ഗര്‍ഭകാലം എന്നത് പല അരുതുകളുടേയും കൂടി കാലമാണ്. അതുകൊണ്ട് തന്നെ ഈ സമയം എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന കാര്യം അറിഞ്ഞിരിക്കണം. ഡ്രൈഫ്രൂട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം നല്‍കുന്നതാണ്. ഇതില്‍ ബദാം കഴിക്കുന്നത് ഗര്‍ഭാവസ്ഥയില്‍ നല്ലതാണോ അല്ലയോ എന്ന് നമുക്ക് നോക്കാവുന്നതാണ്.
ഗര്‍ഭിണികള്‍ ഒരു ദിവസം എത്ര ബദാം കഴിക്കണം, ഏതൊക്കെ സമയം കഴിക്കണം, എങ്ങനെ കഴിക്കണം കുതിര്‍ത്ത് കഴിക്കണോ കുതിര്‍ക്കാതെ കഴിക്കണോ എന്നതിനെക്കുറിച്ചെല്ലാം നമുക്ക് നോക്കാം.
ഗര്‍ഭകാലത്ത് എത്ര ബദാം കഴിക്കണം എന്നുള്ളതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. കുതിര്‍ത്ത ബദാം ആണെങ്കിലും പച്ചക്ക് ആണെങ്കിലും 20-23 വരെ ബദാം കഴിക്കാവുന്നതാണ്. ഇത് ശരീര ഭാരം കൃത്യമാക്കുന്നതിനും, വൈറ്റമിന്‍ ഇ പ്രദാനം ചെയ്യുന്നതിനും, ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും എല്ലാം സഹായിക്കുന്നു. എന്നാല്‍ കൃത്യമായ അളവില്‍ കഴിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം. ഒരിക്കലും നിര്‍ദ്ദേശിച്ച അളവില്‍ കൂടുതല്‍ ബദാം കഴിക്കരുത്. ഇത് പിന്നീട് അപകടമുണ്ടാക്കും.
ഗര്‍ഭിണികള്‍ക്ക് ഏത് മാസം മുതല്‍ ബദാം കഴിച്ച് തുടങ്ങാം എന്ന് നോക്കാം. ട്രൈമസ്റ്ററിനെ പരിഗണിക്കാതെ തന്നെ ഗര്‍ഭകാലത്ത് ബദാം കഴിക്കാവുന്നതാണ്. രാവിലെ പത്ത് മണി, വൈകുന്നേരം കിടക്കുന്നതിന് മുന്‍പേ അല്ലെങ്കില്‍ സൗകര്യത്തിന് അനുസരിച്ച് ബദാം ശീലമാക്കാവുന്നതാണ്. എന്നാല്‍ ബദാം സ്ഥിരമായി കഴിക്കുന്നതിന് മുന്‍പ് നല്ലൊരു ഡോക്ടറെ കണ്ട് കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കാരണം ചിലരില്‍ ഇത് ചെറിയ അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം. എന്തൊക്കെയാണ് ബദാം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്ന് നോക്കാം
അമിതവണ്ണമുള്ളതോ അല്ലെങ്കില്‍ പ്രമേഹമുള്ളതോ ആയ സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ചില അവസരങ്ങളില്‍ അമിതവണ്ണവും ഉപാപചയ പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഈ അവസ്ഥയില്‍ ബദാം കഴിക്കുന്നതിലൂടെ ഇത്തരം പ്രശ്‌നത്തെ നമുക്ക് ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇത് മെറ്റബോളിസത്തെ സഹായിക്കുന്നു. കൂടാതെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
ഗര്‍ഭകാലം സ്ത്രീകളില്‍ അമിതഭാരത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഈ അവസ്ഥയില്‍ അമിതവണ്ണത്തെ തടയുന്നതിനും ആരോഗ്യകരമായ ഗര്‍ഭകാലലത്തിനും വേണ്ടി ബദാം കഴിക്കാവുന്നതാണ്. ഇത് ശരീര ഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല അനാവശ്യമായ ഭാരം വര്‍ദ്ധിപ്പിക്കാതെ നോക്കുകയും ചെയ്യുന്നു.
പല വിധത്തിലുള്ള അലര്‍ജികള്‍ ഉണ്ടാവാം. ഇത് ചില അവസരങ്ങളില്‍ കുട്ടികളിലേക്കും എത്താം. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വേണ്ടിയും അലര്‍ജിയെ പ്രതിരോധിക്കുന്നതിന് വേണ്ടിയും നട്‌സ് ശീലമാക്കാവുന്നതാണ്. ഇതില്‍ എപ്പോഴും വരുന്നതാണ് ബദാം. ഇത് കുഞ്ഞിന് ഭാവിയില്‍ ഉണ്ടാവാന്‍ ഇടയുള്ള അസ്വസ്ഥതകളില്‍ നിന്നും അലര്‍ജികളില്‍ നിന്നും വരെ സംരക്ഷിക്കുന്നു.
ഗര്‍ഭകാലം തളര്‍ച്ചയും അസ്വസ്ഥതയും വളരെ കൂടുതലാണ്. ഇതിന് പരിഹാരം കാണുന്നതിനും ശരീരത്തിനെ തളര്‍ച്ചയില്‍ നിന്നും അസ്വസ്ഥതയില്‍ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി പ്രോട്ടീന്‍ അത്യാവശ്യമാണ്. ബദാം ആകട്ടെ നല്ല അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഒന്നാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യകരമായതും ശരിയായതുമായ വളര്‍ച്ചയെ സഹായിക്കുന്നു. കൂടാതെ അമ്മയുടെ ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് പ്രത്യേകിച്ച് ഗര്‍ഭകാലത്ത് അല്‍പം കൂടുതലായിരിക്കും. ഈ പ്രശ്‌നങ്ങളില്‍ അതിനെ പ്രതിരോധിക്കുന്നതിനും കൃത്യമായ ആരോഗ്യത്തിനും വേണ്ടി ബദാം സഹായിക്കുന്നു. കാരണം ബദാമില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കോണ്‍സ്റ്റിപേഷന്‍ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കി നല്ല മികച്ച രീതിയിലുള്ള ദഹനം പ്രദാനം ചെയ്യുന്നു.
എല്ലുകളുടെ ആരോഗ്യത്തിന് കാല്‍സ്യം കൂടിയേ തീരൂ എന്ന് നമുക്കറിയാം. ബദാമില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഏകദേശം ഒരു ഔണ്‍സ് ബദാം ഏകദേശം 75 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് പ്രീ-എക്ലാംസിയയുടെ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ഗര്‍ഭസ്ഥശിശുവിലെ അസ്ഥികളുടെ രൂപീകരണത്തിനും അതിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
ഈ ഗുണങ്ങളെല്ലാം ബദാമിന് ഉണ്ടെങ്കിൽ കൂടിയും, എന്ത് പുതിയ ശീലം ആരംഭിക്കുന്നതിന് മുന്‍പും നല്ലൊരു ഡോക്ടറെ കണ്ട് പരിശോധന നടത്തിയതിന് ശേഷം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം.