Nammude Arogyam
Cancer

അസ്ഥികളെ കാർന്നു തിന്നും ഓസ്റ്റിയോപൊറോസിസ്

ക്യാന്‍സര്‍ പലതരത്തില്‍ ഒരു വ്യക്തിയെ ബാധിക്കുന്നു. അതില്‍ അപൂര്‍വമായ ക്യാന്‍സറുകളില്‍ ഒന്നാണ് അസ്ഥി ക്യാന്‍സര്‍. അസ്ഥിയിലെ അസാധാരണ കോശങ്ങള്‍ നിയന്ത്രണാതീതമായി വളരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് സാധാരണയായി കൈകളിലെയും കാലുകളിലെയും എല്ലുകളെ ബാധിക്കുന്നു. അസ്ഥികളില്‍ ക്യാന്‍സര്‍ ഉള്ളവരില്‍ മിക്കവരിലും ഇത് ശരീരത്തില്‍ മറ്റ് ക്യാന്‍സറുകള്‍ക്കും കാരണമാകുന്നു.

എല്ലാ അര്‍ബുദങ്ങളിലും വച്ച് 1 ശതമാനത്തില്‍ താഴെ മാത്രമാണ് അസ്ഥി ക്യാന്‍സര്‍ ഉണ്ടാകുന്നത്. എന്നിരുന്നാലും ഈ ക്യാന്‍സറിനെതിരേ ജാഗ്രത പാലിക്കേണ്ടതുണ്ട്. ചില തരത്തിലുള്ള അസ്ഥി ക്യാന്‍സര്‍ പ്രധാനമായും കുട്ടികളിലാണ് സംഭവിക്കുന്നത്. മറ്റുള്ളവ കൂടുതലും മുതിര്‍ന്നവരെ ബാധിക്കുന്നു.

അസ്ഥി ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1.തുടര്‍ച്ചയായ വേദനയും വീക്കവും.

2.പെട്ടെന്ന് ശരീരഭാരം കുറയുന്നത് അസ്ഥി ക്യാന്‍സര്‍ ഉണ്ടെന്നതിന്റെ സൂചനയാണ്.

3.ദൈനംദിന ജോലികള്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയാതിരിക്കുക, പെട്ടെന്ന് ക്ഷീണിക്കുക, അസ്ഥി ക്യാന്‍സര്‍ ഉണ്ടാകാം.

4.അസ്ഥി ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് മുടന്തന്‍.

5.രാത്രിയില്‍ ധാരാളം വിയര്‍ക്കുന്നുണ്ടെങ്കില്‍ ജാഗ്രത പാലിക്കുക. കാരണം ഇത് അസ്ഥി ക്യാന്‍സറിന്റെ ലക്ഷണമാണ്.

6.നടക്കാനോ ഇരിക്കാനോ കഴിയാത്ത സ്ഥിതിയും അസ്ഥി ക്യാന്‍സറിനെ സൂചിപ്പിക്കുന്നു.

ഒട്ടുമിക്ക അസ്ഥി അര്‍ബുദങ്ങള്‍ക്കും പിന്നിലെ ഘടകങ്ങള്‍ അജ്ഞാതമാണ്. അസ്ഥി ക്യാന്‍സറുകളുടെ ചില കേസുകള്‍ പാരമ്പര്യ കാരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റുള്ളവ റേഡിയേഷന്‍ ചികിത്സയുമായി ബന്ധപ്പെട്ടതാണ്. അസ്ഥി അര്‍ബുദം തടയാന്‍ പ്രത്യേക മാര്‍ഗങ്ങളൊന്നുമില്ല. എന്നിരുന്നാലും ഇനിപ്പറയുന്ന ജീവിതശൈലിയിലൂടെ എല്ലുകളെ ആരോഗ്യകരവും ക്യാന്‍സര്‍ വിമുക്തമാക്കി നിലനിര്‍ത്താനും സാധിക്കും.

