Nammude Arogyam
General

നടത്തം കൊണ്ട് മാത്രം ഭാരം കുറയുമോ?

ഒന്നിലധികം ആരോഗ്യ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു വിനോദ പ്രവർത്തനമാണ് നടത്തം. ദിവസവും കുറച്ച് ദൂരമെങ്കിലും നടക്കുകയാണെങ്കിൽ, ഭാരം കുറയ്ക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗമില്ലെന്നാണ് ഒരു പഠനം പറയുന്നത്. ദൈനംദിന നടത്തത്തിന്റെ എണ്ണം വര്‍ധിപ്പിച്ചാല്‍ പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കാനും മരണനിരക്ക് കുറയ്ക്കാനും സഹായിക്കുമെന്ന് ഒരു പഠനം കണ്ടെത്തിയിരിക്കുകയാണ്. വ്യായാമം ചെയ്യുമ്പോള്‍ സമയത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഉപയോഗിക്കുന്നത്. കൂടാതെ വര്‍ക്കൗട്ട് ചെയ്യുന്ന സമയത്തും ഒരു ചെറിയം ഊര്‍ജം മാത്രമാണ് ഉപയോഗിക്കുന്നത്.

നടക്കുമ്പോൾ ശരീരത്തിന് പലവിധ ആരോഗ്യ ഗുണങ്ങളും ഉണ്ടാകുന്നുണ്ട്. ഹൃദയം വേഗം കൂട്ടുന്നു. മസ്‌തിഷ്‌കമടക്കം എല്ലാ അവയവങ്ങളിലേക്കും വേഗം രക്‌തമെത്തുന്നു, ഓക്‌സിജൻ. പേശികളെയും അസ്‌ഥികളെയും ബലപ്പെടുത്തുന്നു. ഓർമയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗമായ ഹിപ്പോകാംപസിനു നല്ലതാണ്. അതായത് പതിവായി നടക്കുന്നവർ മറവി രോഗത്തിൽ നിന്ന് അകന്നു പോകുന്നു. രക്‌തസമ്മർദവും ടൈപ്പ് രണ്ട് പ്രമേഹവും അടക്കമുള്ള രോഗങ്ങളെയും പ്രതിരോധിക്കുന്നു. കൂടാതെ നിലവിലുള്ള ജീവിതശൈലീരോഗങ്ങളെയും നിയന്ത്രിക്കുന്നു.

ഒരു ദിവസം മുഴുവന്‍ നടക്കുന്നത് കൂടുതല്‍ കലോറി നശിപ്പിക്കാന്‍ സഹായിക്കുന്നു. അങ്ങനെയാകുമ്പോള്‍ ആഴ്ചയിലെ 7 ദിവസത്തെ കാലയളവില്‍ ഇത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക. വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ഇല്ലാതാകുന്നതിനെക്കാള്‍ കൂടുതല്‍ കലോറിയാണ് നടക്കുമ്പോള്‍ കളയുന്നത്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന നടത്തം ഉപയോഗിച്ച് ദിവസം മുഴുവന്‍ കൂടുതല്‍ കലോറി ഇല്ലാതാക്കാന്‍ കഴിയുന്ന ചില എളുപ്പ വഴികള്‍ ഉണ്ട്.

നടക്കാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കരുത്. എപ്പോഴും ഒരാള്‍ക്ക് എങ്ങനെ നടക്കാന്‍ കഴിയും എന്നായിരിക്കും ആലോചിക്കുന്നത്. ഫോണില്‍ സംസാരിക്കുമ്പോള്‍ നടക്കാന്‍ ശ്രമിക്കുക, ഓഫീസ് അല്ലെങ്കില്‍ കടകളില്‍ നിന്ന് കുറച്ച് ദൂരത്തില്‍ വാഹനം നിര്‍ത്തിയ ശേഷം നടന്ന് പോകാന്‍ ശ്രമിക്കുക, ഭക്ഷണം കഴിഞ്ഞ് 10 മിനിറ്റ് നടക്കുക തുടങ്ങിയവ പരീക്ഷിക്കാവുന്നതാണ്. അതുപോലെ ഒരു സ്ഥലത്ത് നിന്ന് കുറച്ച് അധികം സാധനം അടുത്ത ഒരു സ്ഥലത്തേക്ക് മാറ്റണമെങ്കില്‍ ഓരോന്ന് ഓരോന്നായി മാറ്റാന്‍ ശ്രമിക്കുക അപ്പോള്‍ നടത്തം കൂട്ടാന്‍ സാധിക്കും.

ഒരു പോയിന്റില്‍ നിന്ന് മറ്റൊരു പോയിന്റിലേക്ക് എത്തുമ്പോള്‍ വിശ്രമിക്കാന്‍ ശ്രമിക്കാതെ പരാമവധി പ്രയത്‌നത്തിന്റെ 60%ത്തില്‍ കൂടുതല്‍ നടക്കാന്‍ ശ്രമിക്കുക. ഒരു ദിവസം കുറയ്‌ക്കേണ്ട കലോറിയുടെ അളവ് വര്‍ധിപ്പിക്കാന്‍ നടത്തത്തിന് കഴിയും. ദിവസവും നിശ്ചിത അളവില്‍ കലോറി കുറച്ചാല്‍ മാത്രമേ അമിതഭാരം കുറയ്ക്കാന്‍ കഴിയൂ. ഭക്ഷണക്രമം നിരീക്ഷിക്കാന്‍ തുടങ്ങിയാല്‍ മാത്രമേ ഇത് അറിയാന്‍ സാധിക്കൂ.

ശരീരം ഗുരുത്വാകര്‍ഷണത്തിനെതിരെ എത്രത്തോളം പ്രയത്‌നിക്കുന്നുവോ അത്രയധികം കഠിനമായി പരിശ്രമിക്കേണ്ടി വരും. അതുവഴി ചെറിയ കാലയളവില്‍ കൂടുതല്‍ കലോറി ഇല്ലാതാക്കാന്‍ സാധിക്കും. ഭക്ഷണക്രമത്തില്‍ ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയവ ഉള്‍പ്പെടുത്തുക. കലോറി കുറഞ്ഞ മാംസം, പഴങ്ങള്‍, പച്ചക്കറികള്‍, മുതലായവ കഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

എല്ലാ കാര്യങ്ങളും ട്രാക്ക് ചെയ്താല്‍ മാത്രമേ മെച്ചപ്പെടുത്താന്‍ കഴിയൂ. ഉദ്ദാഹരണത്തിന് സ്വയം ട്രാക്ക് ചെയ്യുകയും ഒരു ദിവസം 5000 ചുവടുകള്‍ നടക്കുന്നുണ്ടെന്ന് കണ്ടെത്തുകയും ചെയ്താല്‍ അത് പിന്നീടുള്ള ദിവസങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. കൃത്യമായ ലക്ഷ്യം വച്ച് നടക്കുക. കാലക്രമേണ മുന്‍പത്തെ ആഴ്ചയില്‍ നടന്നതിനേക്കാള്‍ കൂടുതല്‍ അടുത്ത ആഴ്ചയില്‍ നടക്കുകയും ചുവടുകളുടെ എണ്ണം ക്രമേണ വര്‍ധിപ്പിക്കുകയും വേണം.

ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും നടക്കുന്നത് 5 മുതൽ 7 കിലോ വരെ ശരീരഭാരം ഒരു മാസം കൊണ്ട് കുറയ്ക്കാൻ സഹായിക്കും. അതിനാൽ നടത്തം ജീവിതശൈലിയുടെ ഭാഗമായി കൂടെ കൂട്ടുക.

Related posts