കാലാവസ്ഥ മാറി തണുപ്പ് കൂടുമ്പോൾ, നമ്മളെ പെട്ടെന്ന് രോഗ ബാധകളിലേക്കു കൊണ്ടുപോകുന്ന ചില കാരണങ്ങൾ ഉണ്ടാവാറുണ്ട്. തണുത്ത കാലാവസ്ഥയിലും എനർജി കൈവിടാതെ, ആരോഗ്യത്തോടുകൂടി സുഖമായി നിൽക്കാൻ, നിങ്ങൾക്ക് സഹായകമാകുന്ന ചില സുതാര്യമായ മാർഗങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.
ചൂടു പകരുന്ന വസ്ത്രങ്ങൾ ഇടാം:രാത്രിയിലാണ് പൊതുവെ തണുപ്പ് കൂടുന്നത്. ഈ സമയങ്ങളിൽ ചൂടു പിടിക്കുന്ന സ്വെറ്ററുകൾ ഗ്ലൗസുകൾ, സോക്സ് എന്നിവയൊക്കെ തണുപ്പിൽ നിന്നും രക്ഷ നൽകും.
ശരീര പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക:ശീതകാലത്തിൽ നമ്മുടെ ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരാം. പഴങ്ങൾ, പച്ചക്കറികൾ, മുളക്, കറിവേപ്പില, മഞ്ഞൾ, വെളുത്തുള്ളി ഇവയെല്ലാം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ ചൂടേറിയ സൂപ്പ്, കഞ്ഞി, തുളസി ചായ എന്നിവ കഴിക്കുന്നതും രോഗപ്രതിരോധത്തിനുള്ള നല്ല മാര്‍ഗങ്ങളാണ്.
നല്ല ജലാംശം ഉറപ്പാക്കാം:തണുപ്പിൽ ദാഹം കുറവായതിനാൽ നാം വളരെ നേരം വെള്ളം കുടിക്കാതിരിക്കുകയും ക്ഷീണിതരാവുകയും ചെയ്യാറുണ്ട്. ജലാംശം നില നിറുത്തുന്നത് ശരീരത്തിന് ആവശ്യമുള്ള എല്ലാ സ്രവങ്ങൾക്കും സഹായകരമാണ്. ചൂട് വെള്ളവും വിവിധ ഹെർബൽ ടീസും കുടിക്കുന്നതും ഏറെ നല്ലതാണ്.
പ്രതിദിന വ്യായാമം ചെയ്യുക : ശീതകാലത്തും വ്യായാമം ആവശ്യമുണ്ട്. വീട്ടിൽ തന്നെ ചെയ്യാവുന്ന ചെറിയ വ്യായാമങ്ങളും മറ്റും ആരോഗ്യത്തെയും ശരീരാവസ്ഥയെയും വീണ്ടെടുക്കാൻ സഹായിക്കുന്നു. പകൽ സമയത്ത് ചുറ്റുമുള്ള പ്രകൃതിയിൽ ചെറിയ നടത്തമോ യോഗ ചെയ്യുകയോ ചെയ്യാം.
ശുചിത്വം പുലർത്തുക:തണുത്ത കാലത്തും കൈകൾ വൃത്തിയായി വെക്കുക. പതിവായി കുളിക്കുക. മോയിസ്ച്ചുറേസർ പതിവായ ഉപയോഗിക്കുക.
ശരിയായ ഉറക്കം ഉറപ്പാക്കുക: ശരീരത്തിന് വിശ്രമം ഒരുപാട് ആവശ്യമുണ്ട്. ശെരിയായ ഉറക്കം ശരീരത്തെ പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിനാൽ, 7-9 മണിക്കൂർ ശെരിയായ ഉറക്കം ഉറപ്പാക്കുക.
ആവശ്യമെങ്കിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ചികിത്സകൾ സ്വീകരിക്കുക: ചിലർക്ക് ശീതകാലത്ത് വാക്‌സിനേഷൻ, വിറ്റാമിൻ ഡി പോലുള്ള ശരീരത്തിന് ആവശ്യമായി വന്നേക്കാം. ഇത്തരം ആവശ്യകത ഒരു മെഡിക്കൽ പ്രൊഫഷണലിന്റെ സഹായത്തോടെ കണ്ടെത്തുകയും പരിഹാരം തേടുകയും വേണം.