Nammude Arogyam
General

നാരങ്ങ വെള്ളം നോമ്പ് തുറക്കുമ്പോൾ കുടിച്ചാൽ ഗുണമോ ദോഷമോ? Is drinking lemon water good or bad when breaking the fast?

നോമ്പ് തുറന്ന ഉടനെ തന്നെ ഒരു ഗ്ലാസ് നാരങ്ങ വെള്ളം എടുത്തു കുടിച്ചു. ആഹാ! ഒരു ഫീൽ തന്നെ ഇത്. തളർന്ന് ഇരിക്കുമ്പോൾ കുടിക്കാൻ  പറ്റിയ ഇൻസ്റ്റന്റ്  റിഫ്രഷ്മെന്റ്ഐഡിയ ! അപ്പോൾ കൂട്ടുകാരൻ കൈ അകത്തിട്ടു പറഞ്ഞു: “സൂപ്പറാ അളിയാ!” പക്ഷേ, കൂടുതൽ കുടിച്ചിട്ട് പണി വാങ്ങണ്ട …അധികം ആയി പോയാൽ വയറൊന്ന് കലങ്ങും!

നാരങ്ങ വെള്ളം എന്ന് കേട്ടാലേ വായിൽ വെള്ളം വരും. നോമ്പും ചൂടും തളർത്തിയശേഷം ഇതു കുടിച്ചാൽ ഒരു കുളിർമയാണ്. വെള്ളവും, നാരങ്ങയും, അല്പം മധുരവും – മതി! കൂടുതൽ വറൈറ്റികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. എന്റെ നോമ്പ്  തുറക്കുമ്പോഴുള്ള ഈ നാരങ്ങാ വെള്ളം കുടി കണ്ടിട്ട് ഉമ്മ പറഞ്ഞു “അതികം കുടിക്കരുത്, വയറു കേടാക്കും ട്ടോ.” അപ്പോൾ മനസിലായി സാധനം പവർഫുൾ മാത്രമല്ല, പ്രശ്നക്കാരൻ കൂടിയാണെന്ന്.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം

നാരങ്ങ വെള്ളത്തിന്റെ ഗുണങ്ങൾ

ദാഹം തീർക്കും, ശരീരത്തിലെ അഴുക്കുകൾ പുറന്തള്ളും (detoxify), കഫം, ചുമ എന്നിവ കുറയ്ക്കും. വയറിളക്കം വന്നാൽ ഡീഹൈഡ്രേഷൻ ക്ഷീണം എല്ലാം കുറയ്ക്കാൻ സഹായിക്കും. സ്കിൻ തിളക്കമുള്ളതാക്കും. ദഹനം മെച്ചപ്പെടുത്തും.

പക്ഷേ, ഏതു കാര്യത്തിലും അതികം വേണ്ട, അല്ലേ?

എപ്പോഴൊക്കെ ഇത് പ്രശ്‌നമാകാം?

ഒരു ദിവസം നോമ്പ് തുറക്കുമ്പോൾ നേരെ നാരങ്ങ വെള്ളം കുടിച്ചു. വയറിനന്ന് കുഴപ്പം, അല്പം വേദന, കുറച്ച് ഉരുണ്ടിരിപ്പ്. പിന്നീടും അസ്വസ്ഥത ആവർത്തിച്ചു. അപ്പോൾ മനസ്സിലായി – ദാഹിച്ചു പൊരിഞ്ഞു ഒരേ കുടി കുടിച്ചാൽ, ചിലർക്ക് ഇത് പെട്ടെന്ന് പണി കൊടുക്കും!

ആർക്കൊക്കെ ഈ ശ്രദ്ധ വേണ്ടത് ?

  • അസിഡിറ്റി കൂടിയവർ
  • ഗ്യാസ്ട്രിക് പ്രശ്നം ഉള്ളവർ 
  • അൾസർ ഉള്ളവർ 

നോമ്പ് തുറന്ന ഉടനെ കുടിക്കാതെ, ആദ്യം ചെറിയ ഫ്രൂട്സ് എല്ലാം കഴിച്ചിട്ട് അല്ലെങ്കിൽ വെറും വെള്ളം കുടിച്ച ശേഷം നാരങ്ങാ വെള്ളം കുടിക്കാം. പഞ്ചസാരക്ക് പകരം തേനോ മറ്റോ ചേർക്കുക.  അങ്ങനെ വയറിന് വലിയൊരു ഷോക്ക് കിട്ടാതെ രക്ഷപെടാം!

നാരങ്ങ വെള്ളം കുടിക്കാം, പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ ബുദ്ധിയോടെ! വയറിന്റെ mood നോക്കി മാത്രം മുന്നോട്ട് പോവാം! 😆

Related posts