Nammude Arogyam
General

ദന്താരോഗ്യം പ്രശ്‌നത്തിലാണെങ്കില്‍ ശരീരം പ്രകടമാക്കുന്ന ലക്ഷണങ്ങള്‍

ദന്തരോഗം ഏത് അവസ്ഥയിലും ഏത് പ്രായത്തിലും ബാധിക്കാം. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും അപകടകരമായി നില്‍ക്കുന്ന ഒന്നായിരിക്കാം ദന്തരോഗം. കാരണം ഇത് വായയെ മാത്രമല്ല പതിയെ ആരോഗ്യത്തെ മൊത്തത്തില്‍ പ്രശ്‌നത്തിലാക്കുന്നു. പലപ്പോഴും അമിതമായി പഞ്ചസാര ഉപയോഗിക്കുന്നത്, പുകയിലയും മദ്യവും ഉപയോഗിക്കുന്നത്, മോശം ദന്തശുചിത്വം എന്നിവയെല്ലാം പ്രശ്‌നമായി മാറുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായി ബാക്ടീരിയ പല്ലിന് എതിരെ പ്രവര്‍ത്തിക്കുമ്പോഴാണ് ഇത്തരം അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നത്.

ഈ പ്രശ്‌നത്തിന്റെ കാരണങ്ങള്‍ എന്താണെന്നും, പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്നും നമുക്ക് നോക്കാവുന്നതാണ്.

ദന്തരോഗത്തിനും അണുബാധക്കും കാരണമാകുന്നത് പലപ്പോഴും മോശമായ ദന്തശുചിത്വം തന്നെയാണ്. കൃത്യമായി പല്ല് തേക്കാത്തതും വായയെ സംരക്ഷിക്കാത്തതും അപകടമുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ദന്താരോഗ്യം സംരക്ഷിക്കാന്‍ നമുക്ക് സാധിക്കുന്നു. പല്ലില്‍ പോടുകള്‍ ഉണ്ടാവുക, മോണരോഗങ്ങള്‍, അണുബാധ പോലുള്ള മറ്റ് ദന്തപ്രശ്‌നങ്ങള്‍ എല്ലാം തന്നെ വായയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇതിലൂടെ പല്ലിന്റെ ആരോഗ്യവും നഷ്ടപ്പെടുന്നു. ഇത് കൂടാതെ പ്രമേഹമോ, രോഗപ്രതിരോധ സംവിധാനത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളോ എല്ലാം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.

വായില്‍ അണുബാധയുണ്ടോ എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. വായിലുണ്ടാവുന്ന അണുബാധ പല വിധത്തിലാണ് ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നത്. അതിലുപരി രോഗാവസ്ഥയെ പെട്ടെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ഒരിക്കല്‍ പല്ലിനെ അണുബാധ അസ്വസ്ഥമാക്കിയിട്ടുണ്ടെങ്കില്‍ അത് വളരെ പെട്ടെന്ന് തന്നെ സമീപത്തുള്ള പല്ലിനേയും ബാധിക്കുന്നു. അത്തരം അവസ്ഥയില്‍ രോഗം പെട്ടെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

ദന്താരോഗ്യം പ്രശ്‌നത്തിലാണ് എന്നുണ്ടെങ്കില്‍ ചില ലക്ഷണങ്ങള്‍ ശരീരം പ്രകടമാക്കുന്നുണ്ട്. അതില്‍ ഒന്നാണ് മോണയില്‍ നിന്ന് രക്തസ്രാവം ഉണ്ടാവുന്നത്. ഇത് കൂടാതെ പല്ലിനിടയില്‍ നിന്നും മോണയില്‍ നിന്നും പഴുപ്പ് പോലുള്ള ഡിസ്ചാര്‍ജും ഉണ്ടാവുന്നു. അതോടൊപ്പം വായിലെ ദുര്‍ഗന്ധവും വര്‍ദ്ധിക്കുന്നു. ഇത് പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. എന്നാല്‍ മറ്റ് രണ്ട് ലക്ഷണങ്ങളും വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്നത് മനസ്സിലാക്കേണ്ടതാണ്. ഇത്തരം ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

ഡെന്റല്‍ അണുബാധ കണ്ടെത്തി ചികിത്സിക്കുന്നതിന് കൃത്യമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അണുബാധ ഉണ്ടെന്ന് കണ്ടെത്തിയാല്‍ മരുന്നുകളോ ചില ദന്ത നടപടിക്രമങ്ങളോ എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അണുബാധ വഷളാവുകയും അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുകയും ചെയ്യുന്നു. ആന്റിബയോട്ടിക് തെറാപ്പി എല്ലായ്‌പ്പോഴും ഒരു അണുബാധയ്ക്കുള്ള ചികിത്സയുടെ ആദ്യപടിയാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സാധിച്ചില്ലെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതുണ്ട്. റൂട്ട് കനാല്‍ അല്ലെങ്കില്‍ എന്‍ഡോഡോണ്ടിക് ചികിത്സ പല്ലുമായി ബന്ധപ്പെട്ട അണുബാധകളെ ചികിത്സിക്കാന്‍ സഹായിക്കുന്നു.

എങ്ങനെ ഇത്തരം അണുബാധകളെ പ്രതിരോധിക്കണം എന്നത് ആദ്യം അറിഞ്ഞിരിക്കണം. കാരണം രോഗം വരുന്നതിനേക്കാള്‍ മുന്നേ അതിനെ പ്രതിരോധിക്കുന്നതിനാണ് ശ്രദ്ധ വേണ്ടത്. പല്ലുകള്‍ ആരോഗ്യത്തോടെയും അണുബാധയില്‍ നിന്ന് മുക്തമായും നിലനിര്‍ത്തുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ദിവസവും രണ്ട് നേരം പല്ല് തേക്കാന്‍ ഫ്‌ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. കാരണം ഫ്‌ലൂറൈഡ് പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്തുകയും ദന്തക്ഷയത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. അതോടൊപ്പം പല്ലിന്റെ തേയ്മാനത്തെ പ്രതിരോധിക്കുന്നതിന് ഏറ്റവും മികച്ചതാണ് ഇത്തരത്തിലുള്ള ടൂത്ത് പേസ്റ്റ്. കൂടാതെ ഫ്‌ളോസ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് പല്ലുകള്‍ക്കിടയിലുള്ള ഭക്ഷണാവശിഷ്ടങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു

ആന്റിസെപ്റ്റിക് മൗത്ത് വാഷ് ഉപയോഗിക്കുക. ഇത് കൂടാതെ പല്ലും മോണയും വൃത്തിയാക്കാന്‍ സഹായിക്കുന്ന, ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല പഞ്ചസാരയും അന്നജവും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് പോടുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മോണരോഗങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാകുന്നു. ഇടക്കിടെ ദന്തഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് അണുബാധയുണ്ടാക്കുന്ന ആദ്യ കാല ലക്ഷണങ്ങളെ കണ്ടെത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കും.

Related posts