Nammude Arogyam
General

നടക്കുമ്പോള്‍ ശ്വാസം മുട്ടല്‍ ഉണ്ടാകാറുണ്ടോ? എങ്കിൽ ഈ രോഗങ്ങളാവാം കാരണം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം ഓരോ ചുവടും ശ്രദ്ധിച്ച് വെക്കേണ്ടതാണ്. കാരണം ഇപ്പോഴത്തെ കാലമായത് കൊണ്ട് തന്നെ ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും പലരിലും കാണുന്ന ഒരു പ്രശ്നമാണ് നടക്കുമ്പോള്‍ കിതപ്പും മറ്റു അസ്വസ്ഥതകളും ഉണ്ടാകുന്നത്. ഏതാനും ചുവട് നടന്നതിന് ശേഷം ശ്വാസം മുട്ടല്‍ വിടാതെ നില്‍ക്കാറുണ്ട് ചിലരിൽ. ഇത്തരം കിതപ്പിനെ പ്രതിരോധിക്കാന്‍ വീട്ടില്‍ തന്നെ ചികിത്സ നടത്തുന്നവരാണ് പലരും. എന്നാല്‍ ഇത് ചെയ്യുന്നത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത്തരം കിതപ്പിന് പിന്നിലെ കാരണങ്ങളും, പരിഹാരങ്ങളും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാവുന്നതാണ്.

ശരീരത്തിന് ശ്വസിക്കാന്‍ ആവശ്യമായ വായു ലഭിക്കാതെ വരുന്നതാണ് ശ്വാസതടസ്സം എന്ന അവസ്ഥയെ നിര്‍വ്വചിക്കുന്നത്. ഈ സാഹചര്യത്തില്‍, ഒരു വ്യക്തി കൂടുതല്‍ വേഗത്തിലും കഠിനമായും ശ്വസിക്കാനുള്ള പ്രവണത കാണിക്കുകയാണ് ചെയ്യുന്നത്. അത് ഒരു പക്ഷേ ഉള്ളില്‍ ആവശ്യത്തിന് വായു നല്‍കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു വ്യക്തി വായുവിനായി പോലും ശ്വാസം മുട്ടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ശ്വാസതടസ്സം എന്നതിന്റെ മെഡിക്കല്‍ പദമാണ് ഡിസ്പിനിയ.

ഏതൊക്കെ സമയത്താണ് ശ്വാസതടസ്സം ഉണ്ടാവുന്നത് എന്നും എന്തൊക്കെ അവസ്ഥയാണ് ഇതിന് പിന്നില്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. ഓട്ടക്കാരനല്ലാത്ത ഒരാള്‍ കുറച്ച് സമയം ഓടുകയും പിന്നീട് വായുവിനായി കിതക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ സാധാരണ അവസ്ഥയില്‍ കോണിപ്പടികള്‍ കയറുക അല്ലെങ്കില്‍ സാധാരണ പ്രതലത്തില്‍ നടക്കുക തുടങ്ങിയ ചെറിയ ശാരീരിക ജോലികള്‍ ചെയ്തതിന് ശേഷവും ശ്വാസതടസ്സം അനുഭവപ്പെടുമ്പോള്‍ അത് ഒരു പ്രശനമാണ്. ഇത് ഒരു സാധാരണ വ്യക്തിയുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്.

ശ്വാസതടസ്സത്തിനു പിന്നില്‍ വൈദ്യശാസ്ത്രപരവും അല്ലാത്തതുമായ നിരവധി കാരണങ്ങളുണ്ട്. ഉയര്‍ന്ന ഉയരത്തിലായിരിക്കുമ്പോഴോ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലായിരിക്കുമ്പോഴോ താപനില വളരെ കൂടുതലായിരിക്കുമ്പോഴോ കഠിനമായ വ്യായാമം ചെയ്തതിനു ശേഷമോ എല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഒരു വ്യക്തിയില്‍ ശ്വാസതടസ്സം ഉണ്ടാക്കുന്ന നിരവധി മെഡിക്കല്‍ അവസ്ഥകളുണ്ടാവുന്നുണ്ട്. അലര്‍ജി, ആസ്ത്മ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖം, ന്യുമോണിയ, പൊണ്ണത്തടി, ക്ഷയം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പിന്നിലും ഇത്തരം ശ്വാസതടസ്സം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരവത്കരിക്കരുത്.

മുകളില്‍ സൂചിപ്പിച്ചതുപോലെ, നിരവധി കാരണങ്ങള്‍ ഒരു വ്യക്തിയുടെ ശ്വസന ശേഷിയെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ നിസ്സാരവത്കരിക്കരുത് എന്ന കാര്യമാണ് ശ്രദ്ധിക്കേണ്ടത്. ശ്വാസകോശം, ഹൃദയം, കിഡ്‌നി, പേശി എന്നിവ പ്രവര്‍ത്തന ക്ഷമമല്ലെങ്കിലും ശ്വാസ തടസ്സം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഡോക്ടറെ കാണുന്നതിന് വേണ്ടി വൈകരുത് എന്നതാണ് കാര്യം. ഇത് കൃത്യസമയത്ത് മനസ്സിലാക്കിയില്ലെങ്കില്‍ അത് പലപ്പോഴും ശ്വാസകോശം, വൃക്ക, ഹൃദയം എന്നിവയെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത് എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഈ അവസ്ഥ വളരെക്കാലം തുടരുമ്പോള്‍, തീര്‍ച്ചയായും ഒരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് തിരിച്ച് അറിയുന്നതിന് വേണ്ടി പ്രാഥമിക അടിസ്ഥാന ശ്വാസകോശ പ്രവര്‍ത്തന പരിശോധന-പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റ് (PFT) നടത്തേണ്ടതാണ്. ശ്വാസകോശ ശേഷി അറിയുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട മറ്റ് ലക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിന് വില്ലനായി മാറുന്ന അവസ്ഥയാണ് പലപ്പോഴും നെഞ്ചുവേദന, ശ്വാസംമുട്ടല്‍, ചുമ, രാത്രിയില്‍ ഉറക്കം ഞെട്ടല്‍, കൂര്‍ക്കംവലി, ഇരുകാലുകളുടെയും നീര്‍വീക്കം, ക്ഷീണം തുടങ്ങിയവ.

ഒരിക്കലും മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ അവഗണിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം രോഗത്തിന്റെ പ്രാരംഭ ഘട്ടം അവഗണിക്കുകയോ രോഗനിര്‍ണയം നടത്താതിരിക്കുകയോ ചെയ്താല്‍ ശ്വാസകോശത്തെ മാറ്റാനാവാത്ത ഗുരുതരാവസ്ഥയിലേക്ക് എത്തിക്കും. അതിനാല്‍ അസുഖ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

Related posts