Nammude Arogyam
General

ഗർഭകാല യാഥാർഥ്യങ്ങളും അന്ധവിശ്വാസങ്ങളും… Pregnancy facts and myths

“ഗർഭിണികൾ പപ്പായ കഴിക്കരുത്!”
“കുഞ്ഞിന്റെ നിറം നല്ലതാകാൻ കുന്തുമപ്പൂവിട്ട പാൽ കുടിക്കണം!”
“വയറിന്റെ ആകൃതി നോക്കി കുട്ടി  ആണോ പെണ്ണോ എന്നു അറിയാം!

എത്രയോ ഇങ്ങനെ കേട്ടിട്ടുണ്ട്, അല്ലേ? ഞാൻ ഗർഭിണിയായപ്പോൾ വീട്ടുകാരും സുഹൃത്തുക്കളും നിരവധിയേറെ ഉപദേശങ്ങൾ പറഞ്ഞു. ഒന്നൊന്നായി ചിന്തിച്ചപ്പോൾ ചിലത് വിചിത്രമായും ചിലത് പരിഭ്രാന്തിയുണ്ടാക്കുന്നതായും തോന്നി. എന്താണ് ഇതിൽ സത്യം?

ഒരിക്കൽ അമ്മ പറഞ്ഞു: “പപ്പായ കഴിക്കരുതേ! കുഞ്ഞിന് ദോഷം വരും!”
എന്തിനാണെന്ന് ചോദിച്ചപ്പോൾ മറുപടി വന്നു: “അത് ചൂട് ഭക്ഷണമല്ലേ.”
ഡോക്ടറോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി: “അർദ്ധപക്വമായ പപ്പായയിൽ ഒരു പ്രത്യേക രാസപദാർത്ഥം ഉണ്ട്, അത് ചിലപ്പോൾ ഗർഭം അലസൽ ഉണ്ടാക്കാം. പക്ഷേ, പൂർണമായി പഴുത്ത പപ്പായ സുരക്ഷിതമാണ്.”

ഇനി കടൽ മീനുകൾ. “ഗർഭകാലത്ത് വലിയ മീനുകൾ കഴിക്കരുത്!”
ഇതിലും ഒരു വാസ്തവം ഉണ്ട്—വലിയ മീനുകളിൽ മെർകുറി, അതിനാൽ അതിന്റെ അളവ് നിയന്ത്രിക്കണം. പക്ഷേ, ചെറിയ മീനുകൾ കഴിക്കാതിരിക്കേണ്ട കാര്യമില്ല.

എന്നാൽ ചില വിശ്വാസങ്ങൾ തീർച്ചയായും തെറ്റാണ്.
❌ “വയറിന്റെ ആകൃതിയാൽ കുട്ടി ആണോ പെണ്ണോ എന്നു അറിയാം!”
✔ വയറിന്റെ ആകൃതി അമ്മയുടെ ശരീരഘടനയെ ആശ്രയിച്ചിരിക്കും, കുഞ്ഞിന്റെ ലിംഗവുമായി അതിന് ബന്ധമില്ല.

❌ “കുഞ്ഞിന് കൂടുതൽ രോമം വരാൻ പാൽ കഴിക്കണം!”
✔ കുഞ്ഞിന്റെ രോമം ജീനുകളാൽ നിശ്ചയിക്കപ്പെടുന്നതാണ്. ഭക്ഷണത്തിൽ നിന്ന് അതിന് അധികം മാറ്റമുണ്ടാകില്ല.

❌ “കുഞ്ഞിൻ്റെ നിറം വർദ്ധിക്കുവാൻ കുങ്കുമപ്പൂവിട്ട പാൽ കുടിച്ചാൽ മതി !”
✔ കുഞ്ഞിന്റെ നിറം മാതാപിതാക്കളുടേത് പോലെ തന്നെയായിരിക്കും, ആഹാരത്തിന് അതിൽ വലിയ പ്രഭാവമില്ല.

ഇങ്ങനെ ഒരുപാട് പഴമക്കഥകൾ. ചിലതിൽ ചെറിയ വാസ്തവം ഉണ്ടായേക്കാം, പക്ഷേ എല്ലാം ഒരുപോലെ വിശ്വസിക്കരുത്.

ഗർഭകാലം സന്തോഷത്തോടെ ആസ്വദിക്കാൻ, ശാസ്ത്രീയമായ വിവരങ്ങൾ ശേഖരിച്ച് മുന്നോട്ടുപോകാം. ആരും പറയുന്നതൊക്കെ കേട്ട് ഭയപ്പെടാതെ, ഒരു പ്രാവശ്യം ഡോക്ടറോട് ചോദിച്ചു  നോക്കാമല്ലോ

Related posts