Nammude Arogyam
General

സൂക്ഷിച്ചോ…. ഇല്ലേൽ പണികിട്ടും

ഡാ വണ്ടിയൊന്ന് സൈഡാക്കിക്കേ…. ഞാൻ ആ പമ്പിൽ കയറി ഒന്ന് മൂത്രമൊഴിച്ചിട്ട് വരാം.

പോകുന്നതൊക്കെ കൊള്ളാം….സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ പണി കിട്ടും കേട്ടോ

ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ വൈറസുകൾ പടരാമെന്ന് പഠനം. ചൈനയിലെ യാങ്ങ്സോ സർവകശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിൽ കോവിഡ് പോലുള്ളവ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുന്നതിലൂടെയും മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

പറയുന്നത് കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ ഫ്ലഷിംഗ് ടോയ്‌ലറ്റിലെ ജലവും വായുപ്രവാഹവും രോഗം പകരാൻ കാരണമാകാമെന്നാണ് തെളിയിക്കുന്നത്. ഇതിനെ ശാസ്ത്രജ്ഞർ ടോയ്‌ലറ്റ് പ്ലൂം എയറോസോൾ എന്നാണ് വിളിക്കുന്നതെന്നും ഫിസിക്സ് ഓഫ് ഫ്ലൂയിഡ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ പറയുന്നു.

നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയാത്തതും വായുവിലേക്ക് പടർന്ന് ചുറ്റുപാടുകളിൽ തങ്ങി നിൽക്കുകയും ചെയ്യുന്ന രോഗകാരികൾ അടുത്ത തവണ ടോയ്ലറ്റിൽ പോകുന്ന ആൾ ശ്വസിക്കുന്നതിലൂടെ വൈറസ് വ്യാപനമുണ്ടാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ ആളുകൾ ആദ്യം ലിഡ് അടച്ച ശേഷമായിരിക്കണം ഫ്ലഷിംഗ് നടത്തേണ്ടതെന്നും പഠനത്തിൽ പറയുന്നു.

പൊതു ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നതിലൂടെ ഇത്തരത്തിൽ രോഗകാരണമാകുന്ന വൈറസുകൾ പകരാമെങ്കിലും കോവിഡ് വൈറസ് പകരുമോയെന്ന കാര്യത്തിൽ തെളിവുകൾ ലഭ്യമായിട്ടില്ല.

Related posts