Nammude Arogyam
General

ഫ്ലൈറ്റിൽ കയറുമ്പോൾ ചെവി അടയുന്നത് എന്ത് കൊണ്ട്!! എങ്ങിനെ പരിഹരിക്കാം..Why do you feel like close your ears when you’re on a plane? How to resolve!

ഓരോ യാത്രയ്ക്കുമുള്ള ആവേശം വത്യസ്തമാണ് —നീണ്ട സമയം കാത്തു പോയിട്ടുള്ള യാത്ര, പുതിയ സ്ഥലങ്ങൾ കാണാനുള്ള ആഗ്രഹം! പക്ഷേ, ചിലപ്പോൾ, ഈ യാത്രയുടെ ഒപ്പം എവിടെ വേണമെങ്കിലും, വിമാനം take-off ചെയ്യുമ്പോഴോ അല്ലെങ്കിൽ ലാൻഡിങ്ങ് ചെയ്യുമ്പോഴോ, കാതിൽ ഒട്ടും വൈകാതെ ഒരു വേദനയോ, കേൾവി അകലുന്ന പോലെയോ  അനുഭവപ്പെടാറുണ്ട്. ഇതിനെ എയർപ്ലെയ്ൻ ഇയർ എന്ന് വിളിക്കാം.

നമ്മുടെ കാത്തിനകത്തെ മധ്യകര്ണത്തിലെയും  പുറത്ത് ഉള്ള വായുവിന്റെയും സമ്മർദ്ദം ഒരുപോലെ ആകാതെയായാൽ, ഈ പ്രശ്നം അനുഭവപ്പെടുന്നു. എന്നാൽ, എങ്ങനെയാണ് ഇത് ഉണ്ടാകുന്നത്? എന്തെല്ലാം ലക്ഷണങ്ങൾ കാണാം? എന്തൊക്കെയായിരിക്കും പരിഹാരങ്ങൾ? എങ്ങനെ നിയന്ത്രണ വിധേയമാക്കാം.. ഈ ലേഖനം  വായിച്ചാൽ ഈ കാര്യങ്ങളാണ് പ്രതിപാദിച്ചിട്ടുള്ളത്.വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും അല്ലെങ്കിൽ ലാൻഡിങ് ചെയ്യുമ്പോഴും, വിമാനത്തിനുള്ളിലെ വായു സമ്മർദ്ദം വേഗത്തിൽ മാറുന്നു. സാധാരണയായി, Eustachian tube എന്ന് പറയുന്ന ഒരു ചെറിയ ചാനൽ, മധ്യ കർണ്ണവും  മൂക്കിന്റെ  അവസാനവുമായി ബന്ധപ്പെടുന്ന ഈ വഴി പൊതുവെ അകത്തും പുറത്തുമുള്ള സമ്മർദ്ദം ഒരു പോലെ ആകുന്നതിനു  സഹായിക്കുന്ന ഒരു ഉപാധിയാണ്. എന്നാൽ ഈ ചാനൽ ബ്ലോക്കായാൽ, ചെവിക്കകത്ത് വേദന അനുഭവപ്പെടും.

ജലദോഷം , സിനസ് പ്രശ്നങ്ങൾ അല്ലെങ്കിൽ അലർജികൾ ഉള്ളവർക്കാണ് ഈ പ്രശ്നം കൂടുതൽ അനുഭവപ്പെടുന്നത്. ഈ പ്രശ്നങ്ങൾ Eustachian tube-ന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും, സമ്മർദ്ദത്തിലെ മാറ്റങ്ങളെ ശരിയായി ക്രമീകരിക്കാൻ ബുദ്ധിമുട്ട്  ഉണ്ടാക്കുന്നത്. കുട്ടികളുടെ Eustachian tubes ചെറിയതാണ്, അതിനാൽ അവർക്ക് ഈ പ്രശ്നം അനുഭവപ്പെടാനുള്ള സാധ്യത കൂടുതൽ ആണ്. മുൻപ് കാതിനുണ്ടായ പ്രശ്നങ്ങളുള്ളവർക്ക് ഇത് കൂടുതൽ അനുഭവപ്പെടാം.

എങ്ങിനെയാണ്  എയർപ്ലെയ്ൻ ഇയർ അനുഭവപ്പെടുക എന്നറിയാമോ!നിങ്ങൾക്കു കാത് അടച്ചിട്ടിരിക്കുന്ന പോലെ തോന്നാം. കാതിൽ ഒരു ശബ്ദം കേൾക്കുന്നത് പോലെ , അല്ലെങ്കിൽ മൂളൽ പോലെ തോന്നാം. കേൾവി അകന്ന പോലെ തോന്നാം. ചിലപ്പോൾ കാതിൽ ശക്തമായ വേദന അനുഭവപ്പെടാം. യാത്ര തുടങ്ങുമ്പോൾ തന്നെ ഇയർ പ്ലഗുകൾ അല്ലെങ്കിൽ ഹെഡ്‍ഫോണുകൾ ഉപയോഗിക്കുക. നന്നായി  വിശ്രമിക്കുമ്പോൾ ഈ അവസ്ഥക്ക് മാറ്റം വരും.

Related posts