പ്രസവം ഒരു അത്ഭുതകരമായ, എന്നാൽ കഠിനമായ പ്രക്രിയയാണ്. ചിലപ്പോൾ, കുഞ്ഞിന്റെ ജനന പ്രക്രിയയിൽ കുഞ്ഞ് താഴേക്ക് വരുന്നതിൽ പ്രയാസമുണ്ടായാൽ, ഡോക്ടർമാർ പ്രസവ സഹായത്തിനായി ഒരു പ്രത്യേക തന്ത്രം ഉപയോഗിക്കുന്നു – അത് ഗർഭാശയത്തിനു പുറത്ത് നിന്നും സമ്മർദം നൽകൽ (Applying pressure to the uterine area) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് പൊതുവേ വളരെ അപൂർവമായാണ് ഉപയോഗിക്കാറുള്ളത്, എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത് പ്രസവത്തെ എളുപ്പമാക്കാൻ ഉപകാരപ്പെടാം.
ഗർഭാശയ ഭാഗത്ത് സമ്മർദം നൽകൽ എന്നത്, അമ്മയുടെ വയറിന്റെ മുകളിൽ (ഗർഭാശയത്തിന്റെ) താഴ് ഭാഗത്തേക്കുള്ള സാവധാനം സ്ഥിരമായ സമ്മർദ്ദം നൽകുന്നതാണ്. ഇത് ഡോക്ടർ അല്ലെങ്കിൽ മിട്വൈഫ് നിർവഹിക്കുമ്പോൾ, അമ്മയുടെ ഗർഭാശയ കോണ്ട്രാക്ഷൻസി(ചുരുങ്ങൽ)നും സഹായകമാകുകയും പ്രസവത്തിനു സഹായകമാകുകയും ചെയ്യുന്നു. ഇങ്ങനെ സമ്മർദ്ദം നൽകുന്നത് കൊണ്ട് ചില സാഹചര്യങ്ങളിൽ കുഞ്ഞിന്റെ ജനന പ്രക്രിയ എളുപ്പമാക്കാനും , പ്രസവം നീണ്ടുപോകുന്നത് തടയാനും , അടിയന്തര സാഹചര്യങ്ങളിലും കുഞ്ഞിനെ സുരക്ഷിതമായി പുറത്തിറക്കാനും സഹായിക്കുന്നു.
എന്താണ് ഇത്തരത്തിൽ പുറത്ത് നിന്നും സമ്മർദ്ദം കൊടുക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങൽ എന്ന് പരിശോധിക്കാം. അമ്മയ്ക്ക് ശെരിയായ രീതിയിൽ കുഞ്ഞിനെ പുഷ് ചെയ്യാൻ കഴിയാതിരിക്കുമ്പോഴും, അമ്മ അമിതമായ ക്ഷീണം നേരിടുമ്പോൾ , കുഞ്ഞിന്റെ ഹൃദയമിടിപ്പ് കൃത്യമായ രീതിയിൽ അല്ലെങ്കിൽ പെട്ടന്ന് ജനനം നടത്തുവാൻ, കുഞ്ഞിന്റെ തല / ശരീരം ശരിയായ ദിശയിലല്ലെങ്കിലും അമ്മയ്ക്കും കുഞ്ഞിനും ഒരു സഹായത്തിനായി ഇത്തരത്തിൽ പുറത്ത് നിന്ന് ഒരു പുഷ് നൽകും.
ഇത്തരത്തിൽ ഒരു സമ്മർദ്ദം നൽകുന്നത് കൊണ്ട് കുഞ്ഞിന്റെ ജനനം വൈകുന്നത് തടയാൻ സഹായിക്കുകയും, അമ്മയ്ക്ക് ഒരു ശാരീരികമായ ഒരു സഹായം ലഭിക്കുകയും, വാക്വം അല്ലെങ്കിൽ ഫോഴ്‌സെപ്സ് പോലുള്ള അധിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പ്രസവരീതി ഒഴിവാക്കാൻ സാധിക്കുകയും ചെയ്യുന്നു. പരിചയസമ്പന്നരായ ഡോക്ടർമാരും മിട്വൈഫുകളും മാത്രമേ ഇത്തരത്തിൽ പുറത്ത് നിന്നുള്ള സമ്മർദ്ദം പോലുള്ളവ ചെയ്യാവൂ. കുഞ്ഞിന്റെ സ്ഥാനവും(position) ജനന സാഹചര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടെങ്കിൽ മാത്രമാണ് ഇത്തരം സഹായങ്ങൾ ഫലവത്താവൂ..
സുരക്ഷിത പ്രസവത്തിനായി ഏറ്റവും മികച്ച പിന്തുണ ഉറപ്പാക്കുക, കാരണം ഓരോ കുഞ്ഞിന്റെയും പിറവിയ്ക്ക് സ്നേഹം നിറഞ്ഞ ഒരു തുടക്കം നൽകേണ്ടതുണ്ട്.
!