ഇന്ത്യയിലെ ജനസംഖ്യയുടെ 17.2% പേര്‍ക്കും വിട്ടുമാറാത്ത വൃക്കരോഗം ഉണ്ട്. ശരീരത്തിലെ വിഷവസ്തുക്കള്‍ നീക്കാനായി പ്രവര്‍ത്തിക്കുന്ന ഒരു അരിപ്പയായി വൃക്കകളെ കണക്കാക്കാം. രക്തത്തില്‍ നിന്ന് മാലിന്യങ്ങളും വിഷവസ്തുക്കളും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. വിഷവസ്തുക്കള്‍ അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറംതള്ളപ്പെടുന്നു. വൃക്കകള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ശരീരത്തില്‍ ചുവന്ന രക്താണുക്കള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ
വൃക്കകള്‍ തകരാറിലാണ് എന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ശരീരം തന്നെ അറിയിക്കും. എന്നാല്‍ ഗുരുതരമായതായി തോന്നാത്തതിനാല്‍ വൃക്കരോഗത്തിന്റെ പല ലക്ഷണങ്ങളും മിക്കവരും അവഗണിക്കുന്നു. വൃക്കകള്‍ക്ക് പ്രശ്‌നം സംഭവിച്ചുവെന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങളും, വൃക്കകളെ ശക്തിപ്പെടുത്താന്‍ ചെയ്യേണ്ട ചില കാര്യങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
1.കണങ്കാലുകളും കാലുകളും വീര്‍ക്കുന്നു-വൃക്കകളുടെ പ്രവര്‍ത്തനം കുറയുന്നത് ശരീരത്തില്‍ സോഡിയം നിലനിര്‍ത്താന്‍ ഇടയാക്കും. ഇത് കാലുകളിലും കണങ്കാലുകളിലും വീക്കത്തിന് വഴിവയ്ക്കും.
2.കഠിനമായ ക്ഷീണം-വൃക്കകളുടെ പ്രവര്‍ത്തനം ഗണ്യമായി കുറയുന്നത് രക്തത്തിലെ വിഷവസ്തുക്കളുടെയും മാലിന്യങ്ങളുടെയും വര്‍ദ്ധനവിന് കാരണമാകും. ഇത് ആളുകള്‍ക്ക് ക്ഷീണവും ബലഹീനതയും അനുഭവപ്പെടാന്‍ ഇടയാക്കുകയും ദൈനംദിന പ്രവൃത്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രയാസമാക്കുകയും ചെയ്യും.
3.മൂത്രത്തില്‍ രക്തം കാണുന്നു-രക്തത്തില്‍ നിന്ന് മാലിന്യങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുമ്പോള്‍ വൃക്കകള്‍ സാധാരണയായി ശരീരത്തിലെ രക്താണുക്കളെ സൂക്ഷിക്കുന്നു. പക്ഷേ വൃക്കയുടെ ഫില്‍ട്ടറുകള്‍ തകരാറിലാകുമ്പോള്‍, ഈ രക്താണുക്കള്‍ മൂത്രത്തിലൂടെ പുറത്തെത്താന്‍ തുടങ്ങും.
4.ചര്‍മ്മ വരള്‍ച്ച, ചൊറിച്ചില്‍-ശരീരത്തിലെ രക്തത്തിലെ ധാതുക്കളുടെയും പോഷകങ്ങളുടെയും ശരിയായ ബാലന്‍സ് നിലനിര്‍ത്താന്‍ തകരാറിലായ വൃക്കകള്‍ക്ക് കഴിയില്ല. അതുകാരണം ചര്‍മ്മം വരണ്ടതായി കാണപ്പെടുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യുന്നു.
5.ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍-വൃക്കയുടെ ഫില്‍ട്ടറുകള്‍ തകരാറിലാകുമ്പോള്‍, മൂത്രമൊഴിക്കാനുള്ള പ്രേരണ വര്‍ദ്ധിപ്പിക്കും. പ്രത്യേകിച്ച് രാത്രിയില്‍ ഇത് കൂടുലായിരിക്കും.
6.ഉറക്ക പ്രശ്‌നം-വൃക്കകള്‍ ശരിയായി ഫില്‍ട്ടര്‍ ചെയ്യാത്തപ്പോള്‍, ശരീരത്തില്‍ നിന്ന് വിഷവസ്തുക്കള്‍ മൂത്രത്തിലൂടെ പുറത്തെത്താതിരിക്കുകയും പകരം രക്തത്തില്‍ തന്നെ തുടരുകയും ചെയ്യും. ഇത് ഉറക്ക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു.
7.മൂത്രത്തില്‍ പത-മൂത്രത്തില്‍ അമിതമായി പത കാണുന്നത് കിഡ്‌നി തകരാറിലാണെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങളില്‍ ഒന്നാണ്.
8.കണ്ണുകള്‍ക്ക് ചുറ്റും പഫ്‌നെസ്-വൃക്കകള്‍ തകരാറിലാകുമ്പോള്‍ ശരീരത്തില്‍ പ്രോട്ടീന്‍ സൂക്ഷിക്കുന്നതിനു പകരം മൂത്രത്തിലൂടെ വലിയ അളവില്‍ പ്രോട്ടീന്‍ നഷ്ടപ്പെടുത്തുന്നു. ഈ പ്രോട്ടീന്‍ കുറവ് കണ്ണുകള്‍ക്ക് ചുറ്റും പഫ്‌നസ്സ് വരാന്‍ കാരണമാകുന്നു.
9.വിശപ്പില്ലായ്മ-ഇത് വളരെ സാധാരണമായ ഒരു ലക്ഷണമാണ്. വൃക്കകളുടെ പ്രവര്‍ത്തനം കുറയുന്നതിന്റെ ഫലമായി വിശപ്പില്ലായ്മ അനുഭവപ്പെടാം.
10.പേശികളില്‍ ഞെരുക്കം-വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ ശരീരത്തില്‍ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ ഉണ്ടാകാം. ഉദാഹരണത്തിന്, കുറഞ്ഞ കാല്‍സ്യം അളവും ഫോസ്ഫറസ് നിയന്ത്രിക്കുന്നതിലെ പോരായ്മയും പേശികളുടെ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.
വൃക്ക രോഗത്തിന്റെ കാരണങ്ങള്‍
വൃക്ക തകരാറിലേക്ക് നയിച്ചേക്കാവുന്ന നിരവധി കാരണങ്ങളോ അവസ്ഥകളോ ഉണ്ട്. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും വൃക്ക തകരാറിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളാണ്. ഇത് എന്‍ഡ്-സ്റ്റേജ് വൃക്കസംബന്ധമായ രോഗം അല്ലെങ്കില്‍ ESRD എന്നും അറിയപ്പെടുന്നു. വൃക്ക തകരാറിലാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റ് ഘടകങ്ങള്‍ ഇവയാണ്:
1.ഹൃദ്രോഗം അല്ലെങ്കില്‍ ഹൃദയാഘാതം.
2.സെപ്‌സിസ് പോലുള്ള കഠിനമായ അണുബാധ.
3.മൂത്രനാളിയിലെ പ്രശ്‌നങ്ങള്‍.
4.കാന്‍സറിനും ചില സ്വയം രോഗപ്രതിരോധ രോഗങ്ങള്‍ക്കും ചികിത്സ നല്‍കുന്ന കീമോതെറാപ്പി മരുന്നുകള്‍.
5.മയക്കുമരുന്ന് ദുരുപയോഗം.
6.അമിതവണ്ണം.
7.നിര്‍ജ്ജലീകരണം.
8.വൃക്കയില്‍ കല്ലുകള്‍.
9.കുടുംബ ചരിത്രം.
വൃക്ക തകരാറ് എങ്ങനെ നിയന്ത്രിക്കാം
വൃക്ക തകരാറിലാകാനുള്ള സാധ്യത തടയുന്നതിനോ, കുറയ്ക്കുന്നതിനോ ഈ കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.
1.പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാല്‍ സമ്പന്നമായ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
2.ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക
3.പതിവായി വ്യായാമം ചെയ്യുക.
4.അമിതഭാരം കുറയ്ക്കുക.
5.രക്തത്തിലെ പഞ്ചസാര, ലിപിഡുകള്‍ എന്നിവ നിയന്ത്രണത്തിലാക്കുക.
6.പുകവലി ഉപേക്ഷിക്കുക.
7.ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കുക
8.വൃക്കകളുടെ ആരോഗ്യത്തെക്കുറിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കാന്‍ മടിക്കരുത്.
വൃക്ക രോഗത്തിനെ നിശബ്ദ കൊലയാളി എന്നാണ് പൊതുവെ പറയാറ്. കാരണം മിക്കപ്പോഴും 90% വൃക്കയും കേടായതിന് ശേഷം മാത്രമാണ് ലക്ഷണങ്ങൾ കണ്ട് തുടങ്ങാറ്. അത്കൊണ്ട് തന്നെ ജീവിതശൈലി രോഗമുള്ളവർ ഇടക്ക് വൃക്ക ടെസ്റ്റ് (കിഡ്നി ടെസ്റ്റ്) ചെയ്യുന്നത് നല്ലതാണ്. ഒരുപക്ഷെ നേരത്തെയുള്ള ഇടപെടൽ നമ്മുടെ ജീവൻ രക്ഷിച്ചേക്കാം.