ഗർഭകാലത്ത് ഗർഭിണിയെ പലതരം ആരോഗ്യ പ്രശ്നങ്ങൾ അലട്ടാറുണ്ട്. പലപ്പോഴും ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ അമ്മയെ മാത്രമല്ല, കുഞ്ഞിനെയും ബാധിക്കാറുണ്ട്. ഗര്‍ഭകാല പ്രമേഹം, ഗര്‍ഭകാല ബിപി എന്നിവയെല്ലാം ഇതില്‍ വരുന്നു. ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കും കൂടുതല്‍ രക്തസമ്മര്‍ദമുണ്ടാകുന്നത് സാധാരണയാണ്. ഇത് ഏറെ ശ്രദ്ധിയ്‌ക്കേണ്ട ഒരു പ്രശ്‌നം കൂടിയാണ്. കാരണം ഗര്‍ഭകാല ബിപി അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ അപകടമാകാന്‍ സാധ്യതയുണ്ട്.
ഗർഭകാലത്ത് ഉണ്ടാകുന്ന ഉയർന്ന ബിപിയെ ഗർഭകാലത്തെയും, ഗർഭധാരണത്തിന്റെ ആഴ്ചയെയും അടിസ്ഥാനമാക്കി മൂന്ന് വ്യത്യസ്ത തരങ്ങളായി തിരിച്ചിട്ടുണ്ട്.
1.ക്രോണിക് ഹൈപ്പർടെൻഷൻ-ഗർഭിണിയായതിന് ശേഷമുള്ള ആദ്യ 20 ആഴ്ചകളിലാണ് ഇത് ഉണ്ടാകുന്നത്. ഇതിന് സാധാരണയായി രോഗലക്ഷണങ്ങളില്ലാത്തതിനാൽ എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയും.
2.ജെസ്റ്റേഷണല്‍ ഹൈപ്പര്‍ ടെന്‍ഷന്‍-ഗർഭകാലത്തെ ആദ്യത്തെ 20 ആഴ്ചകൾക്കു ശേഷമാണ് ഇത് സാധാരണയായി ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള മിക്ക കേസുകളിലും, കുഞ്ഞിനെ പ്രസവിച്ച ശേഷം ബിപി സാധാരണ നിലയിലാകുന്നതാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ, ഇത് പ്രീ ക്ലാംസിയയയുടെ സാധ്യത വർദ്ധിപ്പിക്കും.
3. പ്രീ ക്ലാംസിയ-ക്രോണിക് ഹൈപ്പര്‍ ടെന്‍ഷന്‍ വരുത്തുന്ന മറ്റൊരു പ്രശ്‌നമാണ് പ്രീ ക്ലാംസിയ. തികച്ചും സങ്കീർണ്ണമായ അവസ്ഥയാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് അമ്മയ്ക്കും കുഞ്ഞിനും അപകടകരമാണ്. ഗർഭകാലത്തെ ആദ്യ 20 ആഴ്ചകൾക്കു ശേഷമാണ് ഈ ബിപി സാധാരണയായി ഉണ്ടാകുന്നത്. ഇത് കിഡ്‌നി പ്രശ്‌നം, വൈറ്റമിന്‍ ഡി കുറവ്, അമിത വണ്ണം, എഡിമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂട്ടുന്നു.
സങ്കീർണ്ണതകൾ
കൃത്യസമയത്ത് നിയന്ത്രിച്ചില്ലെങ്കിൽ ഉയർന്ന ബിപി അമ്മയുടേയും കുഞ്ഞിന്റേയും തലച്ചോറ്, ഹൃദയം, ശ്വാസകോശം, വൃക്ക, കരൾ തുടങ്ങിയ അവയവങ്ങള്‍ക്ക് ഒരു പോലെ പ്രശ്‌നം വരുത്തുന്ന ഒന്നാണിത്. മാസം തികയാതെയുള്ള പ്രസവം പോലുള്ള കാര്യങ്ങള്‍ക്കും വഴിയൊരുക്കും. ചിലപ്പോള്‍ ഹൈ ബിപിയെങ്കില്‍ പറഞ്ഞ സമയത്തിന് മുന്‍പു തന്നെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കേണ്ടി വരും. കുഞ്ഞിന്റെ ജീവന് അപകടം സംഭവിയ്ക്കാതിരിയ്ക്കാന്‍ ഉദ്ദേശിച്ചാണിത്.
കൂടാതെ ഉയർന്ന ബിപി ഭാവിയിൽ അമ്മയ്ക്ക് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. ഉയര്‍ന്ന ബിപി അമ്മയ്‌ക്കെങ്കില്‍ കുഞ്ഞിന് ഓക്‌സിജനും മറ്റു ഘടകങ്ങളും ലഭിയ്ക്കുന്നതില്‍ കുറവു വരുത്തുന്നു. ഉയർന്ന രക്ത സമ്മർദ്ദം കുഞ്ഞിലേക്ക് രക്തവും ഓക്സിജനും അനിയന്ത്രിതമായി ഒഴുകാനുള്ള സാധ്യത ഉണ്ടാക്കുന്നു, ഇത് ജനന സമയത്ത് കുഞ്ഞിന്റെ ഭാരം കുറയ്ക്കുന്നതിനോ, കുഞ്ഞിന്റെ മന്ദഗതിയിലുള്ള വളർച്ചയിലേക്കോ നയിച്ചേക്കാം. അമ്മയ്ക്കുണ്ടാകുന്ന ബിപി കുഞ്ഞിന്റെ തൂക്കം കുറയുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്.
മുൻ കരുതലുകൾ
1.ഗര്‍ഭകാലത്തുണ്ടാകുന്ന അമിത വണ്ണം ഹൈ ബിപിയ്ക്കുള്ള ഒരു കാരണമാണ്. ഗര്‍ഭകാലത്ത് തൂക്കം വര്‍ദ്ധിയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആരോഗ്യകരമായ തൂക്കം നില നിര്‍ത്താന്‍ ശ്രദ്ധിയ്ക്കുക.
2.പുകവലി, മദ്യപാന ശീലങ്ങള്‍ ബിപി കൂടാന്‍ സാധ്യത വരുത്തുന്നു. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുക.
3.സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവയും ഹൈ ബിപിയ്ക്കു കാരണമാകാറുണ്ട്. ഇതും ഗര്‍ഭകാലത്ത് നിയന്ത്രിയ്ക്കുക. യോഗ, മെഡിറ്റേഷന്‍ പോലുള്ളവ ഇതിന് ഗുണകരമാണ്.
4.കൃത്യമായി ബിപി ചെക്കു ചെയ്യുക. ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് അത്യാവശ്യമെന്ന കാര്യം മനസിലാക്കുക.
അനിയന്ത്രിത ഘട്ടങ്ങളിൽ ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ അമ്മയെയും കുഞ്ഞിനെയും ഒരു പോലെ ബാധിക്കുന്നതാണ്.