Nammude Arogyam
General

ഈ മാനസിക പ്രശ്നങ്ങളെങ്കിൽ അമിത വണ്ണം ഉറപ്പ്

അമിതവണ്ണം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും അമിതവണ്ണത്തിലേക്ക് നയിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. ഇവയെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. പലപ്പോഴും മാനസിക സമ്മര്‍ദ്ദം എന്ന പ്രശ്‌നം കാരണം പലരും ഭക്ഷണത്തില്‍ പോലും ശ്രദ്ധ ചെലുത്തില്ല. ഇത് ശരീരം ക്ഷീണിപ്പിക്കുമെങ്കിലും തടി വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇത് എന്തുകൊണ്ടാണെന്നത് പലരും ചിന്തിക്കില്ല. പലപ്പോഴും ഇത്തരം പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിന് നമുക്ക് സാധിക്കുകയും ഇല്ല. കാരണം ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണത്തെ നമുക്ക് തിരിച്ചറിയാന്‍ സാധിക്കില്ല എന്നത് തന്നെയാണ് സത്യം. അമിതവണ്ണത്തിനെ അനുഗമിച്ച് ധാരാളം ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട് എന്നതാണ്.

നമ്മുടെ മാനസികാരോഗ്യം എന്തുകൊണ്ടും ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണത്തിന്റെ ഫലമായി പലപ്പോഴും മാനസികാരോഗ്യത്തിന് മാറ്റമുണ്ടാവുകയും മാനസികാരോഗ്യം നിമിത്തം അമിതവണ്ണത്തിലേക്ക് എത്തിക്കുകയും ചെയ്യാം. എന്നാല്‍ ചിലരില്‍ വൈകാരികമായുണ്ടാവുന്ന അസ്വസ്ഥത അമിതമായി ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത് അമിത വണ്ണത്തിലേക്കും പ്രശ്‌നത്തിലേക്കും എത്തിക്കുന്നു. അതിന്റെ ഫലമായി കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നു. അമിതവണ്ണത്തിലേക്ക് നയിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാവുന്നതാണ്.

1.വിഷാദം:-ഇന്നത്തെ കാലത്തിന്റെ സംഭാവനയാണ് വിഷാദരോഗം. ഇത് പലപ്പോഴും കൂടുതല്‍ മാനസിക ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു. വിഷാദരോഗം ബാധിച്ച ആളുകള്‍ക്ക് പല കാര്യങ്ങളിലും പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇവരില്‍ ഒന്നിനോടും താല്‍പ്പര്യമില്ലാത്ത അവസ്ഥ, അല്ലെങ്കില്‍ ഇഷ്ടക്കേട്, എപ്പോഴും മൂടിക്കെട്ടി ഇരിക്കുന്ന അവസ്ഥ എന്നിവയുണ്ടാവുന്നു. ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. പ്രശ്‌നങ്ങളെ മറികടക്കാന്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കണം. ഏത് പ്രശ്‌നത്തേയും മറികടക്കാന്‍ ശ്രദ്ധിക്കണം. അതിന് വേണ്ടി കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും സഹായം ആവശ്യപ്പെടാവുന്നതാണ്. വിഷാദ രോഗമുള്ളവരില്‍ പലപ്പോഴും കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനും അല്ലെങ്കില്‍ ഭക്ഷണമേ കഴിക്കാത്ത അവസ്ഥയും ഉണ്ടാവും. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയും കൃത്യമായ ചികിത്സ എടുക്കേണ്ടതാണ്.

