Nammude Arogyam
Diabetics

ശരീരത്തിലെ ഈ മാറ്റങ്ങൾ പറയും പ്രേമേഹത്തിന്റെ കാഠിന്യം

പ്രമേഹം ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ഓരോരുത്തരും ശ്രമിക്കുന്നത്. എന്നാല്‍ പ്രമേഹം വര്‍ദ്ധിച്ച് വരുന്നതിന് പിന്നില്‍ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം വരുന്നുണ്ട് എന്നുള്ളതാണ് സത്യം.

പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്ന ഗുരുതരമായ അവസ്ഥയാണ്. എന്നാല്‍ പലപ്പോഴും പ്രമേഹം ചര്‍മ്മത്തിനേയും പ്രശ്‌നത്തിലാക്കുന്നുണ്ട്. പ്രമേഹം ഇന്നത്തെ കാലത്ത് ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുമ്പോള്‍ ഇത് ചര്‍മ്മത്തില്‍ എങ്ങനെ പ്രകടമാവുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള മാറ്റങ്ങള്‍ പ്രമേഹം കൂടുതലാണ് എന്ന് കാണിക്കുന്നതിന് സഹായിക്കുന്നു. കാരണം പ്രമേഹത്തിന്റെ കാര്യത്തില്‍ നമ്മള്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് രോഗത്തില്‍ നിന്ന് രക്ഷ നേടാവുന്നതാണ്. എന്തൊക്കെ മാറ്റങ്ങളാണ് ചര്‍മ്മത്തില്‍ പ്രമേഹം കൂടുതലായാല്‍ സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.

സൗന്ദര്യ പ്രശ്‌നങ്ങള്‍ എന്ന് കരുതി പലരും അവഗണിക്കുന്ന ഒന്നാണ് കഴുത്തിലെ കറുപ്പ്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ പ്രമേഹമുണ്ടെന്നതിന്റെ ലക്ഷണങ്ങളെയാണ് സൂചിപ്പിക്കുന്നത്. പ്രമേഹം നിയന്ത്രണാതീതമാണ് എന്നതിന്റെ ലക്ഷണമാണ് പലപ്പോഴും കഴുത്തിലെ കറുപ്പ്. കഴുത്തിന്റെ പുറക് വശത്താണ് ഇത്തരം കറുപ്പ് നിറം കാണപ്പെടുന്നത്. കഴുത്തില്‍ മാത്രമല്ല കക്ഷത്തിലും കൈമുട്ടിലും ഇതേ പ്രശ്നം തന്നെ നേരിടേണ്ടതായി വരുന്നുണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം.

കാലിലെ ഞരമ്പുകളും ഇടക്കൊന്ന് ശ്രദ്ധിക്കാം. കാരണം കാലിലെ ഞരമ്പുകളിലെ മാറ്റം പ്രമേഹത്തെ പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ്. കാലില്‍ മുട്ടിന് താഴെ ചര്‍മ്മം ചുവന്ന് തിണര്‍ത്തത് പോലെ കാണപ്പെടുകയും മാത്രമല്ല മെഴുക് പുരട്ടിയതു പോലെ ചര്‍മ്മത്തില്‍ അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഈ സ്ഥലത്ത് അല്‍പം പര്‍പ്പിള്‍ ബോര്‍ഡര്‍ പോലെ കാണപ്പെടും. ഇതും പ്രമേഹം കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്.

കൈപ്പത്തിക്ക് പുറകിലെ ചര്‍മ്മത്തില്‍ മാറ്റങ്ങളെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം കൈപ്പത്തിക്ക് പുറകിലെ ചര്‍മ്മം കട്ടിയുള്ളതാവുകയും ചര്‍മ്മത്തില്‍ വാക്സ് പോലെ കാണപ്പെടുകയുമാണെങ്കിൽ ടൈപ്പ് 1 ഡയബറ്റിസ് ഉണ്ട് എന്നതാണ് ഇതിലൂടെ കാണിക്കുന്നത്. എന്നാല്‍ ഇത് കൈപ്പത്തതിയില്‍ മാത്രമല്ല കൈവിരലുകള്‍ ചലിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടിലേക്കും കാര്യങ്ങളെ എത്തിക്കുന്നു. പലപ്പോഴും നെറ്റിയിലും ഇതേ പ്രശ്നം കാണപ്പെടുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് പ്രമേഹം കൂടുതലാണ് എന്നുള്ളത് തന്നെയാണ്.

