Nammude Arogyam
ChildrenHealthy Foods

തണുപ്പ്ക്കാലം പ്രതിരോധശേഷി കൂട്ടാൻ കുഞ്ഞുങ്ങൾക്ക് ഈ സൂപ്പര്‍ഫുഡുകള്‍ നൽകാം

തണുപ്പ് കാലം അടുക്കുന്നതോടെ കുഞ്ഞുങ്ങള്‍ക്ക് വിട്ട് മാറാത്ത അസുഖങ്ങള്‍ ഉണ്ടാകാറുണ്ട്. പോഷകാഹാരത്തിന്റെ കുറവ് കാരണമാണ് പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് അസുഖങ്ങള്‍ പിടിപ്പെടുന്നത്. പൊതുവെ പനിയാണ് തണുപ്പ് കാലത്ത് കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും കൂടുതലുണ്ടാകുന്ന അസുഖം. പ്രതിരോധശേഷി കുറവാണ് ഇതിനുള്ള പ്രധാന കാരണം. പനി മാത്രമല്ല മറ്റ് ഏത് തരത്തിലുള്ള അണുബാധയേയും ചെറുക്കാന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. അതിന് വേണ്ടി കുഞ്ഞുങ്ങളുടെ ഭക്ഷണകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി കൂട്ടാനുള്ള ചില സൂപ്പര്‍ഫുഡുകള്‍ ഇവയാണ്.

തൈര്-കുട്ടികളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തൈര്. ആരോഗ്യകരമായ ബാക്ടീരികളായ പ്രോബയോട്ടിക്‌സ് ധാരാളം തൈരില്‍ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യം, ദഹനം, പൊതുവായുള്ള ആരോഗ്യം എന്നിവ വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. കാല്‍സ്യം, വൈറ്റാമിന്‍ ഡി, പൊട്ടാസ്യം എന്നിവയുള്‍പ്പെടെ ആവശ്യമായ നിരവധി പോഷകങ്ങളുടെ സമൃദ്ധമായ ഉറവിടമാണ് തൈര്. മികച്ച ഫലം ലഭിക്കാന്‍ പഞ്ചസാരയോ പ്രിസര്‍വേറ്റീവുകളോ ചേര്‍ക്കാതെ ശുദ്ധവും വെളുത്തതുമായ തൈര് കുട്ടികള്‍ക്ക് നല്‍കുക.

നട്ട്‌സ്-ശൈത്യകാലത്ത്, നട്ട്‌സ് ഊര്‍ജത്തിന്റെയും ഊഷ്മളതയുടെയും ഒരു മികച്ച ഉറവിടമാണ്. കശുവണ്ടി, നിലക്കടല, ബദാം, പിസ്ത, വാല്‍നട്ട് എന്നിവ കുട്ടികള്‍ക്ക് നല്‍കാം. കുട്ടികള്‍ അണ്ടിപ്പരിപ്പ് കഴിക്കുന്നതിലൂടെ ആരോഗ്യകരമായ മെറ്റബോളിസം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

വിത്തുകള്‍-നാരുകള്‍, പോളിഅണ്‍സാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍, കൂടാതെ മറ്റ് നിരവധി ധാതുക്കളും ആന്റിഓക്സിഡന്റുകള്‍ എന്നിവ വിത്തുകളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. സൂര്യകാന്തി വിത്തുകള്‍, മത്തങ്ങ വിത്തുകള്‍, ചിയ വിത്തുകള്‍, എള്ള്, ഫ്‌ളാക്‌സ് വിത്ത് എന്നിവ പോലുള്ളവ ഏറ്റവും പോഷക സാന്ദ്രമായ ഭക്ഷണങ്ങളില്‍ ഒന്നാണ്. ‘വിറ്റാമിന്‍ ഇ’ ധാരാളമായി അടങ്ങിയിരിക്കുന്ന ഈ വിത്തുകള്‍ കുട്ടികളുടെ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുക മാത്രമല്ല, രക്തത്തിലെ പഞ്ചസാര കുറയ്ക്കുകയും കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കുകയും രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുകയും ചെയ്യുന്നു.

സിട്രസ് പഴങ്ങള്‍-പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണമാണ് സിട്രസ് പഴങ്ങള്‍. മുന്തിരി, ടാംഗറിന്‍, മധുര നാരങ്ങ, ഓറഞ്ച്, ക്ലെമന്റൈൻ, നാരങ്ങ എന്നീ പഴങ്ങളെല്ലാം വിറ്റാമിന്‍ സിയുടെ നല്ല ഉറവിടമാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മൈക്രോ ന്യൂട്രിയന്റ് വളരെ പ്രധാനമാണ്. പൊട്ടാസ്യം കൂടാതെ ബി വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവയെല്ലാം സിട്രസ് പഴങ്ങളില്‍ അടങ്ങിയിട്ടുണ്ട്.

മുട്ട-ഇത് കഴിക്കുന്നത് വൈറ്റമിന്‍, പ്രോട്ടീന്‍ ആവശ്യങ്ങള്‍ നിറവേറ്റുകയും ശൈത്യകാലത്ത് സമീകൃതാഹാരം നല്‍കുകയും ചെയ്യുന്നു. വേവിച്ച മുട്ട, ഓംലെറ്റ് എന്നിവയെല്ലാം കുട്ടികള്‍ക്ക് വളരെ നല്ല പോഷകം നല്‍കുന്നതാണ്. പച്ചക്കറികള്‍ക്കൊപ്പം മുട്ടയും കൂടെ ഉള്‍പ്പെടുത്തി വ്യത്യസ്തമായ പാചക കുറിപ്പുകള്‍ അമ്മമാര്‍ക്ക് പരീക്ഷിക്കാവുന്നതാണ്.

തണുപ്പ്ക്കാല രോഗങ്ങൾ മാത്രമല്ല മറ്റ് ഏത് തരത്തിലുള്ള അണുബാധയേയും ചെറുക്കാന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. അത്കൊണ്ട് തന്നെ മുകളിൽ പറഞ്ഞ ഭക്ഷണങ്ങൾ, ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് എന്ത്കൊണ്ടും നല്ലതാണ്.

Related posts