Nammude Arogyam
General

പാന്റീസിന്റെ മധ്യഭാഗത്ത് ചെറിയ ദ്വാരങ്ങൾ കാണപ്പെടുന്നതിന് കാരണമെന്താണ്!! What causes small holes to appear in the middle of panties?

വസ്ത്രങ്ങൾക്കിടയിൽ പാന്റീസിനുള്ള പ്രാധാന്യം പറയേണ്ടതില്ല. പാന്റീസ്  വൃത്തിയും സുരക്ഷയും  ആത്മ വിശ്വാസവും നൽകുന്നതിൽ  പ്രധാന പങ്ക് വഹിക്കുമെന്നതാണ് സത്യം. എന്നാൽ, പലരും നേരിടുന്ന ഒരു പ്രശ്നം – പാന്റീസിന്റെ മദ്ധ്യഭാഗത്ത് കാണുന്ന ചെറിയ ദ്വാരങ്ങൾ, നിറം മാറ്റം, തുണി വേഗത്തിൽ  നശിക്കുക എന്നിവയാണ്. ഇത് പലർക്കും പ്രയാസം  ഉണ്ടാക്കുന്ന ഒരു വിഷയം തന്നെയാണ്. ഈ പ്രശ്നം നേരിടുമ്പോൾ പലരും ആദ്യം കരുതുന്നത് തുണിയുടെ ഗുണമേന്മ കുറവാണെന്നായിരിക്കും. പക്ഷേ, ഇതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ ഒന്നിലധികം ഉണ്ട്. ശരിയായ പരിഹാരങ്ങൾ സ്വീകരിച്ചില്ലെങ്കിൽ, ഇതിന് പിന്നിലുള്ള പ്രശ്നങ്ങൾ വീണ്ടും ആവർത്തിക്കുമെന്നത് ഉറപ്പ്. നമ്മുക്ക് ഇതിന്റെ പ്രധാന കാരണങ്ങൾ പരിശോധിക്കാം.

അണ്ടർവെയർ ശരീരത്തോട് ഏറ്റവും കൂടുതൽ ഉരസ്സപ്പെടുന്ന വസ്ത്രമാണെന്ന് നമുക്ക് അറിയാം. ദിവസവും നീണ്ട സമയത്തേക്ക് ഇത് അണിയുന്നത് കൊണ്ട് തുണി കൂടുതൽ വേഗം നശിക്കുന്നു. ജീൻസ്, ടൈറ്റായ പാൻറുകൾ, ലെഗ്ഗിംഗ്സ് എന്നിവ ധരിക്കുമ്പോൾ ഉരസ്സലിന്റെ അളവ് കൂടും. ഇരിപ്പിടഭാഗത്തും മദ്ധ്യഭാഗത്തുമാണ് കൂടുതലായും ഈ തുണി നശിക്കുന്നത്. സ്ഥിരമായി ഈ ഭാഗങ്ങൾ ഉരസ്സുന്നതിനാൽ നൂൽപ്പൊട്ടി സുഷിരങ്ങളാകുന്നു. സ്ത്രീകളുടെ ശരീരത്തിൽ നിന്ന് സ്വാഭാവികമായി പുറത്തുവരുന്ന സ്രാവങ്ങൾ (വജൈനൽ ഡിസ്ചാർജ്) സാധാരണയായി pH ലെവൽ കുറച്ചുകൂടിയതായിരിക്കും. ഈ സ്രവങ്ങൾ തുണിയിൽ തുടരുമ്പോൾ, പ്രത്യേകിച്ച് സിന്തറ്റിക് ഫാബ്രിക്കിൽ, അവയെ പതിയെ ദുർബലമാക്കും. കുറച്ച് ആഴ്ചകളിൽ തന്നെ ആ ഭാഗം ദുർബലമായി പൊട്ടുകയും ചെയ്യും. ഇത് കൂടുതലായി അനുഭവപ്പെടുന്നത് ഡെയിലി പാന്റീസ്  ധരിക്കുന്നവർക്കും, വലിയ തോതിൽ ഡിസ്ചാർജ് ഉണ്ടാകുന്നവർക്കും ആണ്.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

