Nammude Arogyam
General

ശബ്ദം പൂർണമായും നഷ്ടപെടുമോ! കാരണങ്ങൾ എന്തെല്ലാം?What is the main cause of losing your voice?

ശബ്ദം പൂർണമായും നഷ്ടപെടുമോ! കാരണങ്ങൾ എന്തെല്ലാം? What is the main cause of losing your voice?

ശബ്ദം പൂർണമായും നഷ്ടപെടുന്ന അവസ്ഥയെ കുറിച്ച് ഈയിടെ നമ്മൾ സോഷ്യൽ മീഡിയയിൽ കാണുകയുണ്ടായി,ഇത് എല്ലാവരിലും പലവിധ സംശയങ്ങളും ഉണ്ടാക്കുന്നുണ്ട്. ശബ്ദം അങ്ങനെ പൂർണമായും നഷ്ടപ്പെടുമോ? ഇതിനു കാരണം എന്തെല്ലാമാണ്? ഈ രോഗാവസ്ഥയെ കുറിച്ചുള്ള ചില വസ്തുതകൾ ഇതാ…

ശബ്ദം പൂർണമായും നഷ്ടപെടുമോ! കാരണങ്ങൾ എന്തെല്ലാം? What is the main cause of losing your voice?

ശ്വസന നാളത്തിലെ പേശികളെ ബാധിക്കുന്ന രോ​ഗാവസ്ഥയാണ് സ്പാസ് മോഡിക് ഡിസ്ഫോണിയ. സ്പാസ് മോഡിക് ഡിസ്ഫോണിയ ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്. ഇത് വോക്കൽ കോഡുകളെ ഇറുകിയതാക്കുന്നു. ഇത് ശബ്ദം പുറത്ത് വരാൻ ബുദ്ധിമുട്ടാക്കുന്നു. ഇത് ശബ്ദത്തെ മാറ്റുകയോ വ്യത്യാസമുള്ളതാക്കുകയോ ചെയ്യാം.

ശബ്ദം പൂർണമായും നഷ്ടപെടുമോ! കാരണങ്ങൾ എന്തെല്ലാം? What is the main cause of losing your voice?

നിങ്ങൾ പറയുന്നത് ആളുകൾക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാം. ഈ രോ​ഗാവസ്ഥയുള്ള ആളുകൾക്ക് സംസാരിക്കാൻ ശ്രമിക്കുമ്പോൾ ശ്വാസം മുട്ടുന്നതായി തോന്നാം. എന്നാൽ, ഈ രോ​ഗാവസ്ഥയിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇല്ല. ഇതേക്കുറിച്ച് കൂടുതൽ ​ഗവേഷണങ്ങൾ നടന്നുവരികയാണ്.

ശബ്ദം പൂർണമായും നഷ്ടപെടുമോ! കാരണങ്ങൾ എന്തെല്ലാം? What is the main cause of losing your voice?

സ്പാസ് മോഡിക് ഡിസ്ഫോണിയ പൂർണമായും ഭേദമാക്കാൻ സാധിക്കില്ല. എന്നാൽ, ചികിത്സയിലൂടെ രോ​ഗലക്ഷണങ്ങളെ ലഘൂകരിക്കാൻ സാധിക്കും.

സ്പാസ് മോഡിക് ഡിസ്ഫോണിയയുടെ ലക്ഷണങ്ങൾ ക്രമേണയാണ് വികസിക്കുന്നത്. ശബ്ദം പരുക്കൻ ആകുന്നു, സംസാരിക്കുമ്പോൾ വാക്കുകൾ പൂർണമാക്കാൻ കഴിയാതെ വരുന്നു, ആയാസപ്പെട്ട് സംസാരിക്കേണ്ടതായി വരുന്നു, ശബ്ദത്തിൽ വിറയൽ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ശ്വാസനാളത്തിന്റെ വീഡിയോസ്ട്രോബോസ്കോപ്പി വഴിയാണ് രോ​ഗനിർണയം നടത്തുന്നത്. ഇത് പൂർണമായും സുഖപ്പെടുത്താൻ സാധിക്കില്ല. എന്നാൽ, ചികിത്സയിലൂടെ ഈ രോ​ഗാവസ്ഥയുടെ ലക്ഷണങ്ങൾ ലഘൂകരിക്കാൻ സാധിക്കും.

ശബ്ദം പൂർണമായും നഷ്ടപെടുമോ! കാരണങ്ങൾ എന്തെല്ലാം? What is the main cause of losing your voice?

സ്പാസ് മോഡിക് ഡിസ്ഫോണിയ രോ​ഗികൾക്ക് ബോട്ടോക്സ് കുത്തിവയ്പ്പുകൾ നൽകുന്നു. വോയ്സ് തെറാപ്പി, തൈറോപ്ലാസ്റ്റി എന്നിവയും ഡോക്ടർമാർ നിർദേശിക്കാം. ഇവയിലൂടെ ഭേദമാകാത്ത സ്റ്റേജിൽ ശസ്ത്രക്രിയ നടത്തുന്നു. ശസ്ത്രക്രിയക്ക് ശേഷം മൂന്നാഴ്ച പൂർണ വിശ്രമം വേണം. എന്നാൽ, ശബ്ദം പൂർണമായും പഴയ സ്ഥിതിയിലേക്ക് തിരികെ ലഭിക്കില്ല.

ശബ്ദം പൂർണമായും നഷ്ടപെടുമോ! കാരണങ്ങൾ എന്തെല്ലാം? What is the main cause of losing your voice?

ചിലപ്പോൾ പരുക്കൻ ശബ്ദമോ കുറഞ്ഞ ശബ്ദമോ ആകാം. സമ്മർദ്ദം, അസ്വസ്ഥത എന്നിവ രോ​ഗത്തെ വഷളാക്കും. അതിനാൽ, ആവശ്യത്തിന് വിശ്രമം ആവശ്യമാണ്. രോ​ഗലക്ഷണങ്ങളെ ലഘൂകരിക്കാൻ ഒരു കൗൺസിലറുടെ സേവനവും പരി​ഗണിക്കാവുന്നതാണ്.

Related posts