Nammude Arogyam
Woman

ആര്‍ത്തവ സമയത്തെ രക്തസ്രാവം കുറവെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ആര്‍ത്തവം എന്നത് സ്ത്രീകളില്‍ ആരോഗ്യത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. കൃത്യമായ ആര്‍ത്തവം ഉള്ള സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധവും പ്രത്യുത്പാദന സംബന്ധവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വളരെ കുറവാണ് എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ചില അവസ്ഥകളില്‍ അല്‍പം വിപരീത ഫലങ്ങള്‍ ആര്‍ത്തവ കാര്യത്തില്‍ സംഭവിക്കാം. ചിലരില്‍ പലപ്പോഴും ആര്‍ത്തവ പ്രശ്‌നങ്ങള്‍ കൂടുന്നതനുള്ള പ്രധാന കാരണമായി അല്ലെങ്കില്‍ ലക്ഷണമായി കണക്കാക്കുന്നത് ആര്‍ത്തവ രക്തം ഇല്ലാത്തതാണ്. ആര്‍ത്തവം വന്ന് കഴിഞ്ഞാലും ഇവരില്‍ രക്തസ്രാവം വളരെ കുറവായിരിക്കും. എന്നാല്‍ എന്താണ് ഇതിന് കാരണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.

സാധാരണ ഒരു സ്ത്രീയില്‍ 28 ദിവസമാണ് ആര്‍ത്തവത്തിന്റെ ഇടവേള. 28 ദിവസത്തിന് ശേഷം ആര്‍ത്തവം സംഭവിക്കുകയും അടുത്ത 14 ദിവസത്തിനുള്ളില്‍ ഓവുലേഷന്‍ സംഭവിക്കുകയും ചെയ്യുന്നു. ചിലരില്‍ ഇതില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം. 21-35 വരെയുള്ള ദിവസങ്ങള്‍ വരെ ഉള്ള മാറ്റങ്ങള്‍ സാധാരണയായാണ് കണക്കാക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ഇതില്‍ മാറ്റം സംഭവിക്കുകയും ചിലരിലാകട്ടെ ആര്‍ത്തവ രക്തത്തിന്റെ അളവ് വളരെയധികം കുറയുകയും ചെയ്യുന്നു.

ആര്‍ത്തവ സമയത്തെ അസ്വസ്ഥതകളില്‍ വരുന്നതാണ് പലപ്പോഴും ആര്‍ത്തവ സമയത്തെ രക്തസ്രാവം. അതുകൊണ്ട് തന്നെ അതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. മാനസിക സമ്മര്‍ദ്ദമാണ് ആദ്യത്തെ കാര്യം. സ്ത്രീ ആയാലും പുരുഷന്‍മാരായാലും സ്ത്രീകളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലാണ്. എന്നാല്‍ ഇതിന്റെ ഫലമായി പലരിലും സമ്മര്‍ദ്ദം ഉണ്ടാവുന്നു. പക്ഷേ സ്ത്രീകളില്‍ ഉണ്ടാവുന്ന സമ്മര്‍ദ്ദം പലപ്പോഴും ആര്‍ത്തവത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയും അല്ലെങ്കില്‍ രക്തസ്രാവം കുറക്കുകയും ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയുണ്ടാക്കുന്നു.

ചിലരില്‍ ഭക്ഷണക്രമത്തിലെ മാറ്റങ്ങളും ആര്‍ത്തവത്തില്‍ മാറ്റം വരുത്തുന്നു. പലപ്പോഴും ഇത് ഒരു സ്ത്രീയുടെ ആര്‍ത്തവത്തില്‍ രക്തസ്രാവം കുറക്കുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നു. ഇത് ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാക്കുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും മറ്റും ലഭിക്കാത്തത് കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഇതെല്ലാം ആര്‍ത്തവത്തെ സ്വാധീനിക്കുന്നു.

നമ്മുടെ ആരോഗ്യത്തെ ഏറ്റവും സ്വാധീനിക്കുന്ന ഒന്നാണ് ഉറക്കം. അടിസ്ഥാനമായി ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി കൃത്യമായ ഉറക്കം അത്യാവശ്യമാണ്. ഇത് പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങളെ വരെ സ്വാധീനിക്കുന്നു. പലപ്പോഴും മോശം ഉറക്കം ആര്‍ത്തവ ആരോഗ്യത്തെക്കൂടി സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ ആര്‍ത്തവവും ഉറക്കവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്.

സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂലം പല വിധത്തിലുള്ള രോഗാവസ്ഥകളും ഉണ്ടാവാം. അതില്‍ വരുന്നതാണ്. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്). ഇത് പ്രത്യുത്പാദന ആരോഗ്യത്തെ വരെ ബാധിക്കുന്നു. ഹോര്‍മോണുകളുടെ അളവിലുള്ള മാറ്റം പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ആര്‍ത്തവത്തെ ബാധിക്കുകയും രക്തസ്രാവം കുറക്കുകയും ചെയ്യുന്നു. എന്നാല്‍ ആര്‍ത്തവ രക്തം വര്‍ദ്ധിപ്പിക്കുന്നതിനും രക്തസ്രാവം സാധാരണ ഗതിയില്‍ ആക്കുന്നതിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്..

ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് ബീറ്റ്‌റൂട്ട്. കാരണം ഇതില്‍ ഇരുമ്പ്, കാല്‍സ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, മാംഗനീസ്, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ആര്‍ത്തവസമയത്ത് രക്തചംക്രമണവും രക്തപ്രവാഹവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ആര്‍ത്തവ സമയത്തെ അസ്വസ്ഥതകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മധുരം അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാണ് എന്ന് നമുക്കറിയാം. എന്നാല്‍ ആര്‍ത്തവ സമയത്ത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ആര്‍ത്തവം എളുപ്പത്തിലാക്കുന്നതിനും ചോക്ലേറ്റ് കഴിക്കാവുന്നതാണ്. ഇരുമ്പ്, ചെമ്പ്, പ്രോട്ടീന്‍, കാല്‍സ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ആര്‍ത്തവ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.

എള്ള് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, അത് ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കുന്നതിനും ആര്‍ത്തവ രക്തസ്രാവം സാധാരണ ഗതിയില്‍ ആക്കുന്നതിനും സഹായിക്കുന്നു. കാരണം എള്ളില്‍ ഇരുമ്പ്, ഫോസ്ഫറസ്, മഗ്‌നീഷ്യം, ചെമ്പ്, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ആര്‍ത്തവ സമയത്ത് രക്തസ്രാവം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ശരീരത്തില്‍ ജലാംശം എപ്പോഴും നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. ഇത് ആര്‍ത്തവത്തെ മാത്രമല്ല സ്വാധീനിക്കുന്നത് പലപ്പോഴും ആരോഗ്യത്തേയും ബാധിക്കുന്നു. സ്ത്രീയുടെ ആര്‍ത്തവ പ്രവാഹത്തേയും ജലാംശം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ആവശ്യത്തിന് ജലാംശം ശരീരത്തില്‍ എത്തിക്കുന്നതിന് ശ്രദ്ധിക്കണം.

ആര്‍ത്തവ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുന്നതിനും കൃത്യമായ ചികിത്സ എടുക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

Related posts