1.ആഴ്ചയിലൊരിക്കൽ വീടിൻ്റെയും ഓഫീസിൻ്റെയും ഉള്ളിലും പരിസരത്തും വെള്ളം കെട്ടിനിൽക്കുന്നില്ല എന്ന് ഉറപ്പാക്കുക. കൊതുക് നിയന്ത്രണത്തിനായി “ഡ്രൈ ഡേ” ആചരിക്കുക.
2. ജനാലകൾ, വാതിൽ എന്നിവിടങ്ങളിൽ നെറ്റുകൾ പിടിപ്പിച്ച് കൊതുകിൻ്റെ പ്രവേശനം ഒഴിവാക്കുക.
3. പുറത്തിറങ്ങുമ്പോഴും പുറം പണികൾ ചെയ്യുമ്പോഴും ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.
4. തണുത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക.
5. ഭക്ഷണം കഴിക്കുന്നതിനു മുമ്പ് സോപ്പിട്ട് കൈകൾ നന്നായി കഴുകുക.
6. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ഒഴിവാക്കുക.
7. കൈകാലുകളിൽ മുറിവോ പോറലുകളോ ഉളളപ്പോൾ മലിനജലത്തിൽ ഇറങ്ങരുത്.
8. വളർത്തു മൃഗങ്ങളുമായി ഇടപഴകുമ്പോൾ വ്യക്തി ശുചിത്വം പാലിക്കുക.
9. വെള്ളത്തിൽ നിന്ന് പണിയെടുക്കേണ്ടി വരുന്ന തൊഴിലാളികൾ ഡോക്ടറുടെ നിർദ്ധേശമനുസരിച്ച് എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിൻ ഗുളികകൾ കഴിക്കണം.
10. ഒരു പനിയും നിസാരമായി കാണരുത്. പനിയും വേദനയും ഉണ്ടായാൽ സ്വയം ചികിത്സക്കു മുതിരാതെ ഡോക്ടറെ കാണുക.