2.സ്‌ട്രെസ് ഈറ്റിംഗ്:-പല ആളുകളും മാനസിക സമ്മര്‍ദ്ദം കൂടുതലാവുമ്പോള്‍ ഭക്ഷണവും കൂടുതല്‍ കഴിക്കുന്നു. അതിനെ സ്‌ട്രെസ്സ് ഈറ്റിംഗ് എന്നാണ് പറയുന്നത്. ഇത് അമിതഭാരം വര്‍ദ്ധിപ്പിക്കുന്നു. ഒരേ കാര്യത്തെക്കുറിച്ചുള്ള അമിതമായ ചിന്തയും പരിഭ്രാന്തിയുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ഭക്ഷണം, നൃത്തം, പാട്ട് എന്നിവയെ കൂട്ടുപിടിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇതില്‍ നിന്ന് അമിത ഭക്ഷണം എന്ന അവസ്ഥയെ പ്രതിരോധിച്ച് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതാണ്. പാട്ട്, നൃത്തം, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചിലവഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ സ്‌ട്രെസ് ബസ്റ്ററുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാര്‍ഗ്ഗമാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

3.ഉത്കണ്ഠ:-അമിതമായ ഉത്കണ്ഠ പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന്റെ ഫലമായി പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും ഉണ്ടാവാന്‍ പോവുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ, പരീക്ഷഭയം, എന്തെങ്കിലും തരത്തിലുള്ള മോശം അനുഭവങ്ങള്‍ എന്നിവയെല്ലാംപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഉത്കണ്ഠ ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. എന്തായാലും സംഭവിക്കാനുള്ളത് സംഭവിക്കും എന്ന ചിന്ത മനസ്സില്‍ ഉണ്ടായിരിക്കണം. അത് കൂടാതെ മികച്ച ഫലങ്ങള്‍ ഉണ്ടാവും എന്നും പോസിറ്റീവ് കാര്യങ്ങള്‍ സംഭവിക്കും എന്നും വിചാരിക്കണം. ഉത്കണ്ഠ ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാക്കുന്നു. ഇത് പലപ്പോഴും അമിതവണ്ണത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഉത്കണ്ഠ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്വസന വ്യായാമങ്ങളും യോഗയും മറ്റും ചെയ്യുന്നത് നല്ലതാണ്.

4.മാനസികമായുണ്ടാവുന്ന അലസത:-ഒന്നും ചെയ്യാന്‍ താല്‍പ്പര്യമില്ലാതെ മടി പിടിച്ച് ഇരിക്കുന്ന വ്യക്തിയാണെങ്കിൽ അത് അമിതവണ്ണത്തിലേക്ക് എത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലരും ഇത് ചെയ്യുന്നത് കൊണ്ട് തന്നെ അമിതവണ്ണം എന്ന പ്രശ്‌നം അതിഭീകരമായി തന്നെ പലരേയും ബാധിക്കുന്നു. പലരും വ്യായാമം ചെയ്യുന്നതിനും മറ്റ് കാര്യങ്ങള്‍ക്കും മടിയുള്ളവരാണ്. അതുകൊണ്ട് തന്നെ ഇവരില്‍ വണ്ണം കൂടിക്കൊണ്ടിരിക്കും. ഇത് പലരുടെയും ഇടയില്‍ ഒരു സാധാരണ പ്രശ്‌നമാണ്. ഇവര്‍ ഇടക്കെങ്കിലും അല്‍പം വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം സഹായകമാവുന്നതാണ്. അമിതവണ്ണം ശരീരഭാരം കൂട്ടുക മാത്രമല്ല മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളിലേക്കും എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കുക.

അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള ഇഷ്ടം:-ആരോഗ്യകരമല്ല എന്ന് മനസ്സിലാക്കിയാലും പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് പലരും താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇത് മാനസികമായുണ്ടാവുന്ന ഒരു തരത്തിലുള്ള പ്രശ്‌നമാണ്. അനാരോഗ്യകരമായ ഭക്ഷണത്തിനോടുള്ള നിരന്തരമായ ആസക്തി അമിതവണ്ണം ഉണ്ടാക്കുന്നു. ഇത് വലിയ അളവില്‍ തന്നെ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വേണ്ട അളവില്‍ ആരോഗ്യകരമായ ഭക്ഷണം എന്ന ശീലം ഉണ്ടാക്കിയെടുക്കുക. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

Related posts