Nammude Arogyam
Woman

എന്തുകൊണ്ടാണ് സ്ത്രീകളില്‍ കൂടുതലായി മൂത്രാശയ അണുബാധ വര്‍ദ്ധിച്ച് കാണുന്നത്?

അണുബാധ എന്നത് ഏത് സമയത്തും ആരിലും ആര്‍ക്കും ഉണ്ടാകാവുന്നതാണ്. മൂത്രാശയ അണുബാധയും ഇത്തരത്തില്‍ ഒന്നാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഏറ്റവും കഠിനമായ ഒരു അവസ്ഥ തന്നെയാണ് മൂത്രാശയ അണുബാധ. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവര്‍ എന്താണ് ഇതിന്റെ കാരണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരിക്കണം. കാരണം മൂത്രാശയ അണുബാധ പലപ്പോഴും പുരുഷന്‍മാരേക്കാള്‍ സ്ത്രീകളെയാണ് കൂടുതല്‍ ബാധിക്കുന്നത്. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.

രോഗത്തെക്കുറിച്ച് അറിയുന്നതിന് മുന്‍പ് രോഗലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. കാരണം, എന്നാല്‍ മാത്രമേ രോഗത്തെക്കുറിച്ച് നമുക്ക് കൃത്യമായി മനസ്സിലാക്കുന്നതിനും അതിന് വേണ്ട പരിഹാരങ്ങള്‍ ചെയ്യുന്നതിനും സാധിക്കുകയുള്ളൂ. അണുബാധയുടെ ആഴം അനുസരിച്ച് വേണം രോഗത്തെ ചികിത്സിക്കുന്നതിനും. മൂത്രസഞ്ചിയിലാണ് അണുബാധ എന്നുണ്ടെങ്കില്‍ മൂത്രമൊഴിക്കുന്ന സമയം പലപ്പോഴും വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നു. എത്രത്തോളം മൂത്രമൊഴിച്ചാലും പിന്നേയും മൂത്രശങ്ക അനുഭവപ്പെടുന്നു. ഇത് കൂടാതെ മൂത്രത്തിന് ദുര്‍ഗന്ധവും ഉണ്ടാവുന്നു.

മൂത്രാശയ അണുബാധയുടെ തുടക്കത്തില്‍ തന്നെ ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇത് ഗുരുതരാവസ്ഥയിലേക്ക് എത്തുമ്പോള്‍ അത് കടുത്ത പനിയായി മാറുന്നു. മാത്രമല്ല പലപ്പോഴും ഇത് വൃക്കകളെ വരെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വൃക്കകളില്‍ അണുബാധയുണ്ടെങ്കില്‍ അത് പലപ്പോഴും പനിയോടെയായിരിക്കും ലക്ഷണങ്ങള്‍ കാണിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളില്‍ ഇത്തരം ലക്ഷണങ്ങള്‍ പെട്ടെന്ന് പ്രകടമാവുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

പലപ്പോഴും വെള്ളം കുടിക്കുന്നതിന്റെ അഭാവമാണ് മൂത്രാശയ അണുബാധയുണ്ടാവുന്നതിന്റെ പ്രധാന കാരണം. വെള്ളം കുടിക്കുന്നത് കുറക്കുന്നവരില്‍ ഇത്തരം രോഗാവസ്ഥകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കൂടാതെ മൂത്രമൊഴിക്കാന്‍ തോന്നുമ്പോള്‍ മൂത്രം പിടിച്ച് വെക്കുന്നതും അല്‍പം ശ്രദ്ധിക്കണം. ഇതെല്ലാം രോഗാവസ്ഥയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഇത് കൂടാതെ ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ചും സ്ത്രീകളില്‍ മൂത്രാശയ അണുബാധ ഉണ്ടാവുന്നു. കൂടാതെ ചില അവസരങ്ങളില്‍ ലൈംഗിക ബന്ധം പോലും മൂത്രാശയ അണുബാധയിലേക്ക് എത്തുന്നു. അതോടൊപ്പം തന്നെ ഗര്‍ഭകാലത്തും സ്ത്രീകളില്‍ മൂത്രാശയ അണുബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ഗുരുതരമായ അവസ്ഥകളാണ് ഉണ്ടാക്കുന്നത്.

സ്ത്രീകളുടെ മൂത്രനാളിയുടെ നീളം പപുരുഷന്‍മാരെ അപേക്ഷിച്ച് കുറവായത് കൊണ്ട് തന്നെ പെട്ടെന്ന് പുറത്ത് നിന്നുള്ള ബാക്ടീരിയ മൂത്രനാളിയിലേക്ക് കടക്കുന്നു. ഇത് വഴി അത് മൂത്രാശയത്തിലേക്കും എത്തുന്നു. അതുകൊണ്ടാണ് പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മൂത്രാശയ അണുബാധ കൂടുതലായി ഉണ്ടാവുന്നത്. പലപ്പോഴും ആര്‍ത്തവ വിരാമത്തോട് അടുത്ത് നില്‍ക്കുന്ന സ്ത്രീകളില്‍ ഇത്തരം അണുബാധകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നതിന്റെ ഫലമായാണ് അണുബാധ സാധ്യത കൂടുതലാവുന്നതും.

മൂത്രപരിശോധനയിലൂടെയാണ് രോഗാവസ്ഥയെക്കുറിച്ച് നിര്‍ണയിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ യൂറിനറി ഇന്‍ഫക്ഷന്‍ ഗുരുതരമായ അവസ്ഥയില്‍ ആണെങ്കില്‍ വൃക്കകളും മറ്റും പരിശോധിക്കേണ്ടതാണ്. ഇത് കൂടാതെ അണുബാധ കണ്ടെത്താന്‍ യൂറിന്‍ കള്‍ച്ചര്‍ ടെസ്റ്റും നടത്തുന്നു. രോഗത്തെ പരിഹരിക്കുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഒരിക്കലും മൂത്രം പിടിച്ച് വെക്കാതിരിക്കുകയും കൃത്യസമയത്ത് മൂത്രമൊഴിക്കുകയും ചെയ്യണം. കൂടാതെ വ്യക്തിശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്. ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നതിനും ശ്രദ്ധിക്കണം.

എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ കൂടുതൽ ഗുരുതരമാവുന്നതിന് മുമ്പ് ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

Related posts