മദ്യവുമായി ബന്ധപ്പെട്ട കരള്‍ രോഗത്തിന്റെ ആദ്യ ഘട്ടമാണിത്. മദ്യം കഴിക്കാത്ത ആളുകളില്‍, ഫാറ്റി ലിവര്‍ രോഗത്തിന്റെ കാരണം വ്യക്തമല്ല. ഇനിപ്പറയുന്ന ഒന്നോ അതിലധികമോ ഘടകങ്ങള്‍ രോഗത്തിന് ഒരു കാരണമായേക്കാം എന്നുള്ളതാണ്.
പല വിധത്തിലുള്ള ഘടകങ്ങള്‍
അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഇന്‍സുലിന്‍ പ്രതിരോധം, കൂടുതല്‍ അളവില്‍ കൊഴുപ്പ്, ശരീരത്തില്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടുതല്‍, രക്തത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ കൂടുതല്‍, എന്നിവയൊക്കെ കരള്‍ രോഗ സാധ്യതക്കുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത് കൂടാതെ പലവിധത്തില്‍ നിങ്ങളെ ബാധിക്കുന്ന അണുബാധ, ചില പ്രത്യേക മരുന്നുകള്‍ എന്നിവയെല്ലാം കരളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
എങ്ങനെ കണ്ടെത്താം
എങ്ങനെ രോഗമുണ്ടെന്ന് നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ഫാറ്റി ലിവര്‍ നിര്‍ണ്ണയിക്കാന്‍, നിങ്ങളുടെ ഡോക്ടര്‍ നിങ്ങളുടെ മെഡിക്കല്‍ ഹിസ്റ്ററി പരിശോധിക്കുന്നുണ്ട്. ഇത് കൂടാതെ ശാരീരിക പരിശോധന നടത്തും, ഒന്നോ അതിലധികമോ പരിശോധനകള്‍ക്കുള്ള സാധ്യതയും ഉണ്ട്. മിക്ക കേസുകളിലും, രക്തപരിശോധനയില്‍ ഉയര്‍ന്ന കരള്‍ എന്‍സൈമുകള്‍ കാണിച്ചതിന് ശേഷം ഫാറ്റി ലിവര്‍ രോഗം നിര്‍ണ്ണയിക്കപ്പെടുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ കരള്‍ എന്‍സൈമുകള്‍ പരിശോധിക്കാന്‍ നിങ്ങളുടെ ഡോക്ടര്‍ അലനൈന്‍ അമിനോട്രാന്‍സ്‌ഫെറസ് ടെസ്റ്റും (എഎല്‍ടി) അസ്പാര്‍ട്ടേറ്റ് അമിനോട്രാന്‍സ്‌ഫെറസ് ടെസ്റ്റും (എഎസ്ടി) നടത്താന്‍ പറഞ്ഞേക്കാം.
കരള്‍ രോഗത്തിന്റെ ലക്ഷണങ്ങളോ മറ്റോ നിങ്ങളില്‍ ഉണ്ടെങ്കില്‍ ഇത് ഇത്തരം പരിശോധനകളിലൂടെ കണ്ടെത്താവുന്നതാണ്. കരള്‍ വീക്കത്തിന്റെ ലക്ഷണമാണ് എലവേറ്റഡ് ലിവര്‍ എന്‍സൈമുകള്‍. കൊഴുപ്പ് കരള്‍ രോഗം കരള്‍ വീക്കം വരാനുള്ള ഒരു കാരണമാണ്, പക്ഷേ ഇത് മാത്രമല്ല. ഉയര്‍ന്ന കരള്‍ എന്‍സൈമുകള്‍ക്കായി നിങ്ങള്‍ പോസിറ്റീവ് ആണെന്ന് പരിശോധിക്കുകയാണെങ്കില്‍, വീക്കം കാരണം തിരിച്ചറിയാന്‍ ഡോക്ടര്‍ അധിക പരിശോധനകള്‍ നടത്തുന്നതിന് പറയുന്നു.