Nammude Arogyam
General

ഡിപ്രഷന്‍ മനസ്സിനെ മാത്രമല്ല ശരീരത്തിനെയും ഗുരുതരമാക്കും

ലോകമെമ്പാടുമുള്ള 264 ദശലക്ഷം ആളുകളെ ബാധിക്കുന്ന ഒരു മാനസിക വൈകല്യമാണ് (ഡിപ്രഷന്‍) വിഷാദം. ഡിപ്രഷന്‍ എന്നത് നമ്മുടെ മനസ്സിനെ ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് വെറും മാനസികാരോഗ്യത്തെ മാത്രം ബാധിക്കുന്നതല്ല. ശാരീരികാരോഗ്യത്തേയും ഇത് ബാധിക്കുന്നുണ്ട്. ഈ രോഗം മനസ്സിനെ മാത്രമല്ല, ശരീരത്തെയും മാറ്റുന്നു. ഇത് ശാരീരിക ആരോഗ്യത്തെ ബാധിക്കുകയും മറ്റ് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. എന്നാല്‍ ഇവ എങ്ങനെ ശരീരത്തിനുള്‍ഭാഗത്തെ ബാധിക്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. നമുക്ക് ചുറ്റുമുള്ള പലരേയും ബാധിക്കുന്നുണ്ട് ഡിപ്രഷന്‍. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന നല്ലൊരു വിഭാഗം ആളുകളും എന്ത് എങ്ങനെ ചെയ്യണം എന്നുള്ളതിനെക്കുറിച്ച് അറിയുന്നില്ല. ശരീരത്തില്‍ ഡിപ്രഷന്‍ ബാധിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാവുന്നതാണ്.

അതികഠിനമായ ഡിപ്രഷന്‍ ബാധിച്ചവരില്‍ പലപ്പോഴും അത് കൂടുതല്‍ അനാരോഗ്യകരമായ വെല്ലുവിളികളിലേക്ക് നയിക്കുന്നുണ്ട്. എന്നാല്‍ വിട്ടുമാറാത്ത വൃക്കരോഗമുള്ളവരെയും അനാരോഗ്യകരമായ വൃക്കകളുള്ളവരെയും വിഷാദം ബാധിക്കുന്നു. ഇത് രോഗത്തിന്റെ വികാസത്തിന് ആക്കം കൂട്ടുന്നു. കിഡ്‌നിയുടെ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് സമ്മര്‍ദ്ദം എത്തുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

നമ്മുടെ തലച്ചോറ് ദഹനനാളവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് വികാരങ്ങളോട് സംവേദനക്ഷമമാണ്, അതുകൊണ്ട് തന്നെ ഡിപ്രഷന്‍ ഉണ്ടാക്കുന്നതിനെ അത് ട്രിഗര്‍ ചെയ്യുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. വിഷാദരോഗം പലപ്പോഴും നമ്മുടെ ദഹന നാളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഇവരില്‍ പലപ്പോഴും കൂടുതല്‍ ദഹനവുമായി ബന്ധപ്പെട്ട അവസ്ഥകളിലേക്ക് നമ്മള്‍ എത്തുന്നു.

പ്രമേഹമെന്ന അവസ്ഥ പലപ്പോഴും നമ്മുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. വിഷാദം, സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിപ്പിക്കുകയും അവ രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്‍ പ്രതിരോധത്തിന്റെയും അളവിനെ ബാധിക്കുകയും ചെയ്യും. പ്രമേഹമുള്ള ആളുകള്‍ക്ക് വിഷാദരോഗത്തിന് കൂടുതല്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇവര്‍ മാനസികാരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

വിഷാദരോഗം അനുഭവിക്കുന്ന ആളുകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും വര്‍ദ്ധിച്ച ഹൃദയമിടിപ്പും അനുഭവപ്പെടാുന്നു. ഇതെല്ലാം ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാം. നമ്മള്‍ നേരത്തെ സൂചിപ്പിച്ച സ്‌ട്രെസ് ഹോര്‍മോണുകളും ഹൃദയത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരില്‍ ഡിപ്രഷന്‍ എന്ന അവസ്ഥ വളരെയധികം അപകടകരമായി മാറുന്നുണ്ട്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ശരീരത്തിലെ രക്തപ്രവാഹം കുറയ്ക്കുന്നു. അവ ചുരുങ്ങുകയും പൊട്ടുകയും ചെയ്യും. ഇത് ധമനികളെ തകരാറിലാക്കുന്നു, അവയ്ക്ക് മതിയായ പോഷകങ്ങളും ഓക്‌സിജനും കോശങ്ങളിലും ടിഷ്യൂകളിലും എത്തിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

ശരീരത്തിൽ ഉണ്ടാകുന്ന വേദനകള്‍ എല്ലായ്‌പ്പോഴും വിഷാദവുമായി ബന്ധപ്പെട്ടിട്ടില്ല. പലപ്പോഴും മോശം അവസ്ഥയും പേശികളുടെ ബലഹീനതയുമാണ് ശരീരത്തിൽ ഉണ്ടാകുന്ന വേദനകള്‍ക്ക് പിന്നിലെ കാരണങ്ങള്‍. എന്നാല്‍ വിഷാദരോഗം, വിട്ടുമാറാത്ത വേദനയ്ക്ക് കാരണമാകുമെന്ന് വിവിധ പഠനങ്ങളിൽ പറയുന്നു. വിഷാദത്തോടുള്ള ശരീരത്തിന്റെ പ്രതികരണമായി ശരീരത്തിൽ വേദനകള്‍ സംഭവിക്കാവുന്നതാണ്.

വിഷാദരോഗം ചുരുങ്ങിയ സമയത്തേക്ക് പലപ്പോഴും ഓര്‍മ്മക്കുറവ് പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നു. ഇത് പലപ്പോഴും ഓര്‍മ്മ നഷ്ടത്തിനും ആശയക്കുഴപ്പത്തിനും ഇടയാക്കുന്നു. ഈ അവസ്ഥ ആളുകളെ കൂടുതല്‍ മറവിയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവരുടെ കഴിവിനെ തടയുകയും ചെയ്യുന്നു. ഇതിന് ‘ടെന്‍ഷന്‍ തലവേദന’ എന്ന് വിളിക്കപ്പെടുന്ന ഒരു വിട്ടുമാറാത്ത തലവേദനയും ഉണ്ടാകുന്നു. പ്രധാനമായും പുരികങ്ങള്‍ക്ക് ചുറ്റുമുള്ള നേരിയ സ്പന്ദനങ്ങളുടെ രൂപത്തിലാണ് ഇത് വരുന്നത്.

ജീവിതത്തില്‍ ഡിപ്രഷനുള്ള പങ്ക് നിസ്സാരമല്ല. ഒരു മോശം മാനസികാവസ്ഥ എല്ലാവര്‍ക്കും സംഭവിക്കാം. എന്നാല്‍ അതില്‍ നിന്ന് കരകയറുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ഒരിക്കലും ഡിപ്രഷന്‍ പോലുള്ള അവസ്ഥകള്‍ അര്‍ത്ഥമാക്കുന്നത് ഒരു മാനസിക വൈകല്യത്തെയല്ല. വിഷാദരോഗ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഇത് അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.

Related posts