Nammude Arogyam
FoodMaternity

ഗര്‍ഭിണികള്‍ പപ്പായ കഴിച്ചാൽ പ്രശ്‌നം ഉണ്ടാകുമോ?

ഗര്‍ഭിണിയായാല്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ചില ഭക്ഷണങ്ങള്‍ ഉണ്ട്. അതില്‍ പൊതുവില്‍ കേള്‍ക്കുന്ന ഒരു പേരാണ് പപ്പായ. പപ്പായ കഴിച്ചാല്‍ അബോഷനാകും അതിനാല്‍, പപ്പായ കഴിക്കുന്നത് നല്ലതല്ല എന്ന് കേട്ടിട്ടുണ്ടാകും. എന്നാൽ യഥാർത്ഥത്തിൽ ഗര്‍ഭിണികള്‍ പപ്പായ കഴിച്ചതുമൂലം പ്രശ്‌നം ഉണ്ടാകുമോ എന്ന് നോക്കാം.

നല്ല പഴുത്ത പപ്പായ ഗര്‍ഭിണികള്‍ക്ക് വളരെ നല്ലതാണ്. ഇതില്‍ വിറ്റമിന്‍ എ, ബി, സി എന്നിവയെല്ലാം ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ, ഇത് ഗര്‍ഭിണികള്‍ക്ക് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കൂടാതെ, ഗര്‍ഭിണികള്‍ പ്രാധാനമായും നേരിടുന്ന പ്രശ്‌നമാണ് മലബന്ധം. പപ്പായ കഴിക്കുന്നതിലൂടെ മലബന്ധം ഇല്ലാതാക്കാന്‍ സാധിക്കും.

പഴുത്ത പപ്പായ കഴിക്കുന്നത് നല്ലതാണെങ്കില്‍ പച്ച പപ്പായ കഴിക്കുന്നത് നല്ലതല്ല. നമ്മള്‍ കറിയ്ക്കും മറ്റും എടുക്കുന്ന പച്ച പപ്പായയില്‍ തൊലി ചെത്തുമ്പോള്‍ കാണപ്പെടുന്ന പാപേയ്ന്‍ എന്ന കട്ടിയില്‍ കാണപ്പെടുന്ന ഈ പശ വയറ്റില്‍ എത്തിയാല്‍ അത് ചിലപ്പോള്‍ അബോഷന് വഴിയൊരുക്കാം. അതിനാല്‍, പച്ചപപ്പായ കഴിക്കാതിരിക്കുകയും എന്നാല്‍, നല്ല പഴുത്ത പപ്പായ കഴിക്കുന്നതും നല്ലതാണ്.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഓരോ സ്ത്രീയും കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന ആഹാരങ്ങള്‍ കുട്ടിയുടെ വളര്‍ച്ചയേയും ബാധിക്കുന്നുണ്ട്. ഗര്‍ഭിണികള്‍ നല്ല പഴുത്ത പപ്പായ കഴിക്കാന്‍ എടുത്താന്‍, അതില്‍ ധാരാളം വിറ്റമിന്‍ എ, ബി, സി, അതുപോലെ, പൊട്ടാസ്യം, ബീറ്റ കരോറ്റിന്‍ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇത് ഗര്‍ഭിണിയുടെ ആരോഗ്യത്തിന് മാത്രമല്ല, അവരുടെ കുഞ്ഞിന്റെ ഞരമ്പുകളുടെ ആരോഗ്യത്തിനും ഇത് ഉപകരിക്കുന്നുണ്ട്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ നല്ല രോഗപ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. പെട്ടെന്ന് അസുഖങ്ങള്‍ പിടിപെട്ടാല്‍ അത് അമ്മക്കും കുഞ്ഞിനും ദോഷം ചെയ്യും. എന്നാല്‍, പപ്പായ കഴിക്കുന്നതിലൂടെ ഇതിലെ വിറ്റമിന്‍സ് ശരീരത്തില്‍ എത്തുമ്പോള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും പലതരം രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യുന്നു. കൃത്യമായ രീതിയില്‍ ദഹനം നടക്കുന്നതിനും പപ്പായ കഴിക്കുന്നത് സഹായിക്കുന്നുണ്ട്. നല്ല രീതിയില്‍ ദഹനം നടക്കുന്നതിനാല്‍ തന്നെ മലബന്ധം ഇല്ലാതിരിക്കുകയും ചെയ്യുന്നു. രാവിലെ തന്നെ ഉണ്ടാകുന്ന ക്ഷീണവും തളര്‍ച്ചയും മാറ്റിയെടുക്കാന്‍ പപ്പായ കഴിക്കുന്നത് നല്ലതാണ്. കൂടാതെ, പ്ലേറ്റ്‌ലറ്റ് കൗണ്ട് കൂട്ടുന്നതിനും പപ്പായ മികച്ചതു തന്നെ. കൃത്യമായ അളവില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പപ്പായ കഴിച്ചാല്‍ ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

നല്ലപോലെ പഴുത്ത പപ്പായയാണ് കഴിക്കാന്‍ എടുക്കുന്നത് എന്ന് ഉറപ്പ് വരുത്തണം. പഴുപ്പ് കുറഞ്ഞ പപ്പായ കഴിക്കുന്നത് അബോഷനിലേയ്ക്ക് നയിച്ചെന്ന് വരാം. തൊലിയെല്ലാം നല്ല മഞ്ഞ നിറത്തില്‍ എത്തിയതും ഉള്ളില്‍ നല്ല ഓറഞ്ച് നിറം ഉള്ളതുമായ പപ്പായ കഴിക്കാന്‍ തിരഞ്ഞെടുക്കാം. പപ്പായ കഴിക്കാന്‍ എടുക്കുമ്പോള്‍ അതിന്റെ കുരുവും ഇലയും പെട്ടിട്ടില്ല എന്ന് കൂടി ഉറപ്പ് വരുത്തണം. ഇവ അകത്ത് ചെല്ലുന്നത് നല്ലതല്ല. അതുപോലെ, കേടായി തുടങ്ങിയ പപ്പായ പരാമാവധി കഴിക്കാതിരിക്കുന്നതാണ് നല്ലത്.

പപ്പായ കഴിക്കുന്നതിനും ഒരു കണക്കുണ്ട്. അതിനാല്‍, ഡോക്ടറുടെ നിര്‍ദ്ദേശം തേടിയതിന് ശേഷം മാത്രം ഒരു നിശ്ചിത അളവില്‍ ദിവസവും പപ്പായ കഴിക്കാവുന്നതാണ്. അമിതമായി കഴിക്കുന്നതും നല്ലതല്ല. പപ്പായ കഴിക്കുമ്പോള്‍ എന്തെങ്കിലും അസ്വസ്ഥതകളോ, ദഹന പ്രശ്‌നങ്ങളോ, ബ്ലീഡിംഗോ കണ്ടാൽ ഉടനെ ഒരു ഡോക്ടറെ കാണേണ്ടതാണ്.

Related posts