Nammude Arogyam
General

പല്ലിലെ പോട് വരാതിരിക്കുന്നതിന് വേണ്ടി എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം?

തിളക്കമുള്ളതും വെളുത്തതുമായ പല്ലുകള്‍ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പല്ലിന് വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് പല്ലിലെ പോട്. പലപ്പോഴും നമ്മുടെ മോശം ദന്തശീലങ്ങള്‍ തന്നെയാണ് പല്ലിന്റെ ആരോഗ്യത്തേയും മോണയുടെ ആരോഗ്യത്തേയും ബാധിക്കുന്നത്. നല്ല ശോഭയുള്ളതും തിളക്കമുള്ളതുമായ പുഞ്ചിരി നിലനിര്‍ത്തുന്നതിന് വേണ്ടി ദന്താരോഗ്യം പോലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും പല്ലിലെ പോട് നമ്മുടെ പുഞ്ചിരിക്ക് കോട്ടം തട്ടിക്കുന്നു. ഇത് മോണരോഗത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് എന്നതില്‍ സംശയം വേണ്ട.

പഞ്ചസാര ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നതിനും ഇടയ്ക്കിടെ ഭക്ഷണങ്ങള്‍ ചവച്ച് കൊണ്ടിരിക്കുന്നതും എല്ലാം പല്ലില് പോട് വരുന്നതിന് കാരണമാകുന്നു. ഇത് കൂടാതെ കൃത്യമായി ബ്രഷ് ചെയ്യാത്തതും ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് പല്ലില്‍ പ്ലേഖ് അടിഞ്ഞ് കൂടുന്നതിനും അത് വഴി ദന്താരോഗ്യം നശിക്കുന്നതിനും കാരണമാകുന്നു. എന്നാല്‍ പല്ലിലെ പോടിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയും വരാതിരിക്കുന്നതിന് വേണ്ടിയും എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്ന് നോക്കാം.

ദന്തക്ഷയം എന്നത് പല്ലിന്റെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന ഒന്നാണ്. പല്ലില്‍ പോടുകള്‍ രൂപപ്പെടുന്നതിനെയാണ് ദന്തക്ഷയം എന്ന് പറയുന്നത്. പല്ലിന്റെ ഉപരിതരത്തിലാണ് ഇനാമല്‍ നഷ്ടപ്പെടുന്നത്. ഇവിടെയാണ് ദന്തക്ഷയം ആരംഭിക്കുന്നത്. ഇത് കാലക്രമേണ പല്ലിന്റെ ആന്തരിക പാളിയിലേക്കും എത്തിക്കുക്കുന്നു. പല്ലില്‍ പോട് ഉണ്ടാവുമ്പോള്‍ അതിന്റെ ആദ്യ ഘട്ടത്തില്‍, പല്ലിന്റെ ധാതുക്കള്‍ നഷ്ടപ്പെടുന്നു. പിന്നീട് ഇത് വെളുത്ത പാടുകളായി മാറുന്നു. പല്ലിന്റെ ഇനാമലിന് കേടുപാടുകള്‍ സംഭവിക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നു. ഇത് ശ്രദ്ധിക്കാതെ മുന്നോട്ട് പോയാല്‍ അത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തുകയും പല്ലിന് ദ്വാരം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

സാധാരണ തുടക്കത്തില്‍ പലരും പല്ലിലെ പോടിനെ ചികിത്സിക്കുന്നതിന് വേണ്ടി വീട്ടുവൈദ്യങ്ങള്‍ ചെയ്യുന്നു. ഇത് പോടിന്റെ അപകടസാധ്യത കുറയ്ക്കും അല്ലെങ്കില്‍ പ്രീ-കാവിറ്റി ഘട്ടത്തില്‍ ഇനാമലിനുണ്ടാകുന്ന കേടുപാടുകള്‍ കുറയ്ക്കും. എന്നാല്‍ പല്ലുകള്‍ ഇടക്കിടെ ദന്തരോഗ വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഏതൊക്കെ പല്ലിനെയാണ് ഇത് ബാധിച്ചിരിക്കുന്നത് എന്ന് കണ്ടെത്താന്‍ സാധിക്കാതെ വരുന്നു. ആരംഭത്തില്‍ തന്നെ ഇത്തരം രോഗാവസ്ഥകള്‍ കൃത്യമായി ചികിത്സിച്ചാല്‍ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും പൂര്‍ണ പരിഹാരം കാണുന്നതിനും സാധിക്കുന്നു. ഇത് കൂടാതെ ചില മുന്‍കരുതലുകള്‍ നമുക്ക് എടുക്കാവുന്നതാണ്.

നാവ് വൃത്തിയാക്കുക എന്നത് വളരെ ശ്രദ്ധിക്കേണ്ടതാണ്. കാരണം വൃത്തിയില്ലാത്ത നാവ് ഉള്ളവരില്‍ പലപ്പോഴും പല്ലില്‍ പോട് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യയുണ്ട്. അതുകൊണ്ട് നാവില്‍ ഉള്ള ബാക്ടീരികളെ കൂടെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ഇത് പല്ലിന്റെ ആരോഗ്യത്തേയും സഹായിക്കുള്ളൂ. ഏത് ഭക്ഷണം കഴിക്കുമ്പോഴും വായ കഴുകാന്‍ ശ്രദ്ധിക്കുക. ഇത് പല്ലിനിടയിലുള്ള എല്ലാ അഴുക്കിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

പല്ല് തേക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല പല്ല് തേക്കുമ്പോള്‍ അമിതമായി സമ്മര്‍ദ്ദം കൊടുത്ത് തേക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് കൂടാതെ മോണകള്‍ക്കിടയില്‍ നിന്ന് ഭക്ഷണ കണങ്ങളേയും ഫലകങ്ങളേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പഞ്ചസാര ഭക്ഷണവും, പാനീയങ്ങളും പരിമിതപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം പഞ്ചസാര വളരെ എളുപ്പത്തില്‍ പല്ല് ചീത്തയാക്കുന്നതിന് കാരണമാകുന്നത്. ഇവയെല്ലാം കൂടാതെ രാത്രിയില്‍ പല്ല് തേക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

മറ്റു ഏത് അവയവം പോലെ തന്നെയും പല്ലുകളും പ്രധാനമാണ്. അത്കൊണ്ട് തന്നെ ഇവക്കുണ്ടാവുന്ന കേടുകൾ നിസ്സാരമാക്കാതെ ദന്തരോഗ വിദഗ്‌ധനെ സമീപിക്കേണ്ടതാണ്.

Related posts