രാവിലെ തന്നെ എഴുന്നേറ്റാല്‍ ഒരു ഗ്ലാസ്സ് കട്ടന്‍ അല്ലെങ്കില്‍ ചായ കുടിച്ചില്ലെങ്കില്‍ വയറ്റില്‍ നിന്ന് പോകാത്തവരുണ്ട്. എന്നാല്‍, രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്നത് അത്ര നല്ല ശീലമല്ല. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ ഈ ശീലം ഇന്ന് കണ്ടുവരുന്നു. ഈ ശീലം പിന്തുടര്‍ന്നാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടെന്ന് വരാം. പ്രധാനമായും വയറിന്റെ ആരോഗ്യത്തെയാണ് ഇത് ബാധിക്കുന്നത്. എന്തെല്ലാം ആരോഗ്യപ്രശ്‌നങ്ങളാണ് നേരിടേണ്ടി വരുന്നത് എന്ന് നോക്കാവുന്നതാണ്.
ഇത്തരത്തില്‍ രാവിലെ വെറും വയറ്റില്‍ ചായ കുടിച്ച് ശീലിച്ചാല്‍ അത് ക്യാന്‍സറിലേയ്ക്ക് വരും നയിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ്‌സ്, പോളിഫെനോള്‍സ് എന്നിവ അമിതമായി അസിഡിറ്റി ഉണ്ടാക്കുന്നതിനും പ്രധാന കാരണമാണ്. കൂടാതെ ചായ കുടിക്കുന്നത് ഛര്‍ദ്ദിക്കാന്‍ വരല്‍, അമിതമായിട്ടുള്ള തലവേദന എന്നിവയിലേയ്ക്കും നയിക്കുന്നതായി വിവിധ പഠനങ്ങളിൽ പറയുന്നുണ്ട്. ചായയിൽ അടങ്ങിയിരിക്കുന്ന കഫേയ്ന്‍ സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റവുമായി പ്രവര്‍ത്തിക്കുകയും ഇത് ഇന്‍സോമാനിയ പോലെയുള്ള പ്രശ്‌നങ്ങളിലേയ്ക്കും നയിക്കുന്നു.
നല്ല ആരോഗ്യമുള്ള അന്നനാളമാണെങ്കില്‍ വയറ്റില്‍ ദോഷകരമായ ബാക്ടീരിയയേക്കാള്‍ കൂടുതല്‍ നല്ല ബാക്ടീരിയകള്‍ ആയിരിക്കും ഉണ്ടായിരിക്കുക. ഇത്തരത്തില്‍ നല്ല ബാക്ടീരിയകള്‍ കൂടുന്നത് നിരവധി ആരോഗ്യ ഗുണങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. ഹൃദയത്തിന്റെ ആരോഗ്യം കാത്ത് സംരക്ഷിക്കുന്നത് മുതല്‍ അമിതവണ്ണം കുറയ്ക്കാന്‍ വരെ ഇത് സഹായിക്കുന്നുണ്ട്. അന്നനാളത്തിന്റെ ആരോഗ്യം നല്ലതായാല്‍ മാത്രമാണ് ദഹനം നല്ല രീതിയില്‍ നടക്കൂ.
ഇന്ന് മിക്കവരിലും എന്ത് കഴിച്ചാലും അമിതമായി വയര്‍ ചീര്‍ക്കുന്ന പ്രശ്‌നം, വയറ്റില്‍ നിന്നും കൃത്യമായ പോകാത്ത അവസ്ഥ എന്നിവയെല്ലാം കണ്ട് വരുന്നുണ്ട്. അത് കുട്ടികളില്‍ മുതല്‍ കാണുന്നു. ഇതെല്ലാം ചൂണ്ടികാണിക്കുന്നത് വയറിന്റെ അല്ലെങ്കില്‍ അന്നനാളത്തിന്റെ ആരോഗ്യം അപകടാവസ്ഥയിലാണ് എന്നാണ്.
ദഹനം നല്ല രീതിയില്‍ നടന്നാല്‍ മാത്രമാണ് അസിഡിറ്റി പോലെയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കൂ. മലബന്ധം ഇല്ലാതാക്കാനും ഇത് സഹായിക്കും. കൃത്യമായ രീതിയില്‍ ശരീരത്തില്‍ നിന്നും വേയ്സ്റ്റ് നീക്കം ചെയ്യപ്പെട്ടാല്‍ മാത്രമാണ് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ നമുക്ക് സാധിക്കൂ.
വയറിന്റെ ആരോഗ്യം മോശമായാല്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടെന്ന് വരാം. അതില്‍ പ്രധാനപ്പെട്ടതാണ് പെട്ടെന്ന് ഉണ്ടാകുന്ന വയറുവേദന, വയര്‍ ചീര്‍ക്കുന്നത്, വയറിളക്കം, മലബന്ധം, അമിതമായി ഗ്യാസ് നിറയുന്നത് എന്നിവ.
രാവിലെ എഴുന്നേറ്റ ഉടനെ ചായ കുടിക്കുന്ന ശീലം നശിപ്പിക്കുന്നത് അന്നനാളത്തിന്റെ ആരോഗ്യമാണ്. അതിനാൽ തന്നെ ഈ ശീലം ഒഴിവാക്കുന്നതാണ് എന്ത്കൊണ്ടും നല്ലത്.