ഒരു കുഞ്ഞുണ്ടാകുകയെന്ന സ്വപ്‌നത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഒന്നാണ് അബോര്‍ഷന്‍ എന്നത്. ചിലരുടെ ആദ്യ ഗര്‍ഭത്തില്‍ അബോര്‍ഷന്‍ സാധാരണയാണ്. ചിലര്‍ക്കിത് തുടര്‍ച്ചായി ഉണ്ടാകുന്നു. രണ്ടാമത് പറഞ്ഞ കേസില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതുമാണ്. അബോര്‍ഷന്‍ സാധ്യതകള്‍ ഏറെ കൂടുതലുള്ളത് ആദ്യ മൂന്നു മാസമാണ്. ഈ മാസങ്ങള്‍ കടന്നു കിട്ടിയാല്‍ ഇത്തരം സാധ്യതകള്‍ കുറയും.
കുഞ്ഞിനെ പ്രതീക്ഷിച്ചിരിയ്ക്കുന്നവര്‍ക്ക് അബോര്‍ഷന്‍ ശാരീരികമായും മാനസികമായും വരുത്തുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. പലര്‍ക്കും ഇത് മെന്റല്‍ ഷോക്ക് എന്ന രീതിയില്‍ പോലും വരാറുണ്ട്. എന്തെങ്കിലും കാരണങ്ങളാല്‍ അബോര്‍ഷന്‍ ചെയ്യുന്ന ചിലരുമുണ്ട്. അബോര്‍ഷന്‍ ശേഷം വീണ്ടും ഗര്‍ഭധാരണത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകുന്നത് സ്വാഭാവികമാണ്.
സാധാരണ ഗതിയില്‍ അബോര്‍ഷന്‍ വീണ്ടും ഗര്‍ഭിണിയാകാനോ അമ്മയാകാനോ ഉള്ള കഴിവിനെ യാതൊരു വിധത്തിലും ബാധിയ്ക്കുന്നില്ലെന്നാണ് ഡോക്ടറുടെ അഭിപ്രായം. മാത്രമല്ല, ഇത് ഭാവിയില്‍ പ്രഗ്നന്‍സി കോംപ്ലിക്കേഷനുകളോ റിസ്‌കുകളോ ഉണ്ടാക്കുന്നുമില്ല. അപൂര്‍വം ചില കേസുകളില്‍ മാത്രമാണ് അബോര്‍ഷന്‍ കാരണം സ്ത്രീയ്ക്ക് വീണ്ടും ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നത്. ഇത് സര്‍ജിക്കല്‍ അബോര്‍ഷന്‍ സമയത്ത് യൂട്രസ് ലൈനിംഗിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്. ഇത് അഷെര്‍മാന്‍ സിന്‍ഡ്രോം (Asherman syndrome) എന്നാണ് അറിയപ്പെടുന്നത്. ഇത് വളരെ അപൂര്‍വമായി മാത്രം സംഭവിയ്ക്കുന്ന ഒന്നാണ്. മാത്രമല്ല, ഇത്തരം പ്രശ്‌നമെങ്കില്‍ യൂട്രസിലെ പ്രശ്‌നമുള്ള ടിഷ്യൂ മെഡിക്കല്‍ വഴികളിലൂടെ നീക്കം ചെയ്യാനും സാധിയ്ക്കും.