കൈമുട്ടിലെ ചര്‍മ്മത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. മുട്ടിലെ ചര്‍മ്മം മഞ്ഞ നിറവും, ചര്‍മ്മം വരള്‍ച്ചയുള്ളത് പോലെയും, ചര്‍മ്മത്തില്‍ ചൊറിച്ചിലും തോന്നുന്നുണ്ടെങ്കിൽ പ്രമേഹം കൂടുതലാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പല വിധത്തിലുള്ള മുന്‍കരുതലുകളും ചികിത്സകളും എടുക്കേണ്ടത് അത്യാവശ്യമാണ്. ചിലരില്‍ പുറക് ഭാഗത്തും ഇത്തരം അസ്വസ്ഥകളും ചര്‍മ്മപ്രശ്നങ്ങളും കാണിക്കുന്നുണ്ട്. ശരീരത്തില്‍ കൊളസ്ട്രോള്‍ കൂടുതലായവരിലും ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

ചര്‍മ്മത്തിലെ വ്രണങ്ങള്‍ ശ്രദ്ധിക്കണം പ്രത്യേകിച്ച് വിരലിലെ വ്രണങ്ങള്‍. ഇത് നിസ്സാരമാക്കി എടുക്കുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. പ്രമേഹം കൂടുതലെങ്കില്‍ വിരലില്‍ വ്രണം കാണപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പ്രമേഹം വളരെയധികം കൂടുതലാണ് എന്നതാണ് ഈ സൂചന കാണിക്കുന്നത്. എപ്പോഴും ചര്‍മ്മത്തിലെ മാറ്റങ്ങളെക്കുറിച്ച് കൃത്യമായി അറിയുന്നതിന് ശ്രമിക്കേണ്ടതാണ്.

ചര്‍മ്മത്തിലെ ചുവന്ന പാടുകള്‍ അല്‍പം ആശങ്കയുണ്ടാക്കുന്നതാണ്. കാരണം ഇതിലൂടെ പലപ്പോഴും പ്രമേഹം നിയന്ത്രണാതീതമാണ് എന്നാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിസ്സാരമാക്കി വിടുന്നതിലൂടെ അപകടാവസ്ഥയാണ് ഉണ്ടാകുന്നത്. അതുകൊണ്ട് ചര്‍മ്മത്തിലെ ചുവന്ന പാടുകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. .അപകടാവസ്ഥയിലൂടെ കടന്നു പോവുന്നുണ്ടെങ്കില്‍ ഈ പാടുകള്‍ പ്രധാനപ്പെട്ടതാണ്.

കൈത്തണ്ടയിലെ ചുവന്ന കുരുക്കളാണ് പ്രമേഹ ലക്ഷണങ്ങളില്‍ മറ്റൊന്ന്. പ്രത്യേകിച്ച് തോളിന് താഴെയുള്ളവ. ഇത് കൂടാതെ ചെവിയിലും വിരലിലും ഇത്തരം കുരുക്കള്‍ കാണപ്പെടുന്നുണ്ട്. ഇതെല്ലാം പ്രമേഹം കൂടുതലാണ് എന്നതിന്റെ സൂചനകളാണ്.

ചര്‍മ്മത്തില്‍ പല തരത്തിലുള്ള പാടുകളും ഉണ്ടാവും. ഇതില്‍ ഇരുണ്ട പാടുകളും സാധാരണമാണ്. ചർമ്മത്തിലെ മാറ്റങ്ങളെല്ലാം തന്നെ പ്രമേഹത്തിന്റെ ലക്ഷണങ്ങൾ ആവണമെന്നില്ല. എന്നിരുന്നാലും ചർമത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രമേഹത്തിന്റെ കൂടി ലക്ഷണങ്ങളായതിനാൽ. പ്രമേഹം ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ചര്‍മ്മ പ്രശ്നങ്ങൾക്ക് അല്‍പം ശ്രദ്ധിച്ച് വേണം ഭക്ഷണവും മരുന്നും ഉപയോഗിക്കാൻ. കാരണം ഇതെല്ലാം പ്രമേഹത്തെ ഏത് അവസ്ഥയില്‍ എത്തിക്കും എന്ന് പറയാന്‍ സാധിക്കുകയില്ല. ഡോക്ടറെ കണ്ട് കൃത്യമായ ജീവിത രീതി പിന്തുടര്‍ന്നാൽ പ്രമേഹത്തിനെ നമുക്ക് വരുതിയിലാക്കാം.

Related posts