ഗര്‍ഭിണികള്‍ പോഷകാഹാരം കഴിക്കേണ്ടത് കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ് എന്ന് നമ്മെളെല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ എന്തെല്ലാം, എന്തിനെല്ലാം കഴിക്കണം എന്ന് അറിയുകയുമില്ല. ഗർഭാവസ്ഥയിൽ കുഞ്ഞിന്റെ വളർച്ചക്ക് ഒട്ടുമിക്ക പോഷകങ്ങളും വളരെ അത്യാവശ്യമായതു കൊണ്ട് തന്നെ ഗര്‍ഭിണിയായിരിക്കെ സസ്യാഹാരം കഴിക്കുന്നത് ഏറെ നല്ലതാണ്. കുഞ്ഞിനും അമ്മയ്ക്കും വളരെ അത്യാവശ്യമുള്ള പ്രോട്ടീന്‍, വൈററമിന്‍ സി, ബി-21, ഡി, ധാതുലവണങ്ങള്‍, ഫോളിക് ആസിഡ്, അയേണ്‍, സിങ്ക്, കാല്‍സ്യം തുടങ്ങിയവ സസ്യാഹാരത്തില്‍ അടങ്ങിയിട്ടുണ്ട്.
ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഓട്‌സ്, തവിടു കളയാത്ത ധാന്യങ്ങള്‍,പച്ച നിറമുളള പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍,ഇലവർഗങ്ങൾ എന്നിവ ഗര്‍ഭകാലത്ത് കഴിക്കേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭിണിയായിരിക്കെ പ്രോട്ടീന്‍ അടങ്ങിയിട്ടുളള ഭക്ഷണം അത്യാവശ്യമാണ്. പച്ചക്കറികള്‍, ധാന്യങ്ങള്‍, സോയാബീന്‍ തുടങ്ങിയയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
കുഞ്ഞിന്റെ നാഡീവ്യൂഹത്തിന്റെ ശരിയായ വളര്‍ച്ചക്ക് ഫോളിക് ആസിഡ് വളരെ പ്രധാനമാണ്. ചീര, ബീറ്റ്‌റൂട്ട്, മുളപ്പിച്ച ധാന്യങ്ങള്‍, മുട്ട, ബ്രൊക്കോളി, ഉരുളക്കിഴങ്ങ് എന്നിവയില്‍ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ബദാം, ഏത്തപ്പഴം, ഓറഞ്ച്, പീച്ച് തുടങ്ങിയവയില്‍ ഫോളിക് ആസിഡ് ധാരാളമുണ്ട്.
ധാന്യങ്ങള്‍, ഇലക്കറികള്‍, ബീറ്റ്‌റൂട്ട്, മുരിങ്ങ, ഉലുവായില തുടങ്ങിയവയില്‍ ഗര്‍ഭിണികള്‍ക്കാവശ്യമായ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. മസാലകളായ ജീരകം, മല്ലി, കടുക്, കായം, അയമോദകം തുടങ്ങിയവയിലും കാല്‍സ്യം അടങ്ങിയിരിക്കുന്നു.
ഗര്‍ഭണികള്‍ക്കാവശ്യമായ മറ്റൊരു ഘടകമാണ് അയേണ്‍. ഇലക്കറികളിലും റാഗി, ഉലുവ, കാരററ്, മുസേലി, ബാര്‍ലി, ഗ്രീന്‍പീസ്, സോയാബീന്‍, ചോളം, തകളി, ആപ്രിക്കോട്ട്, എന്നിവയിലും ഉണക്കമുന്തിരി, ബ്രെഡ്, ബദാം, ഈന്തപ്പഴം തുടങ്ങിയവയും അയേണ്‍ അടങ്ങിയവയാണ്.