Nammude Arogyam
General

ആവി പിടിക്കുന്നത് വഴി രോഗം പൂർണ്ണമായും ഇല്ലാതാകുമോ? is steam inhalation good for patients

ആവി പിടിക്കുന്നതിനെ സ്റ്റീം തെറാപ്പി എന്നും വിളിക്കാം. വെള്ളത്തിന്റെ ആവി ശ്വസിക്കുന്നത് ഉൾപ്പെടുന്ന രീതിയാണ് ഇത്. നാസികാദ്വാരം, തൊണ്ട, ശ്വാസകോശം എന്നിവയിലെ കഫം അയഞ്ഞതാക്കുവാൻ ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു ഫലപ്രദമായി പ്രവർത്തിക്കുമെന്ന് കരുതപ്പെടുന്നു. ഇത് മൂക്കിൻ കുഴലിന്റെ ഭാഗങ്ങളിലെ വീർത്ത രക്തക്കുഴലുകളുടെ ലക്ഷണങ്ങളെ ഒഴിവാക്കും.

ആവി പിടിക്കുന്നത് ജലദോഷം അല്ലെങ്കിൽ പനി പോലുള്ള ഒരു അണുബാധയെ സുഖപ്പെടുത്തുന്നില്ലെങ്കിലും, ശരീരം അതിനെതിരെ പോരാടുന്നതിന് ആവി പിടിക്കുന്നത് സഹായിക്കും. ഏതൊരു വീട്ടുവൈദ്യവും പോലെ, ശരിയായ രീതിയിൽ ഇത് ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

സൈനസുകളുടെ രക്തക്കുഴലുകളിലെ വീക്കം മൂലമാണ് കഫം ഉണ്ടാകുന്നത്. ജലദോഷം അല്ലെങ്കിൽ സൈനസ് അണുബാധ പോലുള്ള ഗുരുതരമായ ശ്വാസകോശ അണുബാധ കാരണം രക്തക്കുഴലുകൾ പ്രകോപിതമാകും. നനവുള്ളതും ചൂടുള്ളതുമായ നീരാവി ശ്വസിക്കുന്നതിന്റെ പ്രധാന ഗുണം നാസികാദ്വാരം തുറക്കുവാനും വീർത്ത രക്തക്കുഴലുകലുകളുടെ അസ്വസ്ഥത അകറ്റുവാനും സഹായിക്കുന്നു എന്നതാണ്. ഈർപ്പം സൈനസുകളിലെ കഫം നേർത്തതാക്കാൻ സഹായിക്കും, ഇത് കൂടുതൽ എളുപ്പത്തിൽ കഫത്തിനെ ശരീരത്തിൽ നിന്ന് നീക്കാൻ അനുവദിക്കുന്നു. ഇത് ചുരുങ്ങിയ സമയമെങ്കിലും ശ്വസനം സാധാരണ നിലയിലേക്ക് മടങ്ങാൻ ഉപകാരപ്പെടുന്നു.

ആവി പിടിക്കുന്നത് ഈ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകും.

* ജലദോഷം

* പനി (ഇൻഫ്ലുവൻസ)

* സൈനസ് അണുബാധ ( സൈനസൈറ്റിസ്)

* ബ്രോങ്കൈറ്റിസ്

* മൂക്കിലെ അലർജികൾ

ജലദോഷം, മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവയിൽ നിന്ന് ആവി പിടിക്കുന്നത് വേഗം ആശ്വാസം നൽകുമെങ്കിലും, ഇത് അണുബാധയെ വേഗത്തിൽ അകറ്റില്ല. ആവി പിടിക്കുന്നത് യഥാർത്ഥത്തിൽ അണുബാധയ്ക്ക് കാരണമായ വൈറസിനെ കൊല്ലില്ല. ശരീരം ജലദോഷത്തെ നേരിടുന്നതിനനുസരിച്ച് ആവി ശ്വസിക്കുന്നത് അൽപ്പം സുഖം പകരും എന്നു മാത്രം.

ആവി പിടിക്കുന്നത് ഇനി പറയുന്ന പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കും.

* തലവേദന

* അടഞ്ഞ മൂക്ക്

* തൊണ്ടയിലെ അസ്വസ്ഥത

* ശ്വാസതടസ്സം മൂലമുണ്ടാകുന്ന ശ്വസന പ്രശ്നങ്ങൾ

* വരണ്ടതോ പ്രകോപിതമോ ആയ മൂക്ക്

* ചുമ

ഓരോ തവണ 10 മുതൽ 15 മിനിറ്റിൽ കൂടുതൽ ആവി പിടിക്കരുത്. എന്നിരുന്നാലും, രോഗലക്ഷണങ്ങളുണ്ടെങ്കിൽ പ്രതിദിനം രണ്ടോ, മൂന്നോ തവണ ആവി പിടിക്കുന്നത് ആവർത്തിക്കാം.

ഒരു ഇലക്ട്രിക് സ്റ്റീം ഇൻഹേലർ ( വേപ്പോറൈസർ എന്നും വിളിക്കുന്നു) ഓൺലൈനിലോ ഒരു മരുന്നു കടയിൽ നിന്നോ വാങ്ങാം. വൈദ്യുതി ഉപയോഗിച്ചാണ് മെഷീനിൽ നിന്ന് അതിനുള്ളിലെ വെള്ളത്തെ ബാഷ്പീകരിച്ച് ആവി പുറത്തേക്ക് വിടുന്നത്. ചില വേപ്പോറൈസറുകളിൽ വായയ്ക്കും മൂക്കിനും യോജിക്കുന്ന ഒരു മാസ്കും ഘടിപ്പിച്ചിട്ടുണ്ടാകാറുണ്ട്.

വേപ്പോറൈസറുകൾ അണുക്കൾ കാരണം വേഗത്തിൽ അഴുക്ക് നിറഞ്ഞതാവും. അതിനാൽ ബാക്ടീരിയ, ഫംഗസ് വളർച്ച തടയുന്നതിന് ഇത് പലപ്പോഴും കഴുകേണ്ടതുണ്ട്. ഇത് ഉപയോഗിക്കുന്നതിന് മുൻപായി എപ്പോഴും അതിന്റെ ബക്കറ്റ്, ഫിൽട്ടർ സിസ്റ്റം എന്നിവ കഴുകുക.

ശരിയായി ചെയ്താൽ ആവി ശ്വസിക്കുന്നത് സുരക്ഷിതമായ ഒരു വീട്ടുവൈദ്യമായി കണക്കാക്കപ്പെടുന്നു, എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ മനപ്പൂർവ്വം അപകടം വിളിച്ചുവരുത്താനും സാധ്യതയുണ്ട്.

ചൂടുവെള്ളത്തിൽ നിന്ന് ശരിയായ അകലം പാലിച്ചില്ലെങ്കിൽ പൊള്ളൽ ഏൽക്കാൻ വരെ സാധ്യതയുണ്ട്.

പൊള്ളൽ ഒഴിവാക്കാൻ:

* ചൂടുവെള്ളത്തിന്റെ പാത്രം ഉറപ്പുള്ള പ്രതലത്തിലാണെന്നും ദേഹത്ത് തട്ടാൻ കഴിയില്ലെന്നും ഉറപ്പാക്കുക.

* പാത്രത്തിൽ കുലുക്കുകയോ ചായ്ക്കുകയോ ചെയ്യരുത്.

* കണ്ണുകളിൽ ആവി ഏൽക്കുന്നത് ഒഴിവാക്കുക. കണ്ണുകൾ അടച്ച് വേണം ആവി പിടിക്കുവാൻ.

* ചൂടുവെള്ളത്തിന്റെ പാത്രം കുട്ടികളുടെയോ വളർത്തുമൃഗങ്ങളുടെയോ അകലത്തിൽ വയ്ക്കാതെ സൂക്ഷിക്കുക.

ഓൺലൈനിലോ കടകളിൽ നിന്നോ വാങ്ങാൻ കഴിയുന്ന സ്റ്റീമർ പോലെയുള്ള ആവി പിടിക്കുന്ന ഉപകരണങ്ങൾ പൊതുവെ സുരക്ഷിതമാണ്. കാരണം, ഇതിൽ നിന്ന് ചൂടുള്ള വെള്ളത്തിന് പുറത്തേക്ക് എളുപ്പത്തിൽ ഒഴുകാൻ കഴിയില്ല.

ജലദോഷമോ പനിയോ ഉള്ളപ്പോൾ മൂക്കൊലിപ്പ്, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ കുറയ്ക്കുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗ്ഗം മാത്രമാണ് ആവി പിടിക്കുക എന്നത്. പക്ഷേ ഇത് യഥാർത്ഥത്തിൽ അണുബാധയെ സുഖപ്പെടുത്തുകയില്ല. രോഗ ലക്ഷണങ്ങളുണ്ടാക്കുന്ന വൈറസിനെ അകറ്റുന്നതിനായി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി അപ്പോഴും ജോലിയുടെ ഭൂരിഭാഗവും ചെയ്യുന്നുണ്ടാവും.

പല വീട്ടുവൈദ്യങ്ങളും പോലെ, ഒരു വ്യക്തിക്ക് വേണ്ടി പ്രവർത്തിക്കുന്നവ ചിലപ്പോൾ മറ്റൊരാൾക്ക് പ്രവർത്തിച്ചേക്കില്ല എന്ന കാര്യം ഓർമ്മിക്കുക ആവി പിടിക്കുന്ന സമയത്ത് എന്തെങ്കിലും അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടുകയാണെങ്കിൽ, അത് ഉപയോഗിക്കുന്നത് നിർത്തി രോഗ ലക്ഷണങ്ങളെ ലഘൂകരിക്കാൻ മറ്റ് വഴികൾ നോക്കുക. ഒരാഴ്ചയിലധികം അസുഖം അനുഭവപ്പെടുകയോ കഠിനമായ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിലോ, ഉടൻ തന്നെ ഒരു ഡോക്ടറുമായി കൂടിക്കാഴ്‌ച നടത്തുക.

Related posts