ചില രോഗങ്ങളുണ്ടാകുമ്പോൾ ശരീരം പല ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. പലപ്പോഴും ഈ ലക്ഷണങ്ങൾ അവഗണിക്കുന്നതാണ് രോഗം മൂർച്ഛിക്കാനും മരണത്തിലേക്ക് വഴിവെക്കാനും കാരണമാകുന്നത്. ഉദ്ദാഹരണത്തിന് ശരീരത്തിലേക്ക് ഒഴുകുന്ന രക്തത്തിൽ ഏറ്റക്കുറച്ചിൽ സംഭവിച്ചാൽ അത് ഹൃദയത്തിനെ നേരിട്ടായിരിക്കും ബാധിക്കുന്നത്. അങ്ങനെ, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ, നമ്മുടെ ശരീരം ശരീരത്തിനുള്ളിൽ സംഭവിക്കുന്ന ചില ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. ചിലപ്പോൾ ശ്രദ്ധിച്ചിട്ടില്ലെ മൂത്രത്തിൻ്റെ നിറം കടും മഞ്ഞ നിറമായി മാറുന്നത് ഇതിൻ്റെ കാരണം എന്താണെന്ന് അറിയാമോ?
എല്ലാവരുടെയും ശരീരത്തിൽ നിന്ന് പുറത്തേക്ക് വരുന്ന ഒരു ദ്രാവക മാലിന്യമാണ് മൂത്രം. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ കാണപ്പെടുന്ന യൂറിയയുടെയും ഉപ്പിന്റെയും മിശ്രിതമാണിത്. ഇത് നമ്മുടെ വൃക്കകളിലൂടെ മൂത്രസഞ്ചിയിൽ പ്രവേശിക്കുകയും പിന്നീട് മൂത്രമൊഴിക്കുന്നതിലൂടെ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്നു.എന്നാൽ ചിലപ്പോൾ ശരീരത്തിനാവശ്യമായ വെള്ളം കുടിക്കാതിരിക്കുകയോ, ചില ആരോഗ്യപ്രശ്നങ്ങൾക്ക് ഡോക്ടർ നിർദേശിക്കുന്ന ഗുളികകൾ കഴിക്കുമ്പോഴോ മൂത്രത്തിന് കടും മഞ്ഞ നിറമായിരിക്കും. ചില സമയം അമിതമായ ദുർഗന്ധവുമുണ്ടാകാറുണ്ട്. അതിനാൽ ശരീരത്തിലെ നിർജലീകരണം പ്രശ്നങ്ങൾ മാറാനും മൂത്രത്തിന് ഇളം മഞ്ഞ നിറമാകാനും മൂത്രമൊഴിക്കുമ്പോൾ ദുർഗന്ധം ഉണ്ടാകാതിരിക്കാനും ദിവസവും ഒന്നര ലിറ്റര് വെള്ളം ശീലമാക്കണം.
പെട്ടെന്ന് മൂത്രത്തിന്റെ നിറം മഞ്ഞയായി മാറുകയും മൂത്രത്തിൽ നിന്ന് അസഹനീയമായ ദുർഗന്ധം വമിക്കുകയും ചെയ്യുകയാണെങ്കിൽ അതിനർത്ഥം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നാണ്. കാരണം വിഷാംശമുള്ള മൂലകങ്ങൾ ശരീരത്തിൽ ചേരുമ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ചിലരിൽ മൂത്രത്തിന്റെ നിറം മഞ്ഞയായി മാറുക മാത്രമല്ല, ചുവപ്പ്, ഓറഞ്ച്, തുടങ്ങിയ നിറങ്ങളിൽ മൂത്രത്തിന്റെ നിറം മാറിയാൽ അത് അവഗണിക്കാതെ ഉടൻ ഡോക്ടറെ കാണുന്നത് നല്ലതാണ്.
ശരീരത്തിന്റെ കരളിന് പ്രശ്‌നങ്ങൾ ഉള്ളവരിൽ പോലും മൂത്രത്തിന്റെ നിറം മഞ്ഞയായി മാറിയേക്കാം. സാധാരണയായി കരളിന് പ്രശ്നമുണ്ടാകുമ്പോൾ മൂത്രത്തിന് കടും മഞ്ഞ നിറമാകും. ചിലപ്പോൾ മൂത്രാശയ അണുബാധ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടായാലും ഈ പ്രശ്‌നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതു കൊണ്ട് മൂത്രത്തിന്റെ നിറം കടും മഞ്ഞയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടുന്നത് നല്ലതാണ്.
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ വൃക്കകൾ ശരീരത്തിലെ മാലിന്യങ്ങളെ അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറന്തള്ളുന്ന ദൗത്യമാണ് നിർവഹിക്കുന്നത്. എന്നാൽ ചിലപ്പോൾ നമ്മുടെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ മൂലം വൃക്കകളിൽ കല്ലുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴും മൂത്രത്തിന്റെ നിറം മഞ്ഞയായി മാറിയേക്കാം. കൂടാതെ, ചിലപ്പോൾ ഇത് വൃക്കയിലെ കല്ല്, വൃക്ക അണുബാധ, അല്ലെങ്കിൽ ചിലതരം ക്യാൻസർ എന്നിവയുടെ ലക്ഷണമാകാം. ഇതിൻ്റെ ലക്ഷണമാണ് മൂത്രത്തിൻ്റെ നിറം മാറുന്നത്. അതിനാൽ മൂത്രത്തിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക.