ഇത് വരെയുള്ള കോവിഡ് രോഗ കണക്കനുസരിച്ച് മുന്നിലുണ്ടായിരുന്ന മറ്റ് രാജ്യങ്ങളെയെല്ലാം പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനതെത്തിയിരിക്കുകയാണ്. ഇന്ത്യയിൽ രോഗ വ്യാപനം കൂടുതൽ ആണെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണ്. പ്രായബേധമന്യേ കുട്ടികളെയും മുതിർന്നവരെയും ഈ രോഗം കീഴ്പ്പെടുത്തി കഴിഞ്ഞു.
ആരോഗ്യമുള്ള കുട്ടികളില്‍ കൊവിഡ് 19 അത്ര വലിയ പ്രശ്നമുണ്ടാക്കുന്നില്ല. എന്നാല്‍ അനാരോഗ്യപരമായ പ്രശ്നങ്ങളുള്ള കുട്ടികളില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ശ്വാസകോശരോഗം, ഹൃദ്രോഗം അല്ലെങ്കില്‍ രോഗപ്രതിരോധ ശേഷി ദുര്‍ബലമായവര്‍ എന്നിവരില്‍ കൊവിഡ്-19 സങ്കീര്‍ണതകള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ട്.
കുട്ടികളില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നത് അവരില്‍ പ്രത്യക്ഷമായ രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ല എന്നുള്ളത് തന്നെയാണ്. അതുകൊണ്ട് അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളിൽ കോവിഡ് രോഗലക്ഷണങ്ങള്‍ പലപ്പോഴും കൃത്യമായി മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. എന്തൊക്കെയാണ് കൊവിഡ്-19 കുട്ടികളില്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ എന്ന് നോക്കാം.
1.പനി-കൊവിഡിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്ന് തന്നെയാണ് പനി. മിക്ക COVID-19 ബാധിച്ച മുതിര്‍ന്നവരിലും പനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും, കുട്ടികള്‍ക്കിടയില്‍ പനി കുറവാണ്. എന്നുവെച്ച് പനിയില്ല എന്ന് കരുതി അത് കൊവിഡ് 19 ആവാതിരിക്കുന്നതിനുള്ള സാധ്യതയില്ല. ഈ കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്.
2.ഇന്‍ഫ്ലൂവന്‍സ പോലുള്ള ലക്ഷണങ്ങള്‍-കൊവിഡ്-19 ഉള്ള കുട്ടികളില്‍ 73% പേര്‍ക്കും പനി, ചുമ അല്ലെങ്കില്‍ ശ്വാസം മുട്ടല്‍ എന്നിവ ഉണ്ടായിരുന്നു. കുട്ടികളില്‍ ശ്വാസതടസ്സം വളരെ കുറവാണ്. ഒരു വിശകലനത്തില്‍, മുതിര്‍ന്നവരില്‍ 43% പേര്‍ക്കും വെറും 13% കുട്ടികള്‍ക്കും ഈ ലക്ഷണം ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
3.ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍-പൊതുവെ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ ഉള്ള കുട്ടികകള്‍ക്ക് നേരിയ രൂപമുള്ള മൂക്കൊലിപ്പ്, ചുമ അല്ലെങ്കില്‍ തൊണ്ടവേദന എന്നിവ ഉണ്ടാകാം. അതുകൊണ്ട് തന്നെ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി പ്രതിസന്ധിയിലാവേണ്ട ആവശ്യമില്ല. എന്ന് കരുതി ഇത്തരം അവസ്ഥകള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാതെ വിടരുത്. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ് കൊവിഡ് കാലം.
4.ദഹന ലക്ഷണങ്ങള്‍-ചില കുട്ടികള്‍ ഛര്‍ദ്ദി, വയറിളക്കം അല്ലെങ്കില്‍ ഓക്കാനം എന്നിവ ഉണ്ടാകുന്നുണ്ട്. ഇതെല്ലാം പലപ്പോഴും കൊവിഡ് ലക്ഷണങ്ങളില്‍ പെടുന്നത് തന്നെയാണ്. ഇത്തരം ലക്ഷണങ്ങളും കുട്ടികളിലെ കൊവിഡ് ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടത് തന്നെയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ് ഇതെല്ലാം എന്ന കാര്യത്തില്‍ സംശയം വേണ്ട.
5.ഗന്ധം തിരിച്ചറിയാന്‍ സാധിക്കാത്തത്-2020 ലെ വിശകലനത്തില്‍ COVID-19 ഉള്ള മിക്ക മുതിര്‍ന്നവര്‍ക്കും അവരുടെ ഗന്ധം നഷ്ടപ്പെടുന്നതായി കണ്ടെത്തി. ഗവേഷകര്‍ ചെറുപ്പക്കാരില്‍ ഈ ലക്ഷണം വിലയിരുത്തിയിട്ടില്ല, എന്നാല്‍ കുട്ടികള്‍ക്ക് അവരുടെ രുചിയോ ഗന്ധമോ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കുട്ടികള്‍ പറയുമ്പോള്‍ അതിനെ ഗൗരവത്തോടെ കാണേണ്ടതാണ്.
6.തലവേദന-COVID-19 ഉള്ള കുട്ടികള്‍ക്ക് പേശി വേദനയോ തലവേദനയോ ഉണ്ടാകാം. കുട്ടികള്‍ക്ക് തലവേദന ഒരു സാധാരണ സംഗതിയാണ്. എന്നാല്‍, പേശിവേദന അഥവാ മസില് വേദന കുട്ടികള്‍ പറയുന്നുണ്ടെങ്കില്‍ ഉടനേ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
കുട്ടികളില്‍ അടിയന്തിര വൈദ്യസഹായം ആവശ്യമായ ഘട്ടങ്ങൾ
പനി, നെഞ്ചിലെ മര്‍ദ്ദം അല്ലെങ്കില്‍ വേദന, കഴുത്തു വേദന, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, നീല അല്ലെങ്കില്‍ വെളുത്ത മുഖം, ഉണര്‍ന്നിരിക്കാനുള്ള കഴിവില്ലായ്മ, കഠിനമായ വയറുവേദന തുടങ്ങിയ ഏതെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.
കുഞ്ഞിന് എന്തെങ്കിലും തരത്തില്‍ കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ഹോസ്പിറ്റലിലേക്ക് എടുത്ത് കൊണ്ട് പോവാതെ അധികൃതരേയോ ആരോഗ്യവകുപ്പിനേയോ അറിയിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരം കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക.