ഗര്‍ഭകാലത്ത് അതീവ ശ്രദ്ധ ആവശ്യമാണ് എന്ന് കരുതി ഇത് ഭയപ്പെടേണ്ട സന്ദര്‍ഭവുമല്ല. ഗര്‍ഭകാലം, ഗര്‍ഭം കോംപ്ലിക്കേഷനുകള്‍ ഇല്ലാത്തതെങ്കില്‍ സാധാരണ പോലെ തന്നെ ജീവിതം നയിക്കാം. ഇതല്ലെങ്കില്‍ ഡോക്ടറുടെ നിര്ദേശാനുസാരണം മുന്നോട്ടു പോകാം. ഗര്‍ഭകാലത്ത് പലര്‍ക്കും ബെഡ് റെസ്റ്റ് എന്ന് നാം പൊതുവേ കേള്‍ക്കാറുണ്ട്. ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമാണ് അനുവര്‍ത്തിയ്ക്കേണ്ടത്. ഇത് ഗര്‍ഭകാലത്ത് എന്തെങ്കിലും പ്രശ്നമെങ്കില്‍ മാത്രമേ ഡോക്ടര്‍ നിര്ദേശിയ്ക്കാറുള്ളൂ. അല്ലെങ്കില്‍ ഗര്ഭത്തുടക്കത്തിലോ ഗര്‍ഭകാലത്തോ ബെഡ്റെസ്റ്റിന്റെ ആവശ്യമില്ല. നാം സാധാരണ പോലെ തന്നെ മുന്നോട്ടു പോകാം. ചെയ്യുന്ന കാര്യങ്ങളില്‍, അതായത് നടക്കുമ്പോഴും മറ്റും അല്പം ശ്രദ്ധ വേണം എന്നു മാത്രം. വീഴ്ചകളും മറ്റും ഒഴിവാക്കാനാണ് ഇത് പറയുന്നത്.
ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങള്‍ ബെഡ്റെസ്റ്റ് വേണമോയെന്ന സംശയവും പലര്‍ക്കുമുണ്ട്. പലപ്പോഴും ഗര്‍ഭകാലത്തിന്റെ ആദ്യ മൂന്നുമാസങ്ങളാണ് ബെഡ്റെസ്റ്റ് നിര്‍ദേശിയ്ക്കാറ്. ഇത് എല്ലാ ഗര്‍ഭകാലത്തും വേണ്ടതാനും. ഗര്‍ഭത്തുടക്കത്തില്‍ പ്രശ്നങ്ങള്‍ എങ്കില്‍ അബോര്ഷന് സാധ്യത ഒഴിവാക്കാനാണ് ഇത് പറയാറ്. ഗര്‍ഭകാലത്ത് അതു ചെയ്യാമോ ഇതു ചെയ്യാമോ തുടങ്ങിയ സംശയങ്ങള്‍ പലര്‍ക്കുമുണ്ട്. ഗര്‍ഭകാലത്ത് കോണിപ്പടികള്‍ കയറിയിറങ്ങാനാകുമോ എന്നതാണ് പലരുടേയും സംശയം. ഡോക്ടര്‍ നോ പറഞ്ഞിട്ടില്ലെങ്കില്‍ ഇതില്‍ യാതൊരു പ്രശ്നവുമില്ല. കയറുമ്പോഴും ഇറങ്ങുമ്പോഴും വീഴ്ച ഒഴിവാക്കാനായി വശത്തെ റെയിലുകളില്‍ പിടിച്ച് സ്റ്റെപ്പുകള്‍ സൂക്ഷ്മതയോടെ പതുക്കെ ഇറങ്ങുക. ഇത് പുറമേയുള്ള മറ്റിടങ്ങളിലായാലും. റെയിലില്‍ പിടിച്ചിറങ്ങി പൊതു സ്ഥലങ്ങളെങ്കില്‍ കയ്യ് വൃത്തിയായി കഴുകാം. പൊതുസ്ഥലങ്ങളില്‍ പലരും പിടിയ്ക്കുന്ന റെയിലുകളില്‍ അണുബാധാ സാധ്യത കൂടുതലാണ് എന്നതാണ് കാരണം.