തുണിയുടെ ഗുണമേന്മയും ഉപയോഗത്തെയും ബാധിക്കുന്ന ചില കാര്യങ്ങൾ 

പാന്റീസ് വാങ്ങുമ്പോൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സിന്തറ്റിക് ഫാബ്രിക്കുകൾ (Polyester, Nylon) വേഗം പഴകും.100% കോട്ടൺ അല്ലെങ്കിൽ മിശ്രിത കോട്ടൺ ആയിരിക്കും കൂടുതൽ ദൈർഘ്യമേറിയത്. കുറഞ്ഞ ഗുണമേന്മയുള്ളവ എളുപ്പത്തിൽ നശിക്കും. തണുപ്പുള്ള കാലാവസ്ഥയിലും, അധികം ചൂടുള്ള കാലത്തും തുണിയുടെ ക്ഷയം വേഗത്തിൽ വരാം.

കഴുകുന്നതിലെ തെറ്റായ രീതികളും തുണിയുടെ ആയുസ്സിനെ ബാധിക്കും. കഠിനമായ ഡീറ്റർജന്റുകൾ ഉപയോഗിക്കുമ്പോൾ തുണിയിലുള്ള സോഫ്റ്റ് കോറ്റിംഗ് നഷ്ടപ്പെടും. വളരെ ചൂടുള്ള വെള്ളത്തിൽ കഴുകുന്നത് തുണിയുടെ തിളക്കം കുറയ്ക്കും. വലിയ സ്പിൻ വാഷ് & ഡ്രയിംഗ് മെഷീനുകൾ കൂടുതൽ അമിത സമ്മർദ്ദം നൽകും. ഹാൻഡ് വാഷ് ചെയ്യുന്നത് അല്ലെങ്കിൽ മൃദുവായ വാഷിംഗ് മെഷീൻ മോഡ് ഉപയോഗിക്കുന്നതായിരിക്കും ഉത്തമം.

ശരിയായ വലുപ്പത്തിൽ അല്ലാത്ത അണ്ടർവെയർ ധരിക്കുന്നത് പ്രശ്നങ്ങൾക്ക് കാരണമാകാം. വളരെ ടൈറ്റായാൽ അവിടെയവിടെ അമിത സമ്മർദ്ദം ഉണ്ടാകാം. വളരെ ലൂസ് ആയാൽ ശരീരം ഉരസ്സലിന് കൂടുതൽ സാധ്യത ഉണ്ടാകാം. ശരിയായ വലുപ്പം തിരഞ്ഞെടുക്കുക, ചെറുതോ വലിയതോ ആയ വസ്ത്രങ്ങൾ ഒഴിവാക്കുക.

അവസാനം ഇതിനെ ഒരു സ്ഥിരം പ്രശ്നമാകാത്തിരിക്കാൻ  ചില പ്രധാന ശീലങ്ങൾ ശീലിക്കാം. 100% കോട്ടൺ അല്ലെങ്കിൽ കോട്ടൺ-മിശ്രിതം ഉള്ളതേ വാങ്ങാൻ ശ്രമിക്കുക.ടൈറ്റായ വസ്ത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് കുറയ്ക്കുക. ശരിയായ ഫിറ്റിംഗ് ഉള്ളതിനെ മാത്രം തിരഞ്ഞെടുക്കുക. മൃദുവായ സോപ്പ് & ഉപയോഗിച്ചു ഹാൻഡ് വാഷ് ചെയ്യാൻ ശ്രമിക്കുക. കുറഞ്ഞത് 4-6 മാസങ്ങൾക്കൊക്കെ അണ്ടർവെയർ പുതിയത് വാങ്ങുക. അല്ലാത്തവർ ചൂടുള്ള വെള്ളത്തിൽ കഴുകി തേച്ചു ഉപയോഗിക്കുക.

Related posts