Nammude Arogyam
General

വെസ്റ്റ് നൈൽ പനി; കരുതൽ തന്നെ പ്രധാനം.. How To Prevent West Nile Virus Infection.

വെസ്റ്റ് നൈൽ വൈറസ് (WNV) മൂലമുണ്ടാകുന്ന പ്രാഥമികമായി കൊതുകുകൾ വഴി പകരുന്ന ഒരു വൈറൽ അണുബാധയാണ് വെസ്റ്റ് നൈൽ പനി .ആഫ്രിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിലാണ് വൈറസ് സാധാരണയായി കാണപ്പെടുന്നത്. ക്യൂലക്സ് എന്ന കൊതുക് പരത്തുന്ന രോഗമാണ് വെസ്റ്റ് നൈൽ പനി. പക്ഷികളിലും ഈ രോഗബാധ കാണാറുണ്ട്. ഈ രോഗബാധ മനുഷ്യരിൽ മാരകമായ ന്യൂറോളജിക്കൽ പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്നാണ് പറയപ്പെടുന്നത്. 1937ൽ ഉഗാണ്ടയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. കേരളത്തിൽ ആദ്യമായി 2011ലാണ് രോഗം സ്ഥിരീകരിച്ചത്. 2019ൽ മലപ്പുറത്ത് ആറ് വയസുകാരൻ വെസ്റ്റ് നൈൽ ബാധിച്ച് മരണപ്പെട്ടിരുന്നു. വെസ്റ്റ് നൈൽ വൈറസ് (WNV) ഫ്ലാവിവൈറസ് ജനുസ്സിലെ അംഗമാണ്, കൂടാതെ ഫ്ലാവിവിരിഡേ കുടുംബത്തിലെ ജാപ്പനീസ് എൻസെഫലൈറ്റിസ് ആൻ്റിജനിക് കോംപ്ലക്സിൽ പെടുന്നു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പൊതുവെ ഈ രോഗം പടരില്ല. എന്നാൽ പക്ഷികൾക്കും മൃഗങ്ങളെയുമൊക്കെ കൊതുക് കടിക്കും. ഇതുവഴി മനുഷ്യരിലേക്കും പടരാം.

വെസ്റ്റ് നൈൽ പനി; കരുതൽ തന്നെ പ്രധാനം.. How To Prevent West Nile Virus Infection

കടുത്ത തലവേദന, പനി, കഴുത്ത് വേദന, തലകറക്കം, ഓർമ്മ നഷ്ടപ്പെടുക എന്നിവയെല്ലാം വെസ്റ്റ് നൈൽ പനിയുടെ ലക്ഷണങ്ങളാണ്. എല്ലാ പ്രായകാർക്കും ഈ രോഗം പിടിപ്പെടാം. ചിലർക്ക് ഛർദ്ദിലും ഉണ്ടാകാറുണ്ട്. തലച്ചോറിനെ ബാധിക്കുന്നത് മൂലം ചിലർക്ക് ബോധക്ഷയവും മരണവും വരെ സംഭവിക്കാറുണ്ട്. ജപ്പാന ജ്വരത്തെ അപേക്ഷിച്ച് മരണ സംഖ്യ വളരെ കുറവാണ്.

വെസ്റ്റ് നൈൽ പനി; കരുതൽ തന്നെ പ്രധാനം.. How To Prevent West Nile Virus Infection

കൊതുകളിൽ നിന്നാണ് രോഗം പടരുന്നത്. അതുകൊണ്ട് തന്നെ രോഗം വരാതിരിക്കാൻ കൊതുക് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. രോഗത്തിന് പ്രത്യേകിച്ച് വാക്സിനോ കൃത്യമായ ചികിത്സയോ ഇല്ല. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുന്നതിലൂടെ കൊതുകിൻ്റെ വ്യാപനം കുറയ്ക്കാം. പൊതുവെ ചെളി വെള്ളത്തിലാണ് വെസ്റ്റ് നൈൽ പരത്തുന്ന കൊതുകുകൾ വളരുന്നത്. രാത്രി കടിക്കുന്ന കൊതുകുകളാണ് പൊതുവെ ഈ രോഗം പടർത്തുന്നത്. കൊതുക് വലകൾ ഉപയോഗിക്കുക, കൊതുകിനെ തുരത്തുന്ന ലേപനങ്ങൾ പുരട്ടുക, കൊതുക് നശീകരണ ഉപകരണങ്ങൾ ഉപയോഗിക്കുക എന്നതൊക്കെ ഫലപ്രദമായ മാർഗങ്ങളാണ്. രോഗലക്ഷണങ്ങൾ 3 മുതൽ 14 ദിവസം വരെ നീണ്ടുനിൽക്കും.

Related posts