Nammude Arogyam
General

വണ്ണം കുറച്ചാൽ ആരോഗ്യമുള്ള ശരീരം ലഭിക്കുമോ?

എക്കാലവും ഫിറ്റ്‌നെസ് പ്രേമികൾ, തങ്ങൾ ബോഡി ഫിറ്റ് ആക്കിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ധാരാളമായി പങ്കുവെക്കാറുണ്ട്. ഇവരിൽ മിക്കവരും ഭാരം കുറഞ്ഞു എന്ന രീതിയിലല്ല ട്രാൻസ്ഫോർമേഷൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്, മറിച്ച് അവർ കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത് ആരോഗ്യമുള്ള ശരീരത്തിനാണ്. ആരോഗ്യകരമായ ജീവിതശൈലി എങ്ങനെ ശരീരത്തെ ഫിറ്റ് ആക്കും എന്ന ആശയമാണ് ഇവർ പങ്കുവെക്കുന്നത്. എന്ത് വില കൊടുത്തും ശരീരഭാരം കുറച്ച് ബോഡി ഫിറ്റ് ആക്കും എന്ന് പ്രതിജ്ഞ എടുക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഇത്.

മെലിഞ്ഞ ശരീരം ഉണ്ടാക്കുക എന്നതാണ് ശരീരം ഫിറ്റ് ആക്കാനുള്ള വഴി എന്ന ചിന്തയുള്ളവർ ഉണ്ടെങ്കിൽ അത് തെറ്റാണെന്ന് അവർ മനസിലാക്കേണ്ടിയിരിക്കുന്നു. സ്‌കിന്നി ആയിരിക്കുക എന്നത് ശരീരം ഫിറ്റ് ആയി എന്നല്ല കാണിക്കുന്നതെന്നും, ഭാരം കുറക്കുന്നതു വഴി ശക്തമായ, ആരോഗ്യമുള്ള ശരീരം ഉണ്ടാക്കിയെടുക്കില്ല എന്നും മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

കൂടുതൽ ഭക്ഷണം കഴിക്കുന്ന ആളാണെങ്കിൽ ആ ഭക്ഷണത്തിൽ ആരോഗ്യകരമായ സാധനങ്ങൾ ഉള്‍പ്പെടുത്തുക, പരമാവധി കലോറി കുറക്കാൻ വ്യായാമം ചെയ്യുക എന്നിവയാണ് വേണ്ടത്. ചിലപ്പോൾ മുമ്പത്തേക്കാൾ കൂടുതൽ ഭാരം ഉണ്ടായി എന്ന് വരാം. പക്ഷേ ശരീരം ഫിറ്റും ശക്തിയുള്ളതും ആയിരിക്കും. മറുവശത്ത്, കുറഞ്ഞ കലോറി ഉപഭോഗവും വ്യായാമവും ക്ഷീണത്തിനും ഊർജ്ജക്കുറവിനും കാരണമായേക്കും. വാസ്തവത്തിൽ, വളരെ കുറച്ച് ഭക്ഷണം കഴിച്ച് ഭാരം കുറച്ച് ഫിറ്റ് ആകാൻ നോക്കിയാൽ ചിലപ്പോൾ പണി കിട്ടും എന്നർഥം. ഇതുമൂലം പേശികൾക്ക് ശക്തി കുറഞ്ഞേക്കാം. ഇത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും.

ശാരീരികക്ഷമത കൈവരിക്കാനുള്ള ലക്ഷ്യത്തിൽ നിന്ന് ‘ശരീരഭാരം കുറക്കുക എന്ന കാര്യം ഒഴിവാക്കിയാൽ തന്നെ പോസിറ്റീവ് എനർജി കൈവരും. ഇത് ഭാരം കുറക്കുക എന്ന സമ്മർദ്ദത്തിൽ നിന്നും പിരിമുറുക്കത്തിൽ നിന്നും ]മോചിപ്പിക്കുകയും ചെയ്യും. ഇതൊഴിവാക്കിയാൽ കൂടുതലായി ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സാധിക്കും. ആരോഗ്യകരമായ ശരീരം ഉണ്ടാക്കുന്നതിന് മനസും ശരീരവും പരസ്പര ബന്ധിതമായി പ്രവർത്തിക്കുക തന്നെ വേണം.

ശാരീരികക്ഷമത എന്ന ലക്ഷ്യം കൈവരിക്കുമ്പോൾ അതിൽ പോഷകാഹാരം ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. എന്താണ് കഴിക്കുന്നത് എന്ന് വളരെ പ്രധാനമാണ്. ശരീരത്തിലെ കൊഴുപ്പ് നഷ്ടപ്പെടുത്തുന്നതിനും പേശികളുടെ ശക്തി കൂട്ടുന്നതിനും എല്ലാം പോഷകങ്ങൾ ആവശ്യമാണ്. ശരിയായ സമീകൃതാഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പോഷകങ്ങൾ കഴിക്കുന്നത് കൂട്ടിയാൽ അത് മികച്ച ഫലം നൽകും. ഫിറ്റ്നസ് ലഭിക്കാൻ ജിമ്മിൽ കൂടുതൽ മണിക്കൂർ ചെലവഴിക്കണം എന്നൊന്നും ഇല്ല. മികച്ച രീതിയിൽ വ്യായാമം ചെയ്യുക എന്നതാണ് പ്രധാനം.

ഭാരം കുറച്ചതുകൊണ്ടു മാത്രം ആരോഗ്യം ലഭിയ്ക്കില്ല, പകരം യുക്തിയോടെ ആരോഗ്യകരമായ ശാരീരികാവസ്ഥ നിലനിര്‍ത്തുകയാണ് അത്യാവശ്യം. ചെയ്യുന്ന ഓരോ വ്യായാമ മുറകളും ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നും, അതിനോട് ശരീരം എങ്ങനെയെല്ലാം പ്രതികരിക്കുന്നു എന്നും മനസിലാക്കേണ്ടത് പ്രധാനമാണ്. ഭാരം കുറക്കുക എന്ന ലക്ഷ്യത്തെ മറന്നുകൊണ്ട്, ശരീരം മികച്ചതാക്കാനുള്ള ലക്ഷ്യത്തിനായി ആവശ്യമുള്ള മാറ്റങ്ങള്‍ ഭക്ഷണ രീതിയിലും ജീവിതശൈലിയിലും കൊണ്ടുവരിക. ഇക്കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് മുന്നോട്ട് പോകുക. പഴയതില്‍ നിന്ന് വ്യത്യസ്തമായി ആരോഗ്യകരവും ആകര്‍ഷകവുമായ ശരീരം സ്വന്തമാകും.

Related posts