പലതരം ചുമകളാണ് ചുറ്റിലും … ചുമയുടെ കാരണങ്ങളും പലതാണ്.
വർധിച്ച വായുമലിനീകരണവും, സീസണൽ പൊള്ളെന്സ്, അണുബാധ, മറ്റു പല അസുഖങ്ങളുടെ ലക്ഷണമായും ചുമ കാണാറുണ്ട്.
ചുമ ഏത് സമയത്തും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഏത് സമയത്തും നിങ്ങളില്‍ ഉണ്ടാവുന്ന ചുമ വിട്ടുമാറാതെ നീണ്ടു നില്‍ക്കുന്നതെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം അപകടകരമായ അവസ്ഥയാണ് ഇതിലൂടെ വെളിവാകുന്നത് എന്നതാണ് സത്യം. ചുമ പ്രത്യേകിച്ചും ഈ കാലത്ത് ഉണ്ടാവുന്ന ചുമ അതീവ ശ്രദ്ധ വേണ്ട ഒന്നാണ്. ചുമയും തുമ്മലും ഫലപ്രദമായി മാറ്റുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ നിരന്തരമായ ചുമയാല്‍ കഷ്ടപ്പെടുന്നത് തീര്‍ച്ചയായും ഒരു വ്യക്തിയെ ഭയപ്പെടുത്തും. നിരന്തരമായ ചുമയുടെ ലക്ഷണങ്ങള്‍ കാരണങ്ങള്‍ പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
ആസ്ത്മ
ആസ്ത്മയോടൊപ്പം തന്നെ സാധാരണ ഉണ്ടാവുന്ന ഒന്നാണ് ചുമ. ശ്വാസനാളത്തിന്റെ വീക്കവും സങ്കോചവുമാണ് ആസ്ത്മയുടെ പ്രധാന കാരണം. മ്യൂക്കസ് ഉല്‍പാദനം വര്‍ദ്ധിക്കുന്നത് ശ്വസന തടസ്സത്തിലേക്ക് നയിക്കുന്നു. ഈ അവസ്ഥയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ഒന്നാണ് വിട്ടുമാറാത്ത ചുമ. കാലാവസ്ഥയെയും മറ്റ് ഘടകങ്ങളെയും ആശ്രയിച്ച് ആസ്ത്മ ലക്ഷണങ്ങളുടെ തീവ്രതയും ആവൃത്തിയും മാറാം. ഇത്തരം കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിച്ചാല്‍ ആസ്തമ മൂലമുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാവുന്നതാണ്. കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുകയും ഭക്ഷണ കാര്യങ്ങളില്‍ നിയന്ത്രണം വെക്കുകയും ചെയ്താല്‍ ഒരു പരിധി വരെ നമുക്ക് ആസ്ത്മയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും അത് മൂലം ഉണ്ടാവുന്ന ചുമക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു.
അണുബാധ
അണുബാദ പോലുള്ള അസ്വസ്ഥതകള്‍ നിങ്ങളില്‍ ചുമ വിട്ടുമാറാതെ ഇരിക്കുന്നതിന് കാരണമാകുന്നുണ്ട്. അണുബാധയുടെ അനന്തരഫലമായിരിക്കാം പലപ്പോഴും ചുമ. ഇന്‍ഫ്‌ലുവന്‍സ, ന്യുമോണിയ മുതലായ വിവിധ അണുബാധകള്‍ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിലും സുഖം പ്രാപിച്ചിട്ടും ചുമ, ക്ഷീണം തുടങ്ങിയ ചില ലക്ഷണങ്ങള്‍ നിങ്ങളില്‍ വിട്ടുമാറാതെ നില്‍ക്കുന്നുണ്ട്. ചുമ മാറാതെ നിന്നാല്‍ ഉടനെ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. കാരണം അത് മറ്റ് ചില അസ്വസ്ഥതകളിലേക്ക് നയിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
പോസ്റ്റ്നാസല്‍ ഡ്രിപ്പ്
മൂക്കിലൂടെയുള്ള മ്യൂക്കസ് അമിതമായി ഉത്പാദിപ്പിക്കുന്നത് തൊണ്ടയിലൂടെ ഒഴുകാന്‍ ഇടയാക്കും. ഇത് തൊണ്ടയില്‍ അസ്വസ്ഥതയും നിരന്തരമായ ചുമയ്ക്കും ഇടയാക്കും. ഇതിനെ അപ്പര്‍ എയര്‍വേ കഫ് സിന്‍ഡ്രോം എന്നും വിളിക്കുന്നു. ഇത് മാറാതെ നിന്നാല്‍ അതിന് വേണ്ട പരിഹാരം കാണുന്നതിന് കൃത്യമായ വൈദ്യസഹായം തേടേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ചുമ വിട്ടുമാറാതെ നിന്നാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതി വിട്ടു നില്‍ക്കരുത് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്.