സര്‍ജിക്കല്‍ അബോര്‍ഷന്‍ സമയത്ത്, അതായത് തനിയെ അബോര്‍ഷനല്ലാതെ, ഇത് മെഡിക്കലി ചെയ്യുന്നതിലൂടെ ഏതെങ്കിലും വിധത്തിലെ അണുബാധകള്‍ ഉണ്ടായാല്‍ ഇത് ഒരുപക്ഷേ ഭാവിയില്‍ ചെറിയൊരു വിധത്തില്‍ ഗര്‍ഭധാരണത്തിന് പ്രയാസമുണ്ടാക്കിയേക്കാം. അണുബാധകളെങ്കില്‍ ഇത് വേണ്ട വിധത്തില്‍ ചികിത്സിച്ച് മാറ്റിയില്ലെങ്കില്‍ ഇത് ഓവറിയിലേയ്ക്കും ഫെല്ലോപിയന്‍ ട്യൂബുകളിലേയ്ക്കും പടരാന്‍ സാധ്യതയുണ്ട്. ഇത് എക്ടോപിക് ഗര്‍ഭധാരണത്തിന് വഴിയൊരുക്കും. എക്ടോപിക് ഗര്‍ഭധാരണം മുന്തിരിക്കുല ഗര്‍ഭധാരണം എന്ന് പൊതുവേ അറിയപ്പെടുന്നു. അതായത് യൂട്രസിന് പുറമേയുള്ള ഗര്‍ഭധാരണം. ഇത് പലപ്പോഴും ഫെല്ലോപിയന്‍ ട്യൂബിലുണ്ടാകുന്നു. ചിലപ്പോള്‍ ഇത്തരം അണുബാധ പടരുന്നത് വന്ധ്യതയ്ക്കും കാരണമായേക്കാം.
എന്നാല്‍ സാധാരണ ഗതിയില്‍ അബോര്‍ഷന് മുന്നോടിയായി ഡോക്ടര്‍ ആന്റി ബയോട്ടിക്കുകള്‍ നിര്‍ദേശിയ്ക്കാറുണ്ട്. ഇത് കഴിച്ചാല്‍ പിന്നെ അണുബാധാ സാധ്യത ഉണ്ടാകാന്‍ സാധ്യത ഏറെക്കുറവാണ്. അബോര്‍ഷന്‍ ശേഷം ഇന്‍ഫെക്ഷന്‍ ഉണ്ടെന്ന് സംശയമുണ്ടെങ്കില്‍ ഉടനടി ഡോക്ടറുടെ സഹായം തേടേണ്ടതുണ്ട്. ദുര്‍ഗന്ധത്തോടെയുള്ള വജൈനല്‍ ഡിസ്ചാര്‍ജ്, ബ്ലീഡിംഗ്, പനി, വയറു വേദന എന്നിവയെല്ലാം അബോര്‍ഷന്‍ ശേഷം ഉണ്ടായാല്‍ ഉടന്‍ അണുബാധാ സാധ്യതയെന്ന കണക്കു കൂട്ടലില്‍ ഡോക്ടറെ കാണുക തന്നെ ചെയ്യണം. ഇത് വൈകിപ്പിയ്ക്കുകയുമരുത്.
അബോര്‍ഷനുള്ള പലവിധ കാരണങ്ങളില്‍ ഒന്നാണ് അണുബാധയെന്നത്. ഗർഭം അലസിപ്പോകുന്നതിൽ അണുബാധയുടെയും ബാക്ടീരിയയുടെയും പ്രധാന പങ്ക് ഉണ്ട്. മൈകോപ്ലാസ്മ ഹോമിനിസ്, യൂറിയപ്ലാസ്മ യൂറലിറ്റിക്കം തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിധ്യം ഗർഭാശയത്തിന്റെ പാളിയിൽ വീക്കം വരുത്തുമ്പോൾ ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഇതിനാല്‍ തന്നെ ഗര്‍ഭം ധരിയ്ക്കാന്‍ തയ്യാറാകുമ്പോഴും ഗര്‍ഭധാരണ സമയത്തുമെല്ലാം അണുബാധയെ കുറിച്ച് വ്യക്തമായ ധാരണ വേണം. ഇത്തരത്തിലെ അണുബാധയുണ്ടെന്ന് സംശയമെങ്കില്‍ ഉടനടി വൈദ്യസഹായം തേടുകയും വേണം. കൃത്യസമയത്തെ ചികിത്സ അണുബാധ കാരണം അബോര്‍ഷനുണ്ടാകുന്ന സാധ്യത ഇല്ലാതാക്കുന്നു.
അബോര്‍ഷന്‍ ചെയ്യുകയാണെങ്കിൽ വൈദ്യ സഹായം എന്നത് അത്യാന്താപേക്ഷിതമാണ്. കാരണം ഇത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും.