Nammude Arogyam
General

പ്രായം കൂടുമ്പോൾ എല്ലു തേയ്മാനം ഉണ്ടാകുമോ! Why does bone density decrease with age?

പ്രായം കൂടുമ്പോൾ എല്ലു തേയ്മാനം ഉണ്ടാകുമോ! Why does bone density decrease with age?

നമ്മള്‍ വളര്‍ന്നുകൊണ്ടിരിക്കും തോറും നമ്മളുടെ ശരീരത്തില്‍ പലതരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഒരാള്‍ ജനിക്കുമ്പോഴുണ്ടാകുന്ന അവസ്ഥയല്ല ഒരാള്‍ 30 വയസ്സില്‍ എത്തിനില്‍ക്കുമ്പോള്‍ അയാളുടെ എല്ലുകള്‍ക്ക് ഉണ്ടാകുന്നത്. അതായത്, എല്ലുകളും വഴയതില്‍ നിന്നും പുതിയതിലേയ്ക്ക് രൂപാന്തരം പ്രാപിക്കുകയും എല്ലുകള്‍ വളരുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ പുതിയ എല്ലുകള്‍ രൂപപ്പെടുമ്പോള്‍ ശരീരത്തിന്റെ ഭാരത്തിലും വ്യത്യാസം അനുഭവപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഒരാളുടെ 30 വയസ്സുവരെ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നാണ് പറയുന്നത്.

പ്രായം കൂടുമ്പോൾ എല്ലു തേയ്മാനം ഉണ്ടാകുമോ! Why does bone density decrease with age?

എല്ലുകള്‍ ക്ഷയിക്കുകയും തന്മൂലം എല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നമാണ്. എല്ലുതേയ്മാനം. ഇത്തരത്തില്‍ എല്ലുതേയ്മാനം ഉണ്ടാകുന്നത് നിങ്ങള്‍ 30 വയസ്സുകൊണ്ട് എത്രത്തോളം ബോഡിമാസ് നേടിയെടുത്തു എന്നതിനെയും എത്രവേഗത്തിലാണ് ഇവ നിങ്ങളില്‍ നിന്നും നഷ്ടമാകുന്നത് എന്നതിനേയും ആശ്രയിച്ചിരിക്കും. അതുകൊണ്ടുതന്നെ ഈ 30 വയസ്സ് കാലഘട്ടത്തിനുള്ളില്‍ നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം എത്രത്തോളമുണ്ട് എന്നത് പ്രധാനപ്പെട്ടതാണ്.

പ്രായം കൂടുമ്പോൾ എല്ലു തേയ്മാനം ഉണ്ടാകുമോ! Why does bone density decrease with age?

ഫിസിക്കലി ഒട്ടും ആക്ടീവല്ലാതിരിക്കുന്നവരില്‍ എല്ലുകള്‍ക്ക് പ്രശ്‌നം കണ്ടു വരുന്നുണ്ട്. കാരണം കൃത്യമായ വ്യായാമം ചെയ്ത് മസില്‍സിനെ ബലപ്പെടുത്താതിരിക്കുന്നത് എല്ലുകളിലേയ്ക്ക് അമിതഭാരം എത്തുന്നതിനും ഇത് എല്ലുകളുടെ ബലക്ഷയത്തിനും കാരണമാകുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ വ്യായാമം ചെയ്യുന്നതില്‍ പുരുഷന്മാരെ അപേക്ഷിച്ച് വളരെ പിന്നാക്കമാണ് നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ വളരെ ഭാരപ്പെട്ട പണികള്‍ എടുക്കുമ്പോഴെല്ലാം അത് എല്ലിനെ ബാധിക്കുന്നു.

പ്രായം കൂടുമ്പോൾ എല്ലു തേയ്മാനം ഉണ്ടാകുമോ! Why does bone density decrease with age?

നമ്മളുടെ ശരീരഭാരം എല്ലായ്‌പ്പോഴും ബോഡിമാസിനേക്കാള്‍ കൂടാതെയും കുറയാതെയും നോക്കേണ്ടത് അനിവാര്യമാണ്. നിങ്ങള്‍ വളരെ മെലിഞ്ഞിട്ടാണെങ്കില്‍ നിങ്ങളുടെ ബോഡിമാസിനേക്കാള്‍ കുറവായിരിക്കും തൂക്കം ഇത് എല്ലുകളെ ബാധിക്കും. മാത്രവുമല്ല, അമിതമായി അപ്പര്‍ ബോഡി ഉള്ളവരിലും ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായിരിക്കും.

പ്രായം കൂടുമ്പോൾ എല്ലു തേയ്മാനം ഉണ്ടാകുമോ! Why does bone density decrease with age?

ഒരു വ്യക്തിക്ക് പ്രായം കൂടുംതോറും ആവ്യക്തിയില്‍ പല മാറ്റങ്ങള്‍ സംഭവിക്കും. അതുപോലെതന്നെ എല്ലുകളിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എല്ലുകള്‍ വളരെ നേര്‍ത്തതാകുവാന്‍ തുടങ്ങുകയും അതുമൂലം ബലക്ഷയം സംഭവിക്കുകയും ചെയ്യും. ഇത് ഒരു പരിധി വരെ പിടിച്ചു നിര്‍ത്തുന്നതിന് നല്ല ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അനിവാര്യമാണ്.

പ്രായം കൂടുമ്പോൾ എല്ലു തേയ്മാനം ഉണ്ടാകുമോ! Why does bone density decrease with age?

തികച്ചും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി പിന്തുടരുന്നത് ഒട്ടും നല്ലതല്ല. അമിതമായി പുളി, ഉപ്പ്, മധുരം, മൈദ എന്നിവയെല്ലാം കഴിക്കുന്നത് എല്ലുകളെ ക്ഷയിപ്പിക്കുന്നു. അതുകൊണ്ട് നല്ല ആരോഗ്യമുള്ള ഭക്ഷണരീതി പിന്തുടരേണ്ടത് അനിവാര്യമാണ്. എല്ലുകളുടെ ബലത്തിനായി കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാം.

പ്രായം കൂടുമ്പോൾ എല്ലു തേയ്മാനം ഉണ്ടാകുമോ! Why does bone density decrease with age?

കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ നന്നായി കഴിക്കുവാന്‍ ശ്രമിക്കുക. നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് കാത്സ്യം ഇല്ലെങ്കില്‍ ശരീരം അത് എല്ലുകളില്‍ നിന്നും എടുക്കും. ഇത് എല്ലുകളുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നു. അമിതമായി ഇത്തരത്തില്‍ എല്ലുകളില്‍ നിന്നും കാത്സ്യശോഷണം സംഭവികുന്നത് എല്ലുതേയ്മാനത്തിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ പ്രായത്തിനനുസരിച്ച് കൃത്യമായ അളവില്‍ കാത്സ്യം എത്തേണ്ടത് അനിവാര്യമാണ്.

പ്രായം കൂടുമ്പോൾ എല്ലു തേയ്മാനം ഉണ്ടാകുമോ! Why does bone density decrease with age?

ഒരു 50 വയസ്സ് പ്രായമെത്തിയ സ്ത്രീക്ക് 1.200 മില്ലിഗ്രാം കാത്സ്യമാണ് ഒരു ദിവസം ആവശ്യമായി വരുന്നത്. ഇത് കൃത്യമായി ലഭിക്കാതിരിക്കുമ്പേഴാണ് എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്നത്. ചിലപ്പോള്‍ നിങ്ങള്‍ ചെറുപ്പത്തില്‍ നല്ലരീതിയില്‍ കാത്സ്യം കഴിച്ചിട്ടുണ്ടെങ്കില്‍ അത് ഭാവിയിലേയ്ക്കും നീക്കം ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട്, എല്ലാദിവസവും ക്ത്‌സ്യം ശരീരത്തില്‍ എത്തുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഇതിനായി തൈര്, ബീന്‍സ്, ഫിഷ്, പാല്‍, എന്നിവയെല്ലാം കഴിക്കാവുന്നതാണ്.

പ്രായം കൂടുമ്പോൾ എല്ലു തേയ്മാനം ഉണ്ടാകുമോ! Why does bone density decrease with age?

അതേപോലെ നിര്‍ബന്ധമായും ശരീരത്തില്‍ എത്തേണ്ട വൈറ്റമിനാണ് വൈറ്റമിന്‍ ഡി. വൈറ്റമിന്‍ ഡിയുടെ സാന്നിധ്യം ശരീരത്തില്‍ ഉണ്ടെങ്കില്‍ മാത്രമാണ് ഭക്ഷണത്തില്‍ നിന്നും വേണ്ടത്ര കാത്സ്യം വലിച്ചെടുക്കുവാന്‍ സാധിക്കുകയുള്ളൂ. വൈറ്റമിന്‍ ഡിയുടെ അഭാവം ശരീരത്തില്‍ പുതിയ എല്ലുകള്‍ രൂപപ്പെടുന്നതിനേയും തടയുന്നു. അതുകൊണ്ട് വൈറ്റമിന് ഡിയുടെ അളവ് പരിശോധിക്കേണ്ടത് അനിവാര്യമാണ്.

പ്രായം കൂടുമ്പോൾ എല്ലു തേയ്മാനം ഉണ്ടാകുമോ! Why does bone density decrease with age?

വൈറ്റമിന്‍ ഡി പ്രധാനമായും സൂര്യപ്രകാശത്തില്‍ നിന്നുമാണ് മനുഷ്യശരീരത്തിലേയ്ക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ വെയില്‍ കൊള്ളുന്നത് എല്ലായാപ്പോഴും നല്ലതാണ്. കൂടാതെ നല്ല ഫാറ്റി ഫിഷ് കഴിക്കുന്നത്, മുട്ട, പോര്‍ക്ക്, പാല്‍, ബദാം, ഓട്‌സ് എന്നിവയെല്ലാ കഴിക്കുന്നതിലൂടെ വൈറ്റമിന്‍ ഡി ശരീരത്തിലെത്തുന്നു.

പ്രായം കൂടുമ്പോൾ എല്ലു തേയ്മാനം ഉണ്ടാകുമോ! Why does bone density decrease with age?

എല്ലുകളുടെ ബലം കൂട്ടുവാന്‍ ഏറ്റവും നല്ലമാര്‍ഗ്ഗമാണ് വ്യായാമം. ദിവസേന വ്യായാമം ചെയ്ത് മസില്‍സ് സ്‌ട്രോംഗ് ആക്കി കൊണ്ടുനടക്കുന്നത് എല്ലുകളുടെ ബലക്ഷയം കുറയ്ക്കുന്നുണ്ട്. ഇതിനായി ഒരു ദിവസം 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് നല്ലതാണ്. വ്യായാമം ചെയ്യുമ്പോള്‍ ഓടുന്നതും നടക്കുന്നതും മസില്‍സ് സ്‌ട്രോംഗ് ആക്കുവാന്‍ ഉപകരിക്കുകയില്ല. പുഷപ്പ്, സിറ്റപ്പ്, വെയ്റ്റ് ലിഫ്റ്റിംഗ് പോലുള്ള വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുന്നത് കുറച്ചും കൂടെ നല്ലതായിരിക്കും.

Related posts