Nammude Arogyam
General

ഗർഭിണികൾ ഇളനീർ കുടിക്കുന്നത് പതിവാക്കിയാൽ.. (Can pregnant lady drink coconut water daily..)

ഗർഭിണികൾ ഇളനീർ കുടിക്കുന്നത് പതിവാക്കിയാൽ.. (Can pregnant lady drink coconut water daily..)

പലപ്പോഴും ആരോഗ്യത്തേക്കാള്‍ പ്രാധാന്യം കുഞ്ഞിന്റെ ആരോഗ്യത്തിനാണ് ഗര്‍ഭകാലത്ത് നല്‍കേണ്ടത്. എന്നാല്‍ മാത്രമേ അത് അമ്മക്കും കുഞ്ഞിനും ഒരു പോലെ ഗുണകരമാവുന്നുള്ളൂ. കുഞ്ഞിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കുന്ന അമ്മമാര്‍ക്ക് പലപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടവര്‍ തന്നെയാണ് ഗര്‍ഭിണികള്‍. അതുകൊണ്ട് തന്നെ ഓരോന്നു കഴിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. പ്രകൃതി കനിഞ്ഞു നല്‍കിയ പാനീയമാണ് ഇളനീര്‍. യാതൊരു വിധ ദോഷഫലങ്ങളുമില്ലാത്ത, മായത്തെ പേടിക്കാതെ ധൈര്യമായി കുടിക്കാവുന്ന പാനീയം. നമ്മുടെ നാട്ടില്‍ വേനല്‍ക്കാലത്താണ് ഇളനീര്‍ കച്ചവടം പൊടിപൊടിക്കുന്നത്. ദാഹത്തിന് മാത്രമല്ല മറ്റ് പല ഔഷധഗുണങ്ങളും ഇളനീരിനുണ്ട്. ഗര്‍ഭിണികള്‍ക്ക് ഏറ്റവും അനുയോജ്യമായ പാനീയമാണ് ഇളനീര്‍.

ഗർഭിണികൾ ഇളനീർ കുടിക്കുന്നത് പതിവാക്കിയാൽ.. (Can pregnant lady drink coconut water daily..)

ഇളനീരില്‍ ഇലക്ട്രോലൈറ്റുകള്‍, ക്ലോറൈഡ്, കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം, റൈബോഫ്ലേവിന്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരേ ഇലക്ട്രോലൈറ്റ് ബോഡിയുള്ള ഇലക്ട്രോലൈറ്റ്, ഒരു പ്രകൃതിദത്ത മിനറല്‍ സമ്പുഷ്ടമായ ഐസോട്ടോണിക് എന്നിവയാല്‍ ശരീരത്തിന് ജലാംശം വീണ്ടെടുക്കുന്നതിനും കരുത്ത് നേടുന്നതിനും ഇളനീര് ഏറെ ഫലപ്രദമാണ്.

ഗർഭിണികൾ ഇളനീർ കുടിക്കുന്നത് പതിവാക്കിയാൽ.. (Can pregnant lady drink coconut water daily..)

ഗര്‍ഭിണികള്‍ക്ക് മറ്റുള്ളവര്‍ കുടിക്കുന്നതിനേക്കാള്‍ വെള്ളം ആവശ്യമാണ്. ഗര്‍ഭകാലത്ത് നിര്‍ജ്ജലീകരണം സംഭവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. തലവേദന, പേശിവലിവ്, നീര്‍ക്കെട്ട് തുടങ്ങി അകാലപ്രസവം നടക്കാനിടയാക്കുന്ന സങ്കോചങ്ങള്‍ വരെ സംഭവിക്കാം. മൂത്രം വര്‍ദ്ധിപ്പിക്കാനുപകരിക്കുന്ന ഒരു പ്രകൃതിദത്ത ഡൈയൂററ്റിക്കാണ് ഇളനീര്. ഇത് മൂത്രനാളിയെ ശുദ്ധീകരിക്കുകയും ചെയ്യും. ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളി ഗര്‍ഭിണികളില്‍ സാധാരണമായി കാണപ്പെടുന്ന മുത്രാശയ അണുബാധയില്‍ നിന്ന് സംരക്ഷിക്കാന്‍ ഇളനീര്‍ സഹായിക്കും.

ഗർഭിണികൾ ഇളനീർ കുടിക്കുന്നത് പതിവാക്കിയാൽ.. (Can pregnant lady drink coconut water daily..)

രോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് അടങ്ങിയതാണ് ഇളനീര്‍. മുലപ്പാലില്‍ കാണുന്ന അതേ ലോറിക് ആസിഡ് തന്നെയാണ് ഇളനീരിലും കാണുന്നത്. ആന്‍റിഫംഗല്‍, ആന്‍റിവൈറല്‍, ആന്‍റിബാക്ടീരിയല്‍ കഴിവുകളുള്ള ലോറിക് ആസിഡ് വൈറസുകളില്‍ നിന്ന് സംരക്ഷിക്കും. ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് ഇളനീര്‍. ഗര്‍ഭകാലത്ത് പ്ലാസന്റ ഉത്പാദിപ്പിക്കുന്ന പ്രോജെസ്റ്റീറോണ്‍ ഹോര്‍മോണ്‍ ഗ്യാസ്ട്രിക് പേശിയുടെ ചലനം മന്ദീഭവിപ്പിക്കുകയും അതു വഴി ദഹനം കുറയുകയും ചെയ്യും. ഇളനീരിന് ദഹനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കാനാകും.

ഗർഭിണികൾ ഇളനീർ കുടിക്കുന്നത് പതിവാക്കിയാൽ.. (Can pregnant lady drink coconut water daily..)

ഇളനീരില്‍ കൊഴുപ്പോ കൊളസ്ട്രോളോ ഇല്ല. ഇളനീര് ശരീരത്തിലെ നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്. ഇളനീര്‍ കുടിക്കുന്നത് പൊട്ടാസ്യം, മഗ്നേഷ്യം, ലോറിക് ആസിഡ് എന്നിവയുടെ തോത് വര്‍ദ്ധിപ്പിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിക്കുന്നു. നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കുകയും ചീത്ത കൊളസ്ട്രോളിനെതിരെ പൊരുതുകയും ചെയ്യുന്നു. കൊഴുപ്പ് രഹിതവും ചെറിയ കലോറിയുള്ളതുമായ പാനീയമാണ് ഇളനീര്‍. ഗര്‍ഭകാലത്ത് ശരീരഭാരം കൂടുക സ്വഭാവികമാണ്. ഇളനീര്‍ കുടിക്കുന്നത് കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുന്നു. കുഞ്ഞിന്റെ വളര്‍ച്ചക്കും ഇളനീര്‍ നല്ലതാണ്.

Related posts