സിഗരറ്റ് വലിക്കുന്ന ആളുകള്‍ക്ക് ബ്ലഡ് ക്യാന്‍സര്‍, അസ്ഥിമജ്ജ ക്യാന്‍സര്‍ എന്നിവയുള്‍പ്പെടെ ചിലതരം ക്യാന്‍സറുകള്‍ ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് വിവിധ പഠനങ്ങളില്‍ പറയുന്നു. പല അര്‍ബുദങ്ങളെയും അകറ്റി നിര്‍ത്താനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ് ആരോഗ്യകരമായ ജീവിതശൈലി. അതിനാൽ സന്തോഷകരവും ആരോഗ്യകരവും ക്യാന്‍സര്‍ രഹിതവുമായ ജീവിതം നയിക്കാനായി പുകവലി ശീലിക്കാതിരിക്കുക.

കൃത്യമായ ശരീരഭാരം ലഭിക്കാന്‍ ആരോഗ്യകരവും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കണം. ചില തരത്തിലുള്ള ക്യാന്‍സറുകള്‍ തടയാൻ നല്ല ഭക്ഷണശീലം സഹായിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുകയും ചെയ്യുക. പ്രോസസ് ചെയ്ത മാംസവും പായ്ക്ക് ചെയ്ത ഭക്ഷണങ്ങളും കഴിക്കുന്നത് ഒഴിവാക്കുക. ഈ ശീലങ്ങള്‍ വളര്‍ത്തിയാല്‍ ചിലതരം ക്യാന്‍സറുകളുടെ അപകടസാധ്യത കുറയ്ക്കാന്‍ സാധിക്കും.

പതിവായുള്ള വ്യായാമവും ശാരീരിക പ്രവര്‍ത്തനങ്ങളും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കും. ദിവസവും വ്യായാമം ചെയ്യുകയാണെങ്കില്‍, പല വിട്ടുമാറാത്ത രോഗങ്ങളും തടയാനാകും. ശരീരത്തിന്റെ രക്തചംക്രമണം മെച്ചപ്പെടുത്താനും പല രോഗങ്ങളെയും അകറ്റി നിര്‍ത്താനും വ്യായാമം സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ചില പ്രത്യേക വ്യായാമങ്ങളുണ്ട്.

ഫലപ്രദമായ പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള ഒരു പ്രധാന ഘടകമാണ് ക്യാന്‍സര്‍ നേരത്തേ കണ്ടെത്തുന്നത്. കൂടുതല്‍ ഗുരുതരമായ ഘട്ടത്തിലെത്തുന്നതിനു മുമ്പ് സ്‌ക്രീനിംഗിനും രോഗനിര്‍ണയത്തിനുമായി ഡോക്ടറെ സമീപിക്കുക. ഒരു വ്യക്തിക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടെന്ന് കണ്ടെത്തിയാല്‍, രോഗത്തിന്റെ പൂര്‍ണ്ണമായ വിലയിരുത്തല്‍ ആവശ്യമാണ്. കൂടാതെ, സ്വന്തം അസ്ഥികളുടെ ആരോഗ്യത്തെക്കുറിച്ചും ബോധവാന്‍മാരായിരിക്കുക. അതുവഴി ഭാവിയില്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ തടയാന്‍ സാധിക്കും.

അസ്ഥി ക്യാന്‍സര്‍ അസാധാരണമായ ഒരു ക്യാന്‍സറാണ്. മുകളില്‍ പറഞ്ഞിരിക്കുന്ന വഴികളിലൂടെ അസ്ഥി ക്യാന്‍സര്‍ തടയാന്‍ സഹായിക്കും. അസ്ഥി ക്യാന്‍സറിന്റെ വിജയകരമായ ചികിത്സയ്ക്കുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണ് നേരത്തെയുള്ള രോഗനിര്‍ണയം. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ സമീപിക്കുക.

Related posts