സിഒപിഡി (ശ്വാസകോശരോഗം)
ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്, സാധാരണയായി സിഒപിഡി എന്നറിയപ്പെടുന്നു, ഇത് ശ്വാസകോശ രോഗമാണ്, ഇത് ശ്വാസനാളത്തെ തടസ്സപ്പെടുത്തുന്നു. വിട്ടുമാറാത്ത ചുമ ഈ രോഗത്തിന്റെ ലക്ഷണമാണ്, ചുമ വരണ്ടതോ കഫത്തോടുകൂടിയതോ ആകാം. അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചാല്‍ അത് ഉടനേ തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്. വിട്ടുമാറാത്ത ചുമക്ക് ഇത് മാത്രമല്ല കാരണങ്ങള്‍ മറ്റ് പല കാരണങ്ങളും ഇതിലുണ്ടായിരിക്കണം. അതുകൊണ്ട് നിസ്സാരമെന്ന് കരുതി നമ്മള്‍ കരുതുന്ന പല ലക്ഷണളങ്ങളും അപകടകരമായി മാറുന്ന അവസ്ഥ പിന്നീടുണ്ടാവുന്നുണ്ട്. അതുകൊണ്ട് ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാസ്ഥ കാണിക്കരുത്.
ദഹനപ്രശ്നങ്ങള്‍
ദഹന പ്രശ്‌നങ്ങള്‍ കൊണ്ട് ചുമ ഉണ്ടാവുന്നോ? ഇത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആശ്ചര്യകരമായി തോന്നാവുന്ന ഒരു അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാല്‍ ദഹനപ്രശ്നങ്ങള്‍ നിരന്തരമായ ചുമയ്ക്ക് കാരണമാകും. GERD, ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ലക്‌സ് രോഗം അല്ലെങ്കില്‍ ആസിഡ് റിഫ്‌ലക്‌സ് എന്നും അറിയപ്പെടുന്നു, ഇത് ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്ക് ഗ്യാസ്ട്രിക് ആസിഡ് ഒഴുകുന്ന അവസ്ഥയാണ്. ഇത് പലപ്പോഴും സങ്കീര്‍ണത ഉണ്ടാക്കുന്നുണ്ട്. ഇത് തൊണ്ട വരണ്ടതാവുന്നതിനും അത് കൂടാതെ വിട്ടുമാറാത്ത ചുമക്ക് കാരണമാകുന്നുണ്ടെന്നതും മനസ്സിലാക്കേണ്ടതാണ്. അതുകൊണ്ട് ദഹന പ്രശ്‌നങ്ങള്‍ ഉള്ളവരിലും വിട്ടുമാറാത്ത ചുമയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
പുകവലിക്കുന്നവര്‍ ശ്രദ്ധിക്കണം
പുകവലിക്കുന്നവര്‍ക്ക് ചുമ വിട്ടുമാറാതെ നില്‍ക്കുന്നുണ്ട്. ഇടയ്ക്കിടെ പുകവലിക്കുന്നത് ചുമയ്ക്കും ശ്വാസകോശ സംബന്ധമായ തകരാറിനും കാരണമാകും. ഇത് പിന്നീട് സങ്കീര്‍ണമാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പുകവലിക്കുന്നവര്‍ക്ക് ചുമയുണ്ടെങ്കില്‍ ഒരു കാരണവശാലും അത് ചികിത്സിക്കാന്‍ വൈകരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. പുകവലി എത്രയും പെട്ടെന്ന് നിര്‍ത്തുകയാണ് ആദ്യം ചെയ്യേണ്ട കാര്യം.
സങ്കീര്‍ണതകള്‍
സ്ഥിരമായ ചുമ ഉണ്ടാകുന്നത് മൂലം പല വിധത്തിലുള്ള സങ്കീര്‍ണതകളും നിങ്ങള്‍ക്ക് ഉണ്ടായിരിക്കാം. ചുമ പലതരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ ഇത് കൂടാതെ മറ്റ് ചില സങ്കീര്‍ണതകളും ഇതിന്റെ ഭാഗമായി ഉണ്ടാവാം. ഉറക്കം തടസ്സപ്പെടുന്നു, തലവേദന, തലകറക്കം, ഛര്‍ദ്ദി, അമിതമായ വിയര്‍പ്പ്, മൂത്രാശയ നിയന്ത്രണം നഷ്ടപ്പെടല്‍ എന്നിവയെല്ലാം അമിതമായി നിങ്ങളില്‍ ചുമ ഉണ്ടാവുന്നതിന്റെ ഫലമായി ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം