Nammude Arogyam
General

തണുപ്പുകാലത്ത് മുലയൂട്ടുന്ന അമ്മമാർക്ക് ഈ 7 കാര്യങ്ങൾ നിർബന്ധമായും അറിയണം! Breastfeeding mothers must know these 7 things during winter!

ഹേയ് മമ്മീസ്,

തണുപ്പുകാലം തുടങ്ങിയതോടെ, ഒരുവശത്ത് ബേബിയെ ചൂടോടെ ചേർത്ത് പിടിക്കുന്ന സുഖം! മറുവശത്ത്, ഈ തണുപ്പിൽ നമ്മുടെ ആരോഗ്യവും കുഞ്ഞിൻ്റെ ആരോഗ്യവും എങ്ങനെ സംരക്ഷിക്കും എന്ന ആശങ്കയും.

മുലയൂട്ടുന്ന അമ്മമാർ ശൈത്യകാലത്ത് നിർബന്ധമായും ശ്രദ്ധിച്ചിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഈ ചെക്ക്‌ലിസ്റ്റ് നിങ്ങളുടെ വിന്റർ ജേർണി എളുപ്പമാക്കും! 👇

മുലപ്പാൽ വർദ്ധിപ്പിക്കാൻ “വെള്ളം കുടി” മുടക്കരുത്

മുലയൂട്ടുന്ന അമ്മമാർക്ക് ശരീരത്തിൽ എപ്പോഴും ജലാംശം (Hydration) ആവശ്യമാണ്. പാലുൽപാദനം സുഗമമാക്കാൻ ഇത് അത്യാവശ്യമാണ്. തണുപ്പായതുകൊണ്ട് ദാഹം കുറഞ്ഞാലും വെള്ളം കുടിക്കുന്നത് കുറയ്ക്കരുത്. തണുത്ത വെള്ളത്തിനു പകരം ഇളം ചൂടുള്ള വെള്ളം, ചൂടുള്ള സൂപ്പുകൾ, ജീരകവെള്ളം, നാരങ്ങാ വെള്ളം, അല്ലെങ്കിൽ ബ്രെസ്റ്റ്ഫീഡിംഗ് ടീ എന്നിവ ധാരാളമായി ഉപയോഗിക്കുക.

പ്രതിരോധശേഷി, ഇരട്ടി ശക്തിയിൽ

നിങ്ങളുടെ പ്രതിരോധശേഷി കുറഞ്ഞാൽ പെട്ടെന്ന് അസുഖം വരാനും, അത് മുലപ്പാൽ വഴി കുഞ്ഞിലേക്ക് എത്താനും സാധ്യതയുണ്ട്. വിറ്റാമിൻ സി, ഡി എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഇലക്കറികൾ, പച്ചക്കറികൾ, നട്സുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കുഞ്ഞിൻ്റെ കാര്യങ്ങൾക്കിടയിലും, കിട്ടുന്ന സമയത്ത് പരമാവധി ഉറങ്ങാൻ ശ്രമിക്കുക.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം

സ്കിൻ കെയർ: വിണ്ടുകീറുന്ന നിപ്പിളുകൾക്ക് ആശ്വാസം

തണുപ്പുകാലത്ത് ചർമ്മം വരണ്ടുപോകുന്നത് പോലെ, ചില അമ്മമാർക്ക് നിപ്പിളുകൾ വിണ്ടുകീറാനും (Cracked Nipples) വേദന കൂടാനും സാധ്യതയുണ്ട്. ഓരോ തവണ പാൽ കൊടുത്ത ശേഷവും ഡോക്ടർ നിർദ്ദേശിക്കുന്ന ലാനോലിൻ ക്രീമുകളോ അല്ലെങ്കിൽ ശുദ്ധമായ വെളിച്ചെണ്ണയോ ഉപയോഗിക്കുക. പാൽ കൊടുക്കുന്നതിന് മുൻപ് ഇത് തുടച്ചുമാറ്റാൻ ശ്രദ്ധിക്കുക.

ബേബിയെയും അമ്മയെയും ‘ചൂട്’ നിലനിർത്തുക

മുലയൂട്ടുമ്പോൾ അമ്മയുടെ ശരീരം തണുക്കാതെ നോക്കണം. തണുപ്പടിച്ചാൽ പാൽ ചുരത്തുന്നത് കുറഞ്ഞേക്കാം. പാൽ കൊടുക്കുന്നതിന് മുൻപ് റൂം ചെറുതായി ചൂടാക്കുക. മുലയൂട്ടുമ്പോൾ കഴുത്ത്, നെഞ്ച്, പാദങ്ങൾ എന്നിവ പൂർണ്ണമായും മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക. ബേബിക്കും ആവശ്യത്തിന് ലെയറുകളുള്ള കോട്ടൺ വസ്ത്രങ്ങൾ നൽകുക.

രോഗാണുക്കളെ അകറ്റാൻ ‘ശുചിത്വം’

തണുപ്പിൽ രോഗാണുക്കൾ പെട്ടെന്ന് പടരും. കുഞ്ഞ് കൈകൾ വായിലിടുന്നതും മുലയൂട്ടുന്നതും കാരണം ശുചിത്വം ഈ സമയത്ത് പ്രധാനമാണ്. മുലയൂട്ടുന്നതിന് മുൻപും ശേഷവും കൈകൾ നന്നായി കഴുകുക. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താൽ ബേബിയുടെ അടുത്തേക്ക് പോകുന്നതിന് മുൻപ് മുഖം മറയ്ക്കുക.

വിന്റർ ബേബി ബ്ലൂസ് ഒഴിവാക്കാൻ ലഘു വ്യായാമം

തണുപ്പും സൂര്യപ്രകാശത്തിൻ്റെ കുറവും കാരണം ചില അമ്മമാർക്ക് ചെറിയ വിഷാദമോ (Baby Blues) മാനസിക ബുദ്ധിമുട്ടുകളോ ഉണ്ടാകാം. ദിവസവും വീടിനുള്ളിൽ ലഘുവായ വ്യായാമം ചെയ്യുക. തണുപ്പ് മാറുമ്പോൾ ഇളം വെയിൽ ഏൽക്കുന്നത് മാനസികോല്ലാസം നൽകാൻ സഹായിക്കും. സുഹൃത്തുക്കളോടും പങ്കാളിയോടും കാര്യങ്ങൾ സംസാരിക്കുന്നത് നല്ലതാണ്.

സ്തനവീക്കം/മാസ്റ്റിറ്റിസ് (Mastitis) ശ്രദ്ധിക്കുക

തണുപ്പുകാലത്ത് മുലപ്പാൽ കെട്ടിനിൽക്കാനുള്ള സാധ്യതയുണ്ട്. ഇത് മാസ്റ്റിറ്റിസ് (സ്തനത്തിൽ വീക്കം) പോലുള്ള വേദനയുള്ള അവസ്ഥയിലേക്ക് നയിക്കാം. കൃത്യമായ ഇടവേളകളിൽ പാൽ കൊടുക്കുകയോ പമ്പ് ചെയ്യുകയോ ചെയ്യുക. വേദനയോ, ചുവന്ന പാടുകളോ, പനിയോ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക.

Related posts