Nammude Arogyam
General

തൊണ്ടവേദനക്ക് ചുക്ക് കാപ്പി പോരാ!

“കുറച്ച് കുരുമുളക് , ഒരുപിടി തുളസി, ഒരു കഷ്ണം ചുക്ക്, മധുരത്തിന് ശർക്കര എല്ലാം കൂടെ ഇട്ട് തിളപ്പിച്ച മണം അപ്പോഴേ അറിയാം തൊണ്ടയിലെ കരകരപ്പും, വേദനയും, ഒച്ചയടപ്പും, ചുമയുമെല്ലാം തുടങ്ങിട്ടുണ്ട്

ഇതിപ്പോ ഇടക്കിടക്ക് ഉണ്ടല്ലോ അമ്മേ ..

ഇനി കാണിക്കാ നല്ലത്. “

“മോളെ ഇതൊക്കെ കുറേ വന്നതാണ്. ചുക്കു കാപ്പിക്കുടിച്ചാ മാറും “

“ഇന്നെന്തായാലും ഡോക്ടറെ ഒന്നു കാണിക്കാം അമ്മേ..”

ഡോക്ടർ വിശദമായി നോക്കിട്ട് , തൊണ്ടയിൽ ഒരു ഗ്രോത്ത് ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് ഇത്രേം ദിവസമായിട്ട് ഉണ്ടായിരുന്ന തൊണ്ട വേദന നിസാരമല്ലന്ന് അമ്മക്ക് ബോധ്യമായത്.

തൊണ്ട വേദനയാണോ ചുക്കു കാപ്പി തന്നെ പരിഹാരം” എന്നും കരുതി കാപ്പിയും തിളപ്പിച്ച് വീട്ടിലിരുന്നാൽ പണി കിട്ടിയതു തന്നെ!

നമ്മുടെ സാധാരണ ‘ജലദോഷപ്പനി‘യും മീസിൽസ്‌ വൈറസും ചിക്കൻപോക്‌സ്‌ വൈറസുമെല്ലാം തൊണ്ടവേദനയുക്കുന്നു. സ്‌ട്രെപ്‌റ്റോകോക്കൈ എന്ന ബാക്‌ടീരിയ ഉൾപ്പെടെ പല ജാതി സൂക്ഷ്‌മാണുക്കൾക്കും നമ്മുടെ തൊണ്ടയാണ് ഗ്രൗണ്ട്.

അലർജി, ശ്വസിക്കുന്ന വായുവിലെ അസ്വസ്ഥതാജനകമായ പദാർത്‌ഥങ്ങൾ, അമിതമായി ഒച്ചയിടേണ്ടി വരുന്നത്‌, അപൂർവ്വമായി ചിലയിനം അർബുദങ്ങൾ എന്നിവയും തൊണ്ടവേദനയുണ്ടാക്കാം. പറയുന്ന കൂട്ടത്തിൽ പറയട്ടെ, കൊറൈൻബാക്‌ടീരിയം ഡിഫ്‌തീരിയേ എന്ന ബാക്‌ടീരിയ ഉണ്ടാക്കുന്ന തൊണ്ടവേദന മരണകാരണം പോലുമാകാവുന്ന ഡിഫ്‌തീരിയയുടെ പ്രധാനലക്ഷണവും തൊണ്ടവേദനയാണ്‌.

ഉപ്പിട്ട ചൂടുവെള്ളം കവിൾ കൊള്ളുക, ധാരാളം ചൂടുവെള്ളം കുടിക്കുക, ആവി കൊള്ളുക വേദനസംഹാരി കഴിക്കുക തുടങ്ങിയവയാവാം. ബാക്‌ടീരിയ ഉണ്ടാക്കുന്ന രോഗമെങ്കിൽ, ആന്റിബയോട്ടിക്കുകൾ വേണ്ടിവരും. മറ്റു കാരണങ്ങൾ കൊണ്ടെങ്കിൽ അതിന്‌ ചികിത്സ നിർദേശിക്കും.

എപ്പോഴാണ്‌ ചികിത്സ തേടേണ്ടത്‌?

ശക്‌തമായ പനി വരിക, വായ തുറക്കാൻ വയ്യാത്ത വിധം തൊണ്ടവേദന, ശ്വസിക്കാൻ ബുദ്ധിമുട്ട്‌, രക്‌തം തുപ്പുക, ചെവിവേദന ഉണ്ടാവുക, ദുസ്സഹമായ തലവേദന, വായിലെ അള്‍സര്‍,ഇടക്കിടെയുള്ള ചുമ, ശബ്ദത്തിലെ മാറ്റം, തൊണ്ടയിലെ അണുബാധ എന്നിവയെല്ലാം തള്ളിക്കളയാവുന്നതല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഒരിക്കലും വൈകിപ്പിക്കരുത്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് കൃത്യമായ രോഗനിര്‍ണയമാണ് ആദ്യം അത്യാവശ്യം.

ശരീരത്തില്‍ ബാധിക്കുന്ന ക്യാന്‍സറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തൊണ്ടയിലെ ക്യാന്‍സര്‍. നിസ്സാര ലക്ഷണങ്ങളായിരിക്കും പൊതുവേ കാണപ്പെടുന്നത് എങ്കിലും അതിനെ പോലും അവഗണിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ശബ്ദത്തിലെ മാറ്റം, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ചെവിവേദന, തൊണ്ടയിലെ അണുബാധ, വായിലെ അള്‍സര്‍,ഇടക്കിടെയുള്ള ചുമ, തൊണ്ട വേദന എന്നിവയെല്ലാം തള്ളിക്കളയാവുന്നതല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഒരിക്കലും വൈകിപ്പിക്കരുത്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് കൃത്യമായ രോഗനിര്‍ണയമാണ് ആദ്യം അത്യാവശ്യം.

Related posts