ഗര്‍ഭകാലത്ത് നടപ്പില്‍ കൂടുതല്‍ ശ്രദ്ധ വേണം. ചെരിപ്പിന്റെ തെരഞ്ഞെടുപ്പ് പ്രധാനം. ഹീല്‍സുള്ള, വഴുക്കുന്ന ചെരിപ്പുകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. ഇത് അപകട സാധ്യത വര്‍ദ്ധിപ്പിയ്ക്കും. സെര്‍വികല്‍ സ്റ്റിച്ച്, ലോ ലെവല്‍ സെര്‍വിക്സ്. ലോ ലെവല്‍ പ്ലാസന്റ തുടങ്ങിയ ഗര്ഭാവസ്ഥകളെങ്കില് റെസ്റ്റ് എടുക്കുന്നത് നല്ലതാണ്. സെക്സ് പോലുള്ളവയും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ചിലര്‍ക്ക് ഇന്റേര്‍ണല്‍ ബ്ലീഡിംഗോ ഇങ്ങനെയുള്ള പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ ഡോക്ടര്‍ ബെഡ്റെസ്റ്റ് നിര്‍ദേശിയ്ക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ നിര്‍ദേശം അനുസരിയ്ക്കുന്നതാണ് നല്ലത്. പ്ലാസന്റ പ്രീവിയ പോലുള്ള അവസ്ഥകള്‍, ട്വിന്‍സ് എന്നിവയെങ്കില്‍ അല്പം ശ്രദ്ധ നല്ലതാണ്. ഇത്തരക്കാര്‍ക്ക് ഡോക്ടര്‍ റെസ്റ്റ് നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ ഇത് അനുസരിയ്ക്കുക.
നേരത്തെയുള്ള പ്രസവത്തിന് സാധ്യതയെങ്കില്‍ ചിലപ്പോള്‍ ഡോക്ടര്‍മാര്‍ ബെഡ്റെസ്റ്റ് നിര്‍ദേശിയ്ക്കാറുണ്ട്. മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാനാണ് ഇത്. ഇത്തരം അവസരത്തില്‍ അധികം ഭാരം എടുത്തുയര്‍ത്തുക, കൂടുതല്‍ വ്യായാമം,പ്രത്യേകിച്ചും ഭാരമെടുത്ത് ഉയര്‍ത്തുന്നതും സ്ട്രെംഗ്ത്ത് ട്രെയിനിംഗ്, 40 മണിക്കൂറില്‍ കൂടുതല്‍ ഒരാഴ്ചയില്‍ ജോലി ചെയ്യുന്നത്, കൂടുതല്‍ സമയം നില്‍ക്കുന്നത്, കൂടുതല്‍ അധ്വാനഭാരമുളള ജോലികള്‍ ചെയ്യുന്നത് എല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. സെക്സ് ശേഷം കോണ്ട്രാക്ഷന്സ് കൂടുന്നുവെങ്കില്‍ ഇത്തരം ആക്ടിവിറ്റികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ഗര്‍ഭകാലത്ത് അനാവശ്യമായി ബെഡ് റെസറ്റ് എടുക്കേണ്ട കാര്യവുമില്ല. ഇത് ആരോഗ്യപരമായ പല പ്രശ്നങ്ങള്‍ക്കും കാരണമാകും. വീനസ് ത്രോംബോബോളിസം എന്ന, അതായത് വെയിനുകളില്‍ പ്രത്യേച്ച് കാലില്‍ ഉള്ള വെയിനുകളില്‍ രക്തം കട്ട പിടിയ്ക്കുന്ന അവസ്ഥയ്ക്ക് ഇത് കാരണമാകും. ബോണ്‍ മിനറലൈസേഷന്‍ അതായത് എല്ലുകളുടെ കരുത്ത് കുറയുക, മസ്കുലോ സ്കെല്റ്റല്-കാര്‍ഡിയോ ഡീ കണ്ടീഷനിംഗ് തുടങ്ങിയ അവസ്ഥകള്‍ക്കും ബെഡ്റെസ്റ്റ് വഴിയൊരുക്കാറുണ്ട്. ഇതല്ലാതെ മാനസികമായ ബുദ്ധിമുട്ടുകള്‍ക്കും ഇത് കാരണമാകും. അതിനാൽ ഡോക്ടറുടെ നിർദേശമല്ലാത്ത സാഹചര്യങ്ങളിൽ ബെഡ് റസ്റ്റ് എടുക്കാതിരിക്